Daily Horoscope
✕

Rorschach Releasing Date: ആരാധകരെ നിരാശപ്പെടുത്തി മമ്മൂട്ടി; റോഷാക്ക് മെഗാസ്റ്റാറിന്റെ ജന്മദിനത്തിന് എത്തില്ല !

സെപ്റ്റംബര്‍ ഏഴിനാണ് മമ്മൂട്ടിയുടെ 71-ാം ജന്മദിനം

Updated: ശനി, 13 ഓഗസ്റ്റ് 2022 (10:17 IST)
Rorschach Releasing Date: മമ്മൂട്ടി ആരാധകരെ നിരാശപ്പെടുത്തി പുതിയ വാര്‍ത്ത. മെഗാസ്റ്റാറിനെ നായകനാക്കി നിസാം ബഷീര്‍ സംവിധാനം ചെയ്ത 'റോഷാക്ക്' റിലീസ് വൈകും. മമ്മൂട്ടിയുടെ ജന്മദിനത്തോട് അനുബന്ധിച്ച് റിലീസ് ചെയ്യുമെന്നാണ് നേരത്തെ പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍. എന്നാല്‍ അതുണ്ടാകില്ല. 
 
സെപ്റ്റംബര്‍ ഏഴിനാണ് മമ്മൂട്ടിയുടെ 71-ാം ജന്മദിനം. അന്നേ ദിവസമോ അല്ലെങ്കില്‍ സെപ്റ്റംബര്‍ ആറിനോ റോഷാക്ക് റിലീസ് ചെയ്യണമെന്നാണ് ആരാധകര്‍ ആവശ്യപ്പെട്ടിരുന്നത്. മമ്മൂട്ടി കമ്പനി തന്നെയാണ് ചിത്രത്തിന്റെ നിര്‍മാണം. എന്നാല്‍ ജന്മദിനത്തോട് അനുബന്ധിച്ച് റിലീസ് ചെയ്യാനുള്ള ആരാധകരുടെ ആവശ്യം മമ്മൂട്ടി തള്ളി. നേരത്തെ തന്റെ ജന്മദിനത്തിനു റിലീസ് വേണമെന്ന ആരാധകരുടെ ആവശ്യം മമ്മൂട്ടി തള്ളിയിരുന്നു. റോഷാക്കിലും അത് ആവര്‍ത്തിച്ചിരിക്കുകയാണ്. 
 
ഇപ്പോള്‍ ലഭിക്കുന്ന റിപ്പോര്‍ട്ട് അനുസരിച്ച് സെപ്റ്റംബര്‍ 29 നായിരിക്കും റോഷാക്കിന്റെ റിലീസ്. പൂജ അവധി ലക്ഷ്യം വെച്ചാണ് ചിത്രം തിയറ്ററുകളിലേക്ക് എത്തുന്നത്. 
 

Aakasamlo Oka Tara First Response : കല്പനയുടെ സ്വപ്നങ്ങൾക്ക് ചിറക് നൽകി ദുൽഖർ, ആകാശം ലോ ഒക താര ഹൃദയസ്പർശിയായ അനുഭവം

'ഓം' സിനിമയുടെ ആദ്യ ഷോയ്ക്ക് ശേഷമുള്ള പ്രതികരണങ്ങൾ ഇതാ

OM Movie Fans Show Review: ആദ്യപകുതി കത്തിച്ചു, രണ്ടാം പകുതി ശരാശരിയിൽ ഒതുങ്ങി; മമ്മൂട്ടിക്കും ധനുഷിനുമൊപ്പം കസറി സായ്

മമ്മൂട്ടി ഫാക്ടറും തുണയായി; ധനുഷിന് കരിയർ ബെസ്റ്റ് അഡ്വാൻസ് ബുക്കിങ്, 'ഓംഃ' തകർക്കുമോ?

ഇന്ത്യ മൊത്തം അലഞ്ഞാലും സായിയെ പോലെ ഒരു സീതയെ കണ്ടെത്താനാവില്ല, വിമർശനങ്ങളിൽ പിന്തുണയുമായി ധനുഷ്

എല്ലാം കാണുക

ബിസ്ലെരി കുടിവെള്ള സാമ്പിളിൽ ബ്രോമേറ്റും കാൻസർ സാധ്യതയുള്ള രാസഘടകങ്ങളും!,സുരക്ഷിതമല്ലെന്ന് എഫ്എസ്എസ്എഐ

സംഘപരിവാർ മുന്നണിക്ക് കനത്ത തിരിച്ചടി; കാലടിയിലെ വിദ്യാർഥികൾക്ക് പരീക്ഷയെഴുതാം, സസ്‌പെൻഷൻ റദ്ദാക്കി

വെർച്വൽ ക്യൂ ഫുൾ, എന്നിട്ടും ശബരിമലയിൽ തീർഥാടകരുടെ എണ്ണം 47 ശതമാനം ഇടിഞ്ഞു; കൃത്രിമത്വമോ?

വിമർശകർ 'പേപ്പട്ടി കടിച്ചവരെന്ന്' മുഖ്യമന്ത്രി രേവന്ത് റെഡ്ഡി; തെലങ്കാന കോൺഗ്രസിൽ ആഭ്യന്തര പോര്

യുഡിഎഫിലെ ഗ്രൂപ്പ് വഴക്ക് പുതിയ തലത്തിലേക്ക്, കെ സി പക്ഷത്തിനെതിരെ രാഹുൽ ഗാന്ധിക്ക് പരാതിയുമായി മുസ്ലീം ലീഗ്

അടുത്ത ലേഖനം
Show comments