Daily Horoscope
✕

Perfect time for Lunch: ഉച്ചഭക്ഷണം കഴിക്കേണ്ടത് ഈ സമയത്ത് ! വൈകിയാല്‍ വയറിന് പണി കിട്ടും

ദിവസത്തിന്റെ ആദ്യപകുതിയില്‍ ആ ദിവസത്തെ കലോറിയുടെ മുഖ്യഭാഗം ഭക്ഷണരീതിയില്‍ ഉള്‍പ്പെടുത്തുന്നത് വളരെ നല്ല കാര്യമാണ്

Updated: ചൊവ്വ, 16 ഓഗസ്റ്റ് 2022 (10:25 IST)
Perfect time for Lunch: ഭക്ഷണക്രമത്തില്‍ ഏറ്റവും പ്രധാനപ്പെട്ടതാണ് ഉച്ചഭക്ഷണം. ഒരു കാരണവശാലും ഉച്ചഭക്ഷണം ഒഴിവാക്കരുത്. തടി കുറയ്ക്കാനാണെന്നും പറഞ്ഞ് ഉച്ചഭക്ഷണം ഒഴിവാക്കുന്നത് ആരോഗ്യത്തിനു ഏറെ ദോഷം ചെയ്യും. ഉച്ചഭക്ഷണം എപ്പോള്‍ കഴിക്കണമെന്നതിനെ കുറിച്ച് ആര്‍ക്കെങ്കിലും സംശയമുണ്ടോ? നിങ്ങള്‍ക്ക് തോന്നിയ സമയത്ത് ഉച്ചഭക്ഷണം കഴിക്കാമെന്ന് വിചാരിക്കരുത്. ഭക്ഷണം കഴിക്കാന്‍ സമയവും കാലവുമൊക്കെ നോക്കണമെന്ന് സാരം. 
 
ദിവസത്തിന്റെ ആദ്യപകുതിയില്‍ ആ ദിവസത്തെ കലോറിയുടെ മുഖ്യഭാഗം ഭക്ഷണരീതിയില്‍ ഉള്‍പ്പെടുത്തുന്നത് വളരെ നല്ല കാര്യമാണ്. അതായത് ഉച്ചഭക്ഷണം മനസറിഞ്ഞ് തന്നെ കഴിക്കണമെന്ന് അര്‍ത്ഥം. ഉച്ചയൂണിന് ഏറ്റവും അനുയോജ്യമായ സമയം 12 മണിക്കും ഒരു മണിക്കും ഇടയില്‍ ആണെന്ന് ആരോഗ്യവിദഗ്ധര്‍ പറയുന്നു. പ്രഭാതഭക്ഷണവും ഉച്ചഭക്ഷണയും തമ്മില്‍ ഏകദേശം നാലു മണിക്കൂറിന്റെ ഇടവേള ഉണ്ടായിരിക്കണം. വളരെ വൈകി ഉച്ചഭക്ഷണം കഴിക്കുന്നത് നല്ലതല്ല. ഉച്ചഭക്ഷണം തിരഞ്ഞെടുക്കുമ്പോള്‍ പച്ചക്കറികളും, 80-100 ഗ്രാം പ്രോട്ടീന്‍ സമ്പന്നമായ ഭക്ഷണങ്ങളും ഉള്‍പ്പെടുത്തണമെന്നാണ് ആരോഗ്യവിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്. 
 

ഫോൺ നമ്പർ ആര് കാണണം? സ്വകാര്യത ശക്തമാക്കാൻ പുതിയ ഫീച്ചറുമായി വാട്സ്ആപ്പ്

13 വർഷത്തെ ദാമ്പത്യത്തിന് വിരാമം; പവൻ കല്ല്യാണും ഭാര്യ അന്ന കൊനിഡെലയും വേർപിരിയുന്നു

നരൻ, പുലിമുരുകൻ, പോക്കിരിരാജ, രാമലീല; പ്രശസ്ത ഛായാഗ്രാഹകൻ ഷാജി കുമാർ അന്തരിച്ചു

വിനീഷ്യസ് പുറത്തേക്കോ, റയലിന്റെ സ്റ്റാര്‍ട്ടിംഗ് ഇലവനില്‍ ഇടമില്ല, മൗറീഞ്ഞോ കൈവിട്ടേക്കും

മട്ടാഞ്ചേരിയിലെ ഗ്യാങ്, തലവൻ മമ്മൂട്ടി; വില്ലൻ ആസിഫോ?

എല്ലാം കാണുക

ബിരിയാണി പ്രേമികൾ ഇക്കാര്യം അറിഞ്ഞിരിക്കണം !

സവാള മുറിച്ച ശേഷം ഫ്രിഡ്ജിൽ സൂക്ഷിക്കുന്ന ശീലമുണ്ടോ? ഇക്കാര്യങ്ങൾ ശ്രദ്ധിക്കുക

എനർജി ഡ്രിങ്ക്സ് പതിവായി കഴിക്കുന്നവരാണോ?, ചെറുപ്പക്കാരിൽ ഹൃദയാഘാത സാധ്യത ഉയർത്തുമെന്ന് പഠനം

നിങ്ങളുടെ ഉറക്കം കൃത്യമായ ഷെഡ്യൂളിൽ ആണോ?

ഈ ശക്തമായ രാശിക്കാര്‍ എല്ലാ പരാജയങ്ങളെയും ഒരു തിരിച്ചുവരവാക്കി മാറ്റുന്നു

അടുത്ത ലേഖനം
Show comments