ആർസിബിയിൽ തുടരാൻ ആഗ്രഹിച്ചു, പക്ഷേ.. ചഹൽ പറയുന്നു

അഭിറാം മനോഹർ| Last Modified തിങ്കള്‍, 28 മാര്‍ച്ച് 2022 (20:10 IST)
ഇന്ത്യൻ പ്രീമിയർ ലീഗ് പതിനഞ്ചാം സീസണിന്റെ മെഗാതാരലേലത്തിന് മുന്നോടിയായി ടീമിൽ നിലനിർത്തുന്ന കാര്യവുമായി ബന്ധപ്പെട്ട് റോയൽ ചലഞ്ചേഴ്‌സ് അധികൃതർ തന്നോട് സംസാരിച്ചിട്ടില്ലെന്ന് ഇന്ത്യൻ തരം യുസ്‌വേന്ദ്ര ചഹൽ.കഴിഞ്ഞ എട്ട് സീസണുകളിലായി ആർസിബി താരമായ ചഹലിനെ 6.5 കോടി രൂപയ്ക്കാണ് രാജസ്ഥാൻ റോയൽസ് സ്വന്തമാക്കിയത്.

2014 മുതൽ 2021 വരെ തുടർച്ചയായി എട്ടു സീസണുകളിലാണ് വിരാട് കോലിക്ക് കീഴിൽ കളിച്ചത്.ഈ വർഷത്തെ മെഗാ താരലേലത്തിനു മുന്നോടിയായി അവർ താരത്തെ റിലീസ് ചെയ്യുകയായിരുന്നു. കരിയറിൽ ആകെ കളിച്ച 114 മത്സരങ്ങളിൽ 113 മത്സരങ്ങളും ആർസി‌ബിക്ക് വേണ്ടിയാണ് ചഹൽ കളിച്ചത്.

ആർസിബിയുമായി തനിക്ക് വളരെ വൈകാരികമായ ബന്ധമാണുള്ളതെന്ന് ചഹൽ പറയുന്നു. മറ്റൊരു ടീമിനായി ഐപിഎൽ കളിക്കേണ്ടിവരുമെന്ന് കരുതിയിട്ടില്ല. ന്തിനാണ് കൂടുതൽ പണം ആവശ്യപ്പെട്ട് ആർസിബി വിട്ടതെന്ന് ഇപ്പോഴും ഒട്ടേറെ ആരാധകർ എന്നോടു ചോദിക്കാറുണ്ട്. എന്നാൽ എന്നെ ടീമിൽ നിലനിർത്തുന്നതിനെ പറ്റി ബാംഗ്ലൂർ അധികൃതർ സംസാരിച്ചിട്ട് പോലുമില്ല എന്നതാണ് വാസ്‌തവം ചഹൽ പറഞ്ഞു.

ഒരുപക്ഷേ, ആർസിബിയിൽ തുടരാൻ താൽപര്യമുണ്ടോയെന്ന് അവർ ചോദിച്ചിരുന്നെങ്കിൽ ഞാൻ ഉണ്ട് എന്ന് തന്നെ പറയുമായിരുന്നു. കാരണം എന്നെ സംബന്ധിച്ച് പണത്തിന് രണ്ടാം സ്ഥാനം മാത്രമേയുള്ളൂ.അവിടുത്തെ ആരാധകരും എന്നോടു വലിയ സ്നേഹമാണ് കാണിച്ചിട്ടുള്ളത്. ചഹൽ പറഞ്ഞു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :