1. കായികം
  2. ക്രിക്കറ്റ്‌
  3. ക്രിക്കറ്റ്‌ വാര്‍ത്ത
  4. Bumrah to miss T20 worldcup

പരിക്ക് ഗൗരവമേറിയത്, ബുമ്രയ്ക്ക് ടി20 ലോകകപ്പ് നഷ്ടമായേക്കും

Bumrah
ഇന്ത്യൻ പേസർ ജസ്പ്രീത് ബുമ്രയ്ക്ക് ടി20 ലോകകപ്പ് നഷ്ടമായേക്കുമെന്ന് സൂചന. ബുമ്രയുടെ പരിക്ക് ഗൗരവമേറിയതാണെന്നാണ് ബിസിസിഐ നൽകുന്ന സൂചന. പരിക്കിനെ തുടർന്ന് നടക്കാനിരിക്കുന്ന ഏഷ്യാക്കപ്പ് ടൂർണമെൻ്റിൽ നിന്നും ബുമ്രയെ ഒഴിവാക്കിയിരുന്നു. ടി20 ലോകകപ്പ് ടീമിനെ പ്രഖ്യാപിക്കാൻ ഒരു മാസം മാത്രം മുൻപിൽ നിൽക്കെയാണ് സൂപ്പർതാരം  ലോകകപ്പ് ടീമിലുണ്ടാകില്ല എന്ന സൂചന വരുന്നത്.
 
2019ൽ താരത്തെ അലട്ടിയ പരിക്ക് തന്നെയാണ് വീണ്ടും താരത്തെ അലട്ടുന്നതെന്നാണ് റിപ്പോർട്ട്. ബുമ്രയെ മെഡിക്കൽ സംഘം സൂക്ഷ്മമായി നിരീക്ഷിക്കുകയാണ്. ഇന്ത്യയുടെ പ്രധാനബൗളർ എന്ന നിലയിൽ വളരെ പ്രാധാന്യത്തോടെയാണ് ബുമ്രയുടെ പരിക്കിനെ ടീം നോക്കികാണുന്നത്.
അടുത്ത ലേഖനം
Urvasi Rautela: "അനിയൻ ചെന്ന് ക്രിക്കറ്റ് കളിക്ക്", റിഷഭ് പന്തിന് മറുപടിയുമായി ഉർവശി റൗട്ടേല