അനുബന്ധ വാര്‍ത്തകള്‍
- കൈലാസത്തിലേയ്ക്ക് വരൂ..., ഒരു ലക്ഷം പേർക്ക് വിസനൽകും എന്ന് നിത്യാനന്ദ, വീഡിയോ
- 24 മണിക്കൂറിനിടെ 26,624 പേർക്ക് രോഗബാധ, കൊവിഡ് ബാധിതർ 1,00,31,223
- കർഷകസമരം കടുക്കുന്നതിനിടെ ഗുരുദ്വാരയിലെത്തി വണങ്ങി മോദിയുടെ അപ്രതീക്ഷിത നിക്കം, വീഡിയോ
- ഒന്നിലധികം വാക്സിനുകൾ പരിഗണനയിൽ; കൊവിഡ് വാക്സിന് ഉടൻ അനുമതി നൽകുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി
- ഷിഗെല്ലാ രോഗലക്ഷണങ്ങൾ പ്രകടിപ്പിയ്ക്കുന്നവരുടെ എണ്ണം 50 പിന്നിട്ടു, അതീവ ജാഗ്രതയിൽ ആരോഗ്യ വകുപ്പ്
മാളിൽ നടിയെ അപമാനിച്ചവർ പെരിന്തൽമണ്ണ സ്വദേശികൾ, ഇന്ന് അറസ്റ്റ് ഉണ്ടായേക്കും
കൊച്ചി: മാളിൽ യുവനടിയെ അപമാനിച്ച കേസിലെ പ്രതികളെ പൊലീസ് തിരിച്ചറിഞ്ഞു. മലപ്പുറം ജില്ലയിലെ പെരിന്തൽമണ്ണ സ്വദേശികളാണ് ഇവർ. പ്രതികൾ ഉടൻ കീഴടങ്ങിയേക്കും എന്നാണ് വിവരം. ഇന്നുതന്നെ അറസ്റ്റ് ഉണ്ടായേക്കും. പ്രതികളുടെ ദൃശ്യങ്ങൾ ഇന്നലെ പൊലീസ് പുറത്തുവിട്ടിരുന്നു. സംഭവശേഷം എറണാകുളം നോർത്ത് റെയിൽവേ സ്റ്റേഷനിൽ നിന്നും വടക്കൻ ജില്ലകളിലേയ്ക്കുള്ള ട്രെയിനിൽ യാത്ര ചെയ്തായി പൊലീസ് കണ്ടെത്തിയിരുന്നു.
വ്യാഴാഴ്ച വൈകിട്ടാണ് മാളിലെ ഹൈപ്പർമാർക്കറ്റിൽവച്ച് യുവാക്കൾ നടിയെ അപമാനിച്ചത്. മാളിൽവച്ച് രണ്ടുപേർ അപമാനിച്ചു എന്ന് നടി സാമൂഹ്യ മാധ്യമങ്ങളിലൂടെ വെളിപ്പെടുത്തിയതോടെ പൊലീസ് സ്വമേധയാ കേസെടുക്കുകയായിരുന്നു. യുവാക്കളിൽ ഒരാൾ ശരീരത്തിൽ സ്പർഷിച്ചു എന്നും പിന്തുടർന്ന് ശല്യം ചെയ്തു എന്നുമായിരുന്നു കുറിപ്പൂടെ നടി വെളിപ്പെടുത്തിയത്. മാളിലെയും പുറത്തുമുള്ള സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ തിരിച്ചറിഞ്ഞത്.