Daily Horoscope
✕

ഹോങ്‌കോങ് വംശജർക്ക് അഭയം നൽകാമെന്ന് ബ്രിട്ടൺ, നിർദേശം തള്ളി ചൈന

Updated: വ്യാഴം, 2 ജൂലൈ 2020 (15:37 IST)
ഹോങ്‌കോങ് വംശ‌രായ 30 ലക്ഷം പേർക്ക് അഭയം നൽകാൻ തയ്യാറാണെന്ന ബ്രിട്ടന്റെ ഓഫർ നിരസിച്ച് ചൈന. ഹോങ് കോങിനുമേൽ ദേശീയ സുരക്ഷാ നിയമം ചൈന അടിചേൽപ്പിച്ചതിന് പിന്നാലെയാണ് ബ്രിട്ടീഷ് പാസ്പോർട്ടുള്ളവരും പാസ്പോർട്ടിന് യോഗ്യരുമായ 30 ലക്ഷംപേർക്ക് ബ്രിട്ടൻ അഭയം നൽകുമെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ പ്രഖ്യാപിച്ചത്. അഞ്ചുവർഷത്തേക്ക് സ്വദേശികൾക്ക് യു.കെ.യിൽ ജോലിചെയ്യാനും പഠിക്കാനും അവസരം നൽകുമെന്നും ബ്രിട്ടൺ പ്രഖ്യാപിച്ചിരുന്നു.
 
1997ല്‍ ആണ് ബ്രിട്ടീഷ് കോളനിയായിരുന്ന ഹോങ്കോങ്ങ് സ്വയംഭരണാവകാശത്തോടെ ചൈനയുടെ ഭാഗമായത്‌. ബ്രിട്ടീഷ് ഗവണ്മെന്റുമായുള്ള കരാർ പ്രകാരം 50 വർഷകാലം ഹോങ്കോങിനെ  സ്വയംഭരണാവകാശത്തോടെ നിലനിർത്തേണ്ടതുണ്ട്.എന്നാൽ ഹോങ് കോങ്ങിനുമേൽ നിയന്ത്രണം ശക്തമാക്കുന്ന സുരക്ഷാനിയമം കഴിഞ്ഞ ദിവസം ചൈന പാസാക്കിയിരുന്നു. മുൻ‌പ് തന്നെ ഹോങ്‌കോങിനെ അടിച്ചമർത്താൻ ശ്രമം നടത്തുന്ന ചൈനയുടെ നടപടികളെ ശക്തിപ്പെടുത്തുന്നതാണ് പുതിയ തീരുമാനം. ഇതിന് പിന്നാലെയാണ് ഹോങ്‌കോങിലെ 30 ലക്ഷം പേർക്ക് അഭയം നൽകാൻ ഒരുക്കമാണെന്ന് ബ്രിട്ടൺ പ്രഖ്യാപിച്ചത്.
 
എന്നാൽ ഹോങ്‌കോങിലെ ജനങ്ങൾ എല്ലാവരും തന്നെ ചൈനീസ് പൗരന്മാരാണെന്നും ബ്രിട്ടൺ ഈ കാര്യത്തിൽ ഇടപെടേണ്ടതില്ലെന്നും ചൈന വ്യക്തമാക്കി.എന്നാൽ ചൈന ഹോങ്‌കോങിന് മേൽ ദേശീയസുരക്ഷാ നിയമം അടിചേൽപ്പിച്ച തീരുമാനത്തിനെതിരെ ജപ്പാൻ, തയ്‌വാൻ, യൂറോപ്യൻ യൂണിയൻ, യു.എസ്. എന്നിവർ അപലപിച്ചു.ഹോങ് കോങ്ങിലേക്കുള്ള പ്രതിരോധ ഉത്പന്നങ്ങളുടെയും ആയുധങ്ങളുടെയും കയറ്റുമതി യു.എസ്. നിർത്തിയതായി വിദേശകാര്യസെക്രട്ടറി മൈക്ക് പോംപിയോ പറഞ്ഞു. ഹോങ്‌കോങിനെ ചൈന വിഴുങ്ങുന്നത് കൈയ്യും കെട്ടി നോക്കി‌നിൽക്കില്ലെന്നും അമേരിക്ക മുന്നറിയിപ്പ് നൽകി.

കോൺഗ്രസാണ് ഭരിക്കുന്നതെങ്കിൽ ഒരു ഇന്ത്യൻ പ്രധാനമന്ത്രിയും ചിത്രത്തിൽ ഉണ്ടായേനെ, മോദിയെ പരിഹസിച്ച് രാഹുൽ ഗാന്ധി, തിരിച്ചടിച്ച് എസ് ജയശങ്കർ

തൃശൂർ കോലഴി പഞ്ചായത്തിൽ തെരുവുനായയുടെ പരാക്രമം; പത്തിലധികം പേർക്ക് കടിയേറ്റു, നായയെ ചത്തനിലയിൽ കണ്ടെത്തി

പത്മജയ്ക്ക് പിന്നാലെ പത്മിനി തോമസും ബിജെപി വിട്ടു, തിരികെ കോൺഗ്രസിലേക്കോ?

കെസി പാളയത്തിൽ സജീവമായി ഷാഫി പറമ്പിൽ, എ ഗ്രൂപ്പ് സതീശനെതിരെ; കോൺഗ്രസിൽ വൻ പൊട്ടിത്തെറിക്ക് സാധ്യത

'ശ്രമിച്ചത് വൻ കൊള്ളയ്ക്ക്'; സതീശനെതിരെ ജുഡീഷ്യൽ അന്വേഷണമോ? ആഞ്ഞടിച്ച് പിണറായി വിജയൻ

എല്ലാം കാണുക

തൃശൂർ കോലഴി പഞ്ചായത്തിൽ തെരുവുനായയുടെ പരാക്രമം; പത്തിലധികം പേർക്ക് കടിയേറ്റു, നായയെ ചത്തനിലയിൽ കണ്ടെത്തി

പത്മജയ്ക്ക് പിന്നാലെ പത്മിനി തോമസും ബിജെപി വിട്ടു, തിരികെ കോൺഗ്രസിലേക്കോ?

സ്വർണത്തിന് ഇതെന്ത് പറ്റി, ഇന്ന് ഒറ്റയടിക്ക് കുറഞ്ഞത് 3760 രൂപ!,പവൻ വില 92,000ത്തിലേക്ക്

കെസി പാളയത്തിൽ സജീവമായി ഷാഫി പറമ്പിൽ, എ ഗ്രൂപ്പ് സതീശനെതിരെ; കോൺഗ്രസിൽ വൻ പൊട്ടിത്തെറിക്ക് സാധ്യത

കോലഴി ചിന്മയ വിദ്യാലയത്തിൽ 'റിസോഴ്സിയോ അന്നമിത്ര' പദ്ധതിക്ക് തുടക്കമായി

അടുത്ത ലേഖനം
Show comments