Daily Horoscope
✕

പൂച്ചയെ രക്ഷിക്കുന്നതിനിടെ മധ്യവയസ്‌കൻ കിണറ്റിൽ വീണു മരിച്ചു

Updated: തിങ്കള്‍, 30 ജനുവരി 2023 (14:38 IST)
പേരാവൂർ: കിണറ്റിൽ വീണ പൂച്ചയെ രക്ഷിക്കുന്നതിനിടെ കിണറ്റിൽ വീണു മധ്യവയസ്‌കൻ മരിച്ചു. ചാണപ്പാറ സ്വദേശി ഷാജി എന്ന നാല്പത്തെട്ടുകാരനാണ് പൂച്ചയെ രക്ഷിക്കാൻ ശ്രമിക്കവേ കഴിഞ്ഞ ദിവസം രാവിലെ കിണറ്റിൽ വീണു മരിച്ചത്.

കയർ കെട്ടി കിണറ്റിലിറങ്ങി പൂച്ചയെ പുറത്തെടുക്കുന്നതിനിടെ കയർ പൊട്ടി കിണറ്റിൽ വീഴുകയായിരുന്നു. ഭാര്യയുടെ നിലവിളി കേട്ട് എത്തിയ അയൽക്കാരും നാട്ടുകാരും ചേർന്ന് ഷാജിയെ പുറത്തെടുത്തു പേരാവൂർ താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

കിണർ നിർമ്മാണ തൊഴിലാളികൂടിയായ ഷാജി ആദ്യം ചെറിയ കയറിൽ പൂച്ചയെ മുകളിലേക്ക് കയറ്റിവിട്ടു. എന്നാൽ തുടർന്ന് വലിയ കയറിൽ ഷാജി മുകളിലേക്ക് കയറവേ കയർ പൊട്ടി താഴേക്ക് വീഴുകയായിരുന്നു. ആഴമുള്ള കിണറിൽ വലിയ അളവിൽ വെള്ളവുമുണ്ടായിരുന്നു.  

'സ്വന്തം കുഴി തോണ്ടി, ഇനി നീ ജയിക്കില്ല'; കേട്ടാലറയ്ക്കുന്ന ഭാഷയിൽ ഉണ്ണിത്താനെതിരെ സൈബർ ആക്രമണം തുടർന്ന് ഷാഫി ഫാൻസ്

നോവിച്ചാൽ നോക്കിയിരിക്കില്ല, കണ്ണൂരും പാലക്കാടും ഷാഫി പറമ്പിലിനെ അനുകൂലിച്ച് ഫ്ലെക്സുകൾ

ചാണ്ടി ഉമ്മനെ മന്ത്രിയാക്കാൻ നീക്കങ്ങൾ; സതീശനെ പിന്തുണയ്ക്കുന്നതിലെ രാഷ്ട്രീയം

ബംഗ്ലാദേശിലേക്ക് മടങ്ങാൻ ഷെയ്ഖ് ഹസീന, മടക്കയാത്ര ഡിസംബർ 16ന്, വിമാനസൗകര്യം ഒരിക്കാർ സർക്കാരിനോട് ആവശ്യപ്പെട്ടു!

രാജ്‌മോഹനെ ഇറക്കിയത് സതീശൻ; ലക്ഷ്യം ഷാഫിയെ വെട്ടൽ

എല്ലാം കാണുക

രാഹുൽ ഗാന്ധിയോട് പകരംവീട്ടുന്ന സ്റ്റാലിൻ; ഇന്ത്യ സഖ്യം പൊളിയുന്നു !

Pooja Bumper 2026 Results: 12 കോടിക്ക് അർഹമായ ടിക്കറ്റ് നമ്പർ ഇതാണ് ! പൂജ ബംപർ സമ്പൂർണ ഫലം ഇവിടെ

ബിസ്‌ലരി കുടിവെള്ളത്തിൽ വീണ്ടും പ്രശ്‌നം; കോളിഫോം ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തി

ഷാഫി പറമ്പിലിന് ഗർഭനിരോധന ഉറകൾ പാർസൽ അയച്ച് കോൺഗ്രസ് പ്രവർത്തകർ

സിന്ദാബാദ് വിളിച്ചവരെ മറക്കരുത്; ഗ്രൂപ്പ് പോരിൽ ചെന്നിത്തല, സതീശനുമായും വേണുഗോപാലുമായും 'പ്രശ്‌നമുണ്ട്'

അടുത്ത ലേഖനം
Show comments