അനുബന്ധ വാര്‍ത്തകള്‍
- അവസാന ടെസ്റ്റിന് ബാറ്റിങ് പിച്ച്: ഐസിസി നടപടി ഒഴിവാക്കാൻ ബിസിസിഐ
- നാലാം ടെസ്റ്റിൽ ബുമ്രയില്ല, പിന്മാറ്റം വ്യക്തിപരമായ കാരണങ്ങളെ തുടർന്ന്
- കൊവിഡ് വ്യാപനം: ഇന്ത്യ-ഇംഗ്ലണ്ട് ഏകദിന പരമ്പരയുടെ വേദിമാറ്റാനൊരുങ്ങി ബിസിസിഐ
- ഇക്കുറി ഐപിഎൽ ഇന്ത്യയിൽ തന്നെ, മുംബൈയും അഹമ്മദാബാദും വേദികളായേക്കും
- ഉമേഷും കെഎൽ രാഹുലും തിരിച്ചെത്തി, അവസാന രണ്ട് ടെസ്റ്റുകൾക്കുള്ള ഇന്ത്യൻ ടീം ഇങ്ങനെ
റിഷഭ് പന്ത് ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച താരങ്ങളിൽ ഒരാളാവും: സൗരവ് ഗാംഗുലി
ഇന്ത്യൻ യുവ വിക്കറ്റ് കീപ്പർ ബാറ്റ്സ്മാനായ റിഷഭ് പന്തിനെ പുകഴ്‌ത്തി ബിസിസിഐ അധ്യക്ഷനും മുൻ ഇന്ത്യൻ നായകനുമായ സൗരവ് ഗാംഗുലി. റിഷഭ് പന്ത് ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച താരങ്ങളിൽ ഒരാളാവുമെന്നും ഗാംഗുലി പറഞ്ഞു. തന്റെ ട്വിറ്റർ ഹാൻഡിലിലൂടെയാണ് ഗാംഗുലി പന്തിനെ പുകഴ്‌ത്തി രംഗത്തെത്തിയത്.
സമ്മർദ്ദ ഘട്ടങ്ങളിൽ അവിശ്വസനീയമായ പ്രകടനമാണ് അയാൾ നടത്തുന്നത്. ഇത് ആദ്യ തവണയല്ല. അവസാന തവണയുമല്ല. വരും വർഷങ്ങളിൽ എല്ലാ ഫോർമാറ്റുകളിലെയും മികച്ച താരങ്ങളിൽ ഒരാളാവും അക്രമണാത്മകമായ ബാറ്റിങ് തുടരുക. അങ്ങനെയൊരു സ്പെഷ്യൽ മാച്ച് വിന്നർ ആവുക ഗാംഗുലി ട്വീറ്റ് ചെയ്‌തു.