Daily Horoscope
✕

ഫാസ്റ്റ് ചാർജിങ് എന്നാൽ ഇതാണ്, മിനിറ്റുകൾകൊണ്ട് ഫുൾചാർജ് ആകും, പുത്തൻഫോണുമായി ഓപ്പോ ഇന്ത്യൻ വിപണിയിൽ !

Updated: ചൊവ്വ, 4 ഡിസം‌ബര്‍ 2018 (18:58 IST)
ഓപ്പോയുടെ ഏറ്റവും പുതിയ സ്മാർട്ട്ഫോണായ ഓപ്പോ ആർ 17 പ്രോയെ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു. മിനിറ്റുകൾകൊണ്ട് ഫുൾ ചാർജിലെത്തുന്ന വി ഒ ഒ സി ഫാസ്റ്റ് ചാര്‍ജിങ് ടെക്‌നോളജിയാണ് ഫോണിന്റെ ഏറ്റവും പ്രധാന സവിശേഷത. ഫോണിനായുള്ള അഡ്വാൻസ് ബുക്കിംഗ് ആമസോണിൽ ആരംഭിച്ചിട്ടുണ്ട്. 
 
അരമണികൂർകൊണ്ട് 92 ശതമാനം ചാർജിങ് സാധ്യമാകും എന്നാണ് ഓപ്പോ അവകാശപ്പെടുന്നത്. ബ്ലു, റെഡ് എന്നീ നിറങ്ങളിലാണ് ഫോൺ വിപണിയിൽ ലഭ്യമാകുക. 1080×2340 റെസൊല്യൂഷനില്‍ 6.4 ഇഞ്ച് ഫുള്‍ എച്ച്‌ഡി ഡിസ്‌പ്ലേയാണ് ഫോണിന് നൽകിയിട്ടുള്ളത്. 
 
16 മെഗാപിക്സൽ പ്രൈമറി സെൻസറും 2 മെഗാപിക്സൽ സെക്കൻഡറി സെൻസറും അടങ്ങുന്ന ഡ്യുവൽ റിയർ ക്യാമറകളാണ് സജ്ജീകരിച്ചിട്ടുള്ളത്. 25 മെഗാപിക്സലാണ് സെൽഫി ക്യാമറ. ക്വാല്‍കോം സ്നാപ്ഡ്രാഗണ്‍ 710 പ്രൊസസറാണ് ഫോണിന്റെ കരുത്ത്. ആൻഡ്രോയിഡ് 8.1ലാണ് ഫോൺ പ്രവർത്തിക്കുക. 3,600 എം എ എച്ചാണ് ബാറ്ററി ബാക്കപ്പ്. 

പാട്രിയാർക്കിയും പാട്രിയോട്ടിസവും, ഇത് സത്യമാണോ!, രാഹുൽ ഗാന്ധിക്കെതിരെ ബിജെപി എം പി ബാൻസുരി സ്വരാജ് നടത്തിയ വന്ദേമാതരം വെല്ലുവിളിയിൽ പ്രതികരിച്ച് ഹൃത്വിക് റോഷൻ

ഇന്ത്യയുടെ വിഷയത്തിൽ ഇടപെടാൻ നിങ്ങളാര്?, തുർക്കി പ്രസിഡൻ്റിൻ്റെ കശ്മീർ പരാമർശം തള്ളി ഇന്ത്യ

ഇടങ്ങേറാക്കാൻ നിൽക്കരുത്, ലോകത്തിൻ്റെ ഏത് കോണിലൊളിച്ചാലും ശത്രുക്കളെ തേടിപിടിക്കും : നെതന്യാഹു

അനധികൃതമായി വാഹനം പാര്‍ക്ക് ചെയ്തതിന് കേരളത്തില്‍ 32,000ത്തിലധികം വാഹനങ്ങള്‍ക്ക് 1.08 കോടി രൂപ പിഴ ചുമത്തി

പ്രിയദര്‍ശിനി പദ്ധതിയുടെ നൂറാം ദിനത്തില്‍ സാരി വിതരണമില്ല: ഗതാഗത മന്ത്രി

എല്ലാം കാണുക

സഹകരണ മേഖലയിലെ കള്ളപ്പണമിടപാട്: 3 ജില്ലകളിലെ സഹകരണ ബാങ്കുകളിൽ ഇ ഡി റെയ്ഡ്

അജ്ഞാതനായി തുടരാൻ ആഗ്രഹം: തിരുവോണം ബംപർ ഭാഗ്യശാലി പണം കൈപ്പറ്റി

ആരാണ് സുഗതനെ സഹായിച്ചത് ?, നടപടികളിൽ വീഴ്ച , രേഖകളിൽ പല പേജുകളുമില്ല: രൂക്ഷ വിമർശനവുമായി കോടതി

നവംബർ മുതൽ അനിശ്ചിതകാല ബസ് പണിമുടക്ക്: കെഎസ്ആർടിസി പ്രിയദർശിനി സർവീസുകൾക്കെതിരെ പ്രതിഷേധം കടുപ്പിച്ച് സ്വകാര്യ ബസുടമകൾ

റിപ്പോ നിരക്ക് ഉയർത്തി റിസർവ് ബാങ്ക്: ഭവന, വാഹന വായ്പ നിരക്കുകൾ ഉയരും

അടുത്ത ലേഖനം
Show comments