സ്കൂള്‍ പരിസരങ്ങളില്‍ നിരോധിത ഉല്‍പ്പന്ന വില്‍പ്പന: 10 പേര്‍ അറസ്റ്റില്‍

തിരുവനന്തപുരം| Last Modified തിങ്കള്‍, 18 മെയ് 2015 (14:47 IST)
സ്കൂള്‍ പരിസരങ്ങളില്‍ സിഗററ്റ്, പാന്‍ മസാല, മദ്യം, മയക്കുമരുന്ന് എന്നിവ വില്‍പ്പന നടത്തുന്നതു കണ്ടെത്തി തടയാന്‍ സംസ്ഥാന പൊലീസ് മേധാവിയുടെ നിര്‍ദ്ദേശ പ്രകാരം പൊലീസ് സംസ്ഥാന വ്യാപകമായി നടത്തിയ റെയ്ദില്‍ 10 പേര്‍ അറസ്റ്റിലായി. ആകെ 64 റെയ്ഡുകളാണു നടത്തിയത്.

ഇതോടെ 2014 മേയ് 30 മുതല്‍ നടന്നു വരുന്ന റെയ്ഡില്‍ ഇതുവരെ അറസ്റ്റിലായവരുടെ എണ്ണം 7814 ആയി. ആകെ 34374 റെയ്ഡുകളിലായി 7995 കേസുകളും രജിസ്റ്റര്‍ ചെയ്തു.

സംസ്ഥാന വ്യാപകമായ ഇത്തരം റെയ്ഡുകള്‍ വരും ദിവസങ്ങളിലും തുടരുമെന്ന് പൊലീസ് മേധാവി അറിയിച്ചു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :