1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. 4 year old bod killed

ഞെട്ടി കേരളം; അങ്കണവാടിയില്‍ പോകുന്നവഴി അയല്‍വാസിയുടെ വെട്ടേറ്റ് നാലു വയസുകാരന്‍ മരിച്ചു

ജയപ്രകാശുമായി ഉണ്ടായിരുന്ന വ്യക്തി വൈരാഗ്യമാണ് ആക്രമണത്തിലേക്ക് നയിച്ചത്

4 year old bod killed
അയല്‍വാസിയുടെ വെട്ടേറ്റ് ചികിത്സയിലായിരുന്ന നാലു വയസുകാരന്‍ മരിച്ചു. വയനാട് മേപ്പാടി പാറക്കല്‍ ജയപ്രകാശിന്റേയും അനിലയുടേയും മകന്‍ ആദിദേവാണ് മരിച്ചത്. കഴിഞ്ഞ ദിവസം അമ്മയ്‌ക്കൊപ്പം അങ്കണവാടിയിലേക്ക് പോകുന്ന വഴിക്കാണ് അയല്‍വാസിയായ ജിതേഷ് കുഞ്ഞിനെ വെട്ടിപ്പരിക്കേല്‍പ്പിച്ചത്. തലയ്ക്ക് ഗുരുതരമായി പരുക്കേറ്റ കുഞ്ഞ് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ കഴിയുന്നതിനിടെയാണ് ഇന്ന് പുലര്‍ച്ചെ മരിച്ചത്. 
 
ജയപ്രകാശുമായി ഉണ്ടായിരുന്ന വ്യക്തി വൈരാഗ്യമാണ് ആക്രമണത്തിലേക്ക് നയിച്ചത്. മേപ്പാടി പള്ളിക്കവലയില്‍ വച്ചാണ് അമ്മയും കുഞ്ഞും ക്രൂരമായ ആക്രമണത്തിനു ഇരയായത്. കുഞ്ഞിന്റെ തലയ്ക്കും അനിലയുടെ കൈയിനുമാണ് പരുക്കേറ്റത്.
 
About Writer
രേണുക വേണു
അടുത്ത ലേഖനം
ഇന്നത്തെ ബാങ്ക് പണിമുടക്ക് പിന്‍വലിച്ചു