1. കായികം
  2. ക്രിക്കറ്റ്‌
  3. ക്രിക്കറ്റ്‌ വാര്‍ത്ത
  4. Mohammed Siraj Catch Video

Mohammed Siraj Catch: 'ക്യാപ്റ്റന്‍ മാത്രം വൈറലായാല്‍ പോരാ' രോഹിത്തിന്റെ ക്യാച്ചിനോടു മത്സരിച്ച് സിറാജ്, അവിശ്വസനീയമെന്ന് ആരാധകര്‍

രവിചന്ദ്രന്‍ അശ്വിന്‍ എറിഞ്ഞ 56-ാം ഓവറിലെ അവസാന പന്തിലാണ് സംഭവം

Mohammed Siraj Catch Video
Mohammed Siraj Catch Video

Mohammed Siraj Catch: ബംഗ്ലാദേശിനെതിരായ രണ്ടാം ടെസ്റ്റില്‍ ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ എടുത്ത ക്യാച്ച് നേരത്തെ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ഇപ്പോള്‍ ഇതാ രോഹിത്തിന്റെ ക്യാച്ചിനോടു കിടപിടിക്കുന്ന അവിശ്വസനീയ ഫീല്‍ഡിങ്ങുമായി മുഹമ്മദ് സിറാജ് താരമായിരിക്കുന്നു. ഇന്ത്യ-ബംഗ്ലാദേശ് രണ്ടാം ടെസ്റ്റിന്റെ നാലാം ദിനമാണ് മികച്ചൊരു ക്യാച്ചിലൂടെ സിറാജും ആരാധകരെ ഞെട്ടിച്ചിരിക്കുന്നത്. 
 
രവിചന്ദ്രന്‍ അശ്വിന്‍ എറിഞ്ഞ 56-ാം ഓവറിലെ അവസാന പന്തിലാണ് സംഭവം. ഷാക്കിബ് അല്‍ ഹസനെ പുറത്താക്കാനാണ് സിറാജ് ബൗണ്ടറി ലൈനിനു അരികെ സൂപ്പര്‍മാന്‍ ആയത്. വായുവില്‍ നിന്നുകൊണ്ട് ഒറ്റകൈയിലാണ് സിറാജ് ക്യാച്ച് സ്വന്തമാക്കിയത്. വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായിട്ടുണ്ട്. 17 പന്തില്‍ ഒന്‍പത് റണ്‍സെടുത്താണ് ഷാക്കിബ് അല്‍ ഹസന്‍ പുറത്തായത്. 
അതേസമയം നാലാം ദിനം ഉച്ചഭക്ഷണത്തിനു പിരിയുമ്പോള്‍ 66 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 205 റണ്‍സാണ് ബംഗ്ലാദേശ് നേടിയിരിക്കുന്നത്. ബംഗ്ലാദേശിനായി മൊമിനുല്‍ ഹഖ് സെഞ്ചുറി നേടി ക്രീസിലുണ്ട്.
 
About Writer
രേണുക വേണു
അടുത്ത ലേഖനം
അങ്ങനെ സമനില നേടി രക്ഷപ്പെടേണ്ട, ടെസ്റ്റിൽ ടി20 ശൈലിയിൽ ബാറ്റ് വീശി ഇന്ത്യൻ ബാറ്റർമാർ, റെക്കോർഡ്!