ധോണിയും കോഹ്‌ലിയും തമ്മില്‍ പ്രശ്‌നങ്ങളൊന്നുമില്ല: രവി ശാസ്ത്രി

 മഹേന്ദ്ര സിംഗ് ധോണി , വിരാട് കോഹ്‌ലി , രവി ശാസ്ത്രി , ലോകകപ്പ്
പെർത്ത്| jibin| Last Modified ബുധന്‍, 4 മാര്‍ച്ച് 2015 (10:22 IST)
ഇന്ത്യന്‍ നായകന്‍ മഹേന്ദ്ര സിംഗ് ധോണിയും ഉപനായകന്‍ വിരാട് കോഹ്‌ലിയും തമ്മില്‍ യാതൊരു തരത്തിലുമുള്ള അഭിപ്രായ വ്യത്യാസവും ഇല്ലെന്ന് ഇന്ത്യൻ ടീം ഡയറക്ടർ രവി ശാസ്ത്രി. അത്തരത്തില്‍ പുറത്തുവരുന്ന വാര്‍ത്തകള്‍ തെറ്റാണെന്നും. ലോകകപ്പ് മത്സരങ്ങളില്‍ മാത്രമാണ് ടീം ഇപ്പോള്‍ ശ്രദ്ധിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ലോകകപ്പിന് തൊട്ടു മുൻപ് നടന്ന ത്രിരാഷ്ട്ര ടൂർണമെന്റ് കളിച്ചതുവഴി താരങ്ങളുടെ സമയവും ഊർജവും പാഴാക്കുകയായിരുന്നു ഇന്ത്യ-ശാസ്ത്രി കുറ്റപ്പെടുത്തി.
മാനസികമായും ശാരീരികമായും തളർത്താന്‍ മാത്രമാണ് ത്രിരാഷ്ട്ര ടൂർണമെന്റ് കാരണമായത്. ഈ ടൂർണമെന്റിനുശേഷമുള്ള വിശ്രമമാണ് ലോകകപ്പിലെ മികച്ച പ്രകടനങ്ങള്‍ക്ക് കാരണമായതെന്നും.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :