അനുബന്ധ വാര്‍ത്തകള്‍
- പാലക്കാട് നിയന്ത്രണം വിട്ട കാറിടിച്ച് പത്താം ക്ലാസ് വിദ്യാര്‍ത്ഥികളായ രണ്ട് കുട്ടികള്‍ക്ക് ദാരുണാന്ത്യം
- വയനാട്ടിന്റെ പ്രിയങ്കരിയാകുമോ? കന്നിയങ്കത്തിന് പ്രിയങ്ക അടുത്തയാഴ്ച വയനാട്ടില്‍, കൂട്ടിന് രാഹുലും എത്തും
- ചേലക്കരയില്‍ യു.ആര്.പ്രദീപ് എല്‍ഡിഎഫ് സ്ഥാനാര്‍ഥി
- വയനാട്ടിൽ പ്രിയങ്കക്കെതിരെ സെലിബ്രിറ്റി സ്ഥാനാർഥി?, ഖുശ്ബുവിനെ രംഗത്തിറക്കാൻ ബിജെപി
- പാലക്കാട് ഉപതിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് മൂന്നാം സ്ഥാനത്താകുമെന്ന് സരിന്
ട്വന്റിഫോര്‍ വാര്‍ത്താസംഘത്തിന്റെ കാറിടിച്ച് രണ്ട് കുട്ടികള്‍ക്ക് ദാരുണാന്ത്യം
ഇന്ന് ഉച്ചയ്ക്കു ഒരു മണിയോടെയാണ് അപകടം
പാലക്കാട് വടക്കഞ്ചേരിയില്‍ ട്വന്റിഫോര്‍ (24 News) വാര്‍ത്താസംഘം സഞ്ചരിച്ചിരുന്ന കാര്‍ ഇടിച്ച് കാല്‍നടയാത്രക്കാരായ രണ്ട് വിദ്യാര്‍ഥികള്‍ മരിച്ചു. തൃശൂര്‍ ദേശീയ പാതയില്‍ വാണിയംപാറ നീലിപാറയില്‍ വെച്ചാണ് അപകടം. പന്തലാംപാടം മേരി മാത ഹൈസ്കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ഥികളായ മുഹമ്മദ് ഇസാം ഇക്ബാല്‍, മുഹമ്മദ് റോഷന് എന്നിവരാണ് മരിച്ചത്. ഇരുവരും മംഗലം സ്വദേശികളാണ്.
ഇന്ന് ഉച്ചയ്ക്കു ഒരു മണിയോടെയാണ് അപകടം. എറണാകുളത്ത് നിന്നും പാലക്കാട് പോകുകയായിരുന്ന കാര്‍ നിയന്ത്രണം വിട്ട് റോഡരികിലൂടെ നടന്നുപോവുകയായിരുന്ന കുട്ടികളെ ഇടിക്കുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ വിദ്യാര്‍ഥികളെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. ചേലക്കര ഉപതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വാര്‍ത്താ പരിപാടിക്ക് വേണ്ടി പോയ സംഘമായിരുന്നു കാറില്‍ ഉണ്ടായിരുന്നത്.