Daily Horoscope
✕

യശ്വസി ഓരോ കളി കഴിയുമ്പോഴും മെച്ചപ്പെടുന്നു, സഞ്ജുവിൻ്റേത് അവിശ്വസനീയമായ ബാറ്റിംഗ്: പ്രശംസയുമായി സങ്കക്കാര

Updated: തിങ്കള്‍, 3 ഏപ്രില്‍ 2023 (14:32 IST)
ഐപിഎല്ലിൽ വിജയത്തോടെ സീസണിന് തുടക്കമിട്ട രാജസ്ഥാൻ റോയൽസ് താരങ്ങളെ പ്രശംസിച്ച് പരിശീലകൻ കുമാർ സങ്കക്കാര.ഹൈദരാബാദിനെതിരായ മത്സരശേഷം ഡ്രെസ്സിംഗ് റൂമിൽ വെച്ച് സംസാരിക്കവെയാണ് ഓരോ താരങ്ങളുടെയും പ്രകടനത്തെ എടുത്തുപറഞ്ഞുകൊണ്ട് താരം പ്രശംസിച്ചത്.
 
മികച്ച തുടക്കമാണ് മത്സരത്തിൽ ബട്ട്‌ലറും ജയ്സ്വാളും ചേർന്ന് നൽകിയത്. മത്സരത്തിൽ ഇത് നിർണായകമായിരുന്നു. ആദ്യമത്സരത്തിൽ തന്നെ ഇത്തരം പ്രകടനം നടത്തുക എളുപ്പമല്ല. തുടക്കത്തിലെ പിച്ചിൻ്റെ സ്വഭാവം മനസിലാക്കി ജോസും യശ്വസിയും മികച്ച തുടക്കം ടീമിന് നൽകി. ബട്ട്‌ലർ പുറത്തായ ശേഷം സ്കോറിംഗ് താഴാതെ സഞ്ജുവും യശ്വസിയും ചേർന്ന് കളിച്ചു. ജയ്സ്വാൾ ഓരോ മത്സരം കഴിയുമ്പോഴും കൂടുതൽ മെച്ചപ്പെടുന്നു. അവിശ്വസനീയമായ ബാറ്റിംഗാണ് സഞ്ജു നടത്തിയത്. അവസാന ഓവറുകളിലെ ഹെറ്റ്മേയറുടെ സംഭാവനയും നിർണാായകമായി.
 
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Rajasthan Royals (@rajasthanroyals)

ബൗളിംഗിൽ ട്രെൻഡ് ബോൾട്ടിൻ്റെയും ആസിഫിൻ്റെയും ബൗളിംഗ് നിർണായകരമായി.കഴിഞ്ഞ തവണത്തെ പോലെ ഇത്തവണയും സ്പിൻ ജോഡികളായ അശ്വിനും ചാഹലും തിളങ്ങി. യൂസിയെ പറ്റി ഞാൻ എന്താണ് പറയുക. ഹോൾഡറുടെ ക്യാച്ചും അപാരമായിരുന്നു. ഇതേ പ്രകടനം ആവർത്തിക്കുക എന്നതാണ് പ്രധാനമെന്നും സംഗക്കാര പറഞ്ഞു. ബുധനാഴ്ച ഗുവാഹത്തിയിൽ ശിഖർ ധവാൻ നയിക്കുന്ന പഞ്ചാബ് കിംഗ്സിനെതിരെയാണ് രാജസ്ഥാൻ്റെ അടുത്ത മത്സരം.

India vs New Zealand 1st Test Day 2: ഇന്ത്യ 209 റൺസ് അകലെ, ഒൻപത് വിക്കറ്റുകൾ ശേഷിക്കുന്നു

കിടിലൻ തുടക്കമിട്ട് ജയ്‌സ്വാളും രാഹുലും; ഇന്ത്യക്ക് ഒരു വിക്കറ്റ് നഷ്ടം

എട്ട് വർഷങ്ങൾക്ക് ശേഷം മമ്മൂട്ടി തമിഴിൽ, ധനുഷിനെ കടത്തിവെട്ടി കൈയടി വാങ്ങുമോ?; 'ഓംഃ' നാളെ മുതൽ, ആദ്യ ഷോ പുലർച്ചെ ആറിന് !

ഗ്ലെന്‍ ഫിലിപ്‌സിന്റെ എല്‍ബിഡബ്യു, ഡിആര്‍എസിലും നോട്ട് ഔട്ട്, അമ്പയറോട് അതൃപ്തി അറിയിച്ച് ശുഭ്മാന്‍ ഗില്‍

സെവാഗിനെ ഓർമപ്പെടുത്തി ആര്യവീർ വീണ്ടും; യുഎഇയെ 70 റൺസിന് വീഴ്ത്തി ഇന്ത്യ അണ്ടർ 19 ഏഷ്യ കപ്പ് സെമിയിൽ

എല്ലാം കാണുക

കോച്ചിങ് സ്റ്റാഫിൽ ഭാഗമാകാമെന്ന് റെയ്ന പറഞ്ഞു, എന്തുകൊണ്ട് ചെന്നൈ അവസരം നൽകിയില്ല, ചോദ്യം ചെയ്ത് അമ്പാട്ടി റായുഡു

എങ്ങനെ കളിച്ചിട്ടും കാര്യമില്ല, സൂര്യയ്ക്ക് ടീമിൽ ഇടമില്ല, സയിദ് മുഷ്താഖ് അലി ട്രോഫിയിൽ തകർത്തടിച്ചിട്ടും വാതിലടച്ച് ബിസിസിഐ

India vs New Zealand, 1st Test: കൂറ്റൻ ലീഡുമായി ഇന്ത്യ, കളി വരുതിയിൽ; പന്തിന് സെഞ്ചുറി

ടെസ്റ്റിൽ പന്തിനെ വെല്ലാൻ ഇന്ത്യയിൽ ആളില്ല, ന്യൂസിലൻഡിനെതിരെ വെടിക്കെട്ട് സെഞ്ചുറി, റെക്കോർഡ് നേട്ടം, ഇന്ത്യ ശക്തമായ നിലയിൽ

ആ 15 സെക്കൻഡ്സിന് ദൈർഘ്യം കൂടുതലായിരുന്നു, ഡിആർഎസ് എടുക്കാത്തതിൽ ഫിലിപ്സിന് നന്ദി പറഞ്ഞ് കെ എൽ രാഹുൽ

അടുത്ത ലേഖനം
Show comments