രവീന്ദ്ര ജഡേജയോട് മോശം പെരുമാറ്റം: ജയിംസ് ആന്‍ഡേഴ്സണ്‍ കുറ്റം സമ്മതം നടത്തി

ലണ്ടന്‍| Last Modified തിങ്കള്‍, 4 ഓഗസ്റ്റ് 2014 (11:42 IST)
രവീന്ദ്ര ജഡേജയോട് മോശമായി പെരുമാറിയെന്ന്
ഇംഗ്ലണ്ട് താ‍രം ജയിംസ് ആന്‍ഡേഴ്സണ്‍ കുറ്റ സമ്മതം നടത്തിയതായി റിപ്പോര്‍ട്ടുകള്‍.അടിച്ചു പല്ല് തെറിപ്പിക്കുമെന്ന്
ആന്‍ഡേഴ്സണ്‍ ജഡേജയോട് പറഞ്ഞുവെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഇംഗ്ലണ്ടിനെതിരായ ആദ്യ ടെസ്റ്റിനിടയിലാണ് ആന്‍ഡേഴ്സണും ജഡേജയും തമ്മില്‍ അസ്വാരസ്യങ്ങള്‍ ഉടലെടുത്തത്.ഇതേത്തുടര്‍ന്ന്
പരാ‍തിയുമായി ഇന്ത്യ
ഐസിസിയെ സമീപിച്ചിരുന്നു.എന്നാല്‍ ഐസിസി നിയോഗിച്ച അന്വേഷണ കമ്മിഷന്‍ ഇരുവരേയും മതിയായ തെളിവുകളില്ലാത്തതിനെത്തുടര്‍ന്ന് കുറ്റവിമുക്തരാക്കിയിരുന്നു.ജഡേജയ്ക്കെതിരെ ആദ്യം മാച്ച് ഫീയുടെ അന്‍പത് ശതമാനം പിഴ ചുമത്തിയിരുന്നു എന്നാല്‍ ഇത്
ഇന്ത്യയുടെ പ്രതിഷേധത്തെ തുടര്‍ന്ന് ഒഴിവാക്കുകയായിരുന്നു. അന്വേഷണ കമ്മിഷന്റെ വിധി ആശ്വാസമായത് ഗുരുതരമായ കുറ്റം ആരോപിക്കപ്പെട്ട ഇംഗ്ലീ‍ഷ് താരത്തിനാ‍ണ്




















ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :