1. കായികം
  2. ക്രിക്കറ്റ്‌
  3. ക്രിക്കറ്റ്‌ വാര്‍ത്ത
  4. We support sanju banner in fifa worldcup

ഖത്തർ ലോകകപ്പിലും സഞ്ജു തന്നെ തരംഗം, കട്ട സപ്പോർട്ടുമായി ആരാധകർ സ്റ്റേഡിയത്തിൽ

worldcup
മലയാളി ക്രിക്കറ്റ് താരം സഞ്ജു സാംസണെ ന്യൂസിലൻഡിനെതിരായ രണ്ടാം ഏകദിനത്തിൽ നിന്നും ഒഴിവാക്കിയത് വലിയ പ്രതിഷേധങ്ങൾക്കിടയാക്കിയിരുന്നു. ഫോമിലല്ലാത്ത റിഷഭ് പന്തിന് തുടരെ അവസരങ്ങൾ നൽകുകയും സഞ്ജു സാംസണെ ഉൾപ്പെടുത്താതിരിക്കുകയും ചെയ്യുന്ന നടപടിക്കെതിരെ സോഷ്യൽ മീഡിയയിൽ ആരംഭിച്ച പ്രതിഷേധം ഫിഫ ലോകകപ്പ് വരെ എത്തിയിരിക്കുകയാണ്.
 
ഖത്തറിൽ നടന്ന ലോകകപ്പ് മത്സരത്തിനിടെയാണ് സഞ്ജുവിനെ പിന്തുണച്ചുകൊണ്ടുള്ള ബാനറുകൾ ആരാധകർ പൊക്കിയത്. രാജസ്ഥാൻ റോയൽസിൻ്റെയും ഇന്ത്യൻ ടീമിൻ്റെയും ജേഴ്സിയിലുള്ള താരത്തിൻ്റെ ചിത്രങ്ങളും ബാനറുകളുമാണ് ആരാധകർ ഉയർത്തിയത്. ഈ ചിത്രങ്ങൾ ഐപിഎൽ ടീമായ രാജസ്ഥാൻ റോയൽസ് തങ്ങളുടെ സോഷ്യൽ മീഡിയ പേജിൽ പങ്കുവെയ്ക്കുകയും ചെയ്തു.
 
ഫുട്ബോൾ ലോകകപ്പിൽ നിങ്ങൾ ആരെയാണ് പിന്തുണയ്ക്കുന്നത്? ഞങ്ങൾ സഞ്ജുവിനെ എന്ന അടിക്കുറിപ്പോടെയായിരുന്നു രാജസ്ഥാൻ റോയൽസ് ചിത്രങ്ങൾ പങ്കുവെച്ചത്.
 
അടുത്ത ലേഖനം
പോളണ്ടിനോട് സമനില വഴങ്ങിയാല്‍ അര്‍ജന്റീന ലോകകപ്പില്‍ നിന്ന് പുറത്താകുമോ?