1. കായികം
  2. ക്രിക്കറ്റ്‌
  3. ക്രിക്കറ്റ്‌ വാര്‍ത്ത
  4. Prithvi shaw smashes century in buchi babu trophy

മുംബൈ വിട്ടപ്പോൾ എല്ലാം മാറി, തകർപ്പൻ സെഞ്ചുറിയുമായി പൃഥ്വി ഷാ

prithvi shaw
ആഭ്യന്തര ക്രിക്കറ്റില്‍ മുംബൈ വിടാനുള്ള തീരുമാനത്തിന് പിന്നാലെ തകര്‍പ്പന്‍ പ്രകടനവുമായി യുവതാരം പൃഥ്വി ഷാ. ആഭ്യന്തര സീസണിന് മുന്നോടിയായി നടക്കുന്ന ബുച്ചിബാബു ടൂര്‍ണമെന്റില്‍ തന്റെ പുതിയ ടീമായ മഹാരാഷ്ട്രയ്ക്ക് വേണ്ടി സെഞ്ചുറി പ്രകടനമാണ് താരം നടത്തിയത്.
 
ടീം മാറിയതിന് പിന്നാലെ പൃഥ്വി ഷായുടെ സമീപനത്തിലും മാറ്റം വന്നതായാണ് താരത്തിന്റെ ഇന്നിങ്ങ്‌സ് സൂചിപ്പിക്കുന്നത്. മത്സരത്തില്‍ സഹതാരങ്ങളെല്ലാം കൂട്ടമായി നിരാശപ്പെടുത്തിയപ്പോഴാണ് പൃഥ്വി ഷാ സെഞ്ചുറിയുമായി തിളങ്ങിയത്. 141 പന്തില്‍ 111 റണ്‍സെടുത്ത പൃഥ്വി ഷായുടെ മികവില്‍ 217 റണ്‍സാണ് മഹാരാഷ്ട്ര നേടിയത്.  മത്സരത്തില്‍ ഓപ്പണറായി ഇറങ്ങിയ പൃഥ്വി ഷാ 122 പന്തിലാണ് സെഞ്ചുറി തികച്ചത്.മറുവശത്ത് വിക്കറ്റുകള്‍ വീഴുമ്പോഴും ശക്തനായി ഒരറ്റത്ത് പിടിച്ചുനില്‍ക്കാന്‍ താരത്തിനായിരുന്നു.
അടുത്ത ലേഖനം
എന്തിനായിരുന്നു ആ ഷുഗർ ഡാഡി നാടകം, ഡിവോഴ്സ് കഴിഞ്ഞ് ഞാൻ കോടതിയിൽ പൊട്ടിക്കരഞ്ഞപ്പോൾ കൂളായാണ് ചഹൽ ഇറങ്ങിപോയത്: ധനശ്രീ