Daily Horoscope
✕

പൈങ്കുനി ഉത്രം: ശബരിമല നട എട്ടാം തീയതി തുറക്കും

Updated: വെള്ളി, 4 മാര്‍ച്ച് 2022 (10:08 IST)
തിരുവനന്തപുരം: പൈങ്കുനി ഉത്രം ഉത്സവം, മീനമാസ പൂജ എന്നിവയുമായി ബന്ധപ്പെട്ടു ശബരിമല ക്ഷേത്രം ഈ മാസം എട്ടാം തീയതി വ്യാഴാഴ്ച വൈകിട്ട് അഞ്ചിന് തുറക്കും. ആനി ദിവസം രാത്രി ഏഴു മുതൽ പ്രാസാദ ശുദ്ധിക്രിയകൾ നടക്കും.

ഒമ്പതാം തീയതി മുതൽ ഭക്തർക്ക് ദർശനം നടത്താം. ദിവസവും വെർച്വൽ ക്യൂ സംവിധാനത്തിലൂടെ പതിനയ്യായിരം ഭക്തരെ സന്നിധാനത്തേക്ക് പ്രവേശിപ്പിക്കാനാണ് തീരുമാനം. ഇതിനൊപ്പം നിലയ്ക്കലിൽ സ്പോട്ട് ബുക്കിംഗ് സംവിധാനവും ഉണ്ടാവും.

ഒമ്പതാം തീയതി പുലർച്ചെ നട തുറന്ന ശേഷം പതിവായുള്ള അഭിഷേകവും മറ്റു ചടങ്ങുകളും അതിനെ തുടർന്നുള്ള ബിംബ ശുദ്ധി ക്രിയകളും കൊടിയേറ്റ് പൂജയും നടക്കും. രാവിലെ 10.30 നും 11.30 നും ഇടയ്ക്കുള്ള ശുഭമുഹൂർത്തത്തിലാണ് കൊടിയേറ്റ് നടക്കുന്നത്. പതിനേഴിനാണ്‌ പള്ളിവേട്ട ഉത്സവം.

പതിനെട്ടാം തീയതി ഉച്ചയ്ക്ക് പമ്പയിൽ ആറാട്ട് നടക്കും. ആറാട്ട് ഘോഷയാത്ര തിരിച്ചു സന്നിധാനത്ത് എത്തുമ്പോൾ കൊടിയിറക്ക് ചടങ്ങ് നടക്കും. പത്തൊമ്പതാം തീയതി രാത്രി പത്ത് മണിക്ക്‌  ഹരിവരാസനം പാടി നടയടയ്ക്കും.  

അധിമാസം ജൂൺ 15ന് തീരും, പുണ്യപ്രാപ്തിക്കായി ഈ 5 കാര്യങ്ങൾ ചെയ്യാൻ ഇനിയും വൈകരുത്

മീനം രാശിക്കാരുടെ ഇന്നത്തെ നക്ഷത്രഫലം

Ekadashi: രാമായണ മാസത്തിലെ ഏകാദശി ഉപവാസത്തിന്റെ ആത്മീയ പ്രാധാന്യവുമെന്ത്?

June 24 Daily Horoscope: ജൂൺ 24, നിങ്ങളുടെ ദിവസം എങ്ങനെ? രാശിഫലം അറിയാം

നിങ്ങള്‍ക്ക് അറിയാത്ത, നിങ്ങളെ സാമ്പത്തികമായി തകര്‍ക്കുന്ന വാസ്തു ദോഷങ്ങള്‍

എല്ലാം കാണുക

നായ്ക്കള്‍ക്ക് ഭക്ഷണം കൊടുത്താല്‍ കേതു, ശനി എന്നിവയുടെ ദോഷഫലങ്ങള്‍ കുറയും!

Ganesha Chathurthi 2025 : വിനായകചതുര്‍ത്ഥി ദിവസം ചന്ദ്രനെ കാണാന്‍ പാടില്ല: വിശ്വാസത്തിന് പിന്നിലെ കാരണം എന്ത്?

Ganesh Chaturthi 2026: വിനായകചതുര്‍ത്ഥി ദിനത്തില്‍ പൂജ ചെയ്യുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

സെപ്റ്റംബറിലെ ഗ്രഹമാറ്റം: ഈ 5 നക്ഷത്രക്കാർക്ക് തൊഴിലിലും ധനകാര്യത്തിലും ഭാഗ്യത്തിന്റെ നാളുകൾ

സെപ്റ്റംബർ രാശിഫലം: 12 രാശിക്കാരുടെയും സമ്പൂർണ്ണ ഫലം അറിയാം

അടുത്ത ലേഖനം
Show comments