Daily Horoscope
✕

കൊവിഡിന് ശ്വസനവ്യായാമങ്ങള്‍ ഫലപ്രദം

Updated: ബുധന്‍, 11 നവം‌ബര്‍ 2020 (20:20 IST)
തിരുവനന്തപുരം: കോവിഡ് ശ്വാസകോശത്തെ ഗുരുതരമായി ബാധിക്കുന്ന അസുഖമായതിനാല്‍ രോഗമുക്തി നേടിയവരും പോസ്റ്റ് കോവിഡ് സാഹചര്യങ്ങളിലും ശ്വസന വ്യായാമങ്ങള്‍ ചെയ്യുന്നത് ഏറെ ഗുണം ചെയ്യുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍. നിലവില്‍ ശ്വാസകോശ സംബന്ധമായ അസുഖങ്ങളുള്ളവരാണെങ്കില്‍ ശ്വസന വ്യായാമങ്ങളെ കൂടുതല്‍ ഗൗരവത്തോടെ സമീപിക്കുകയും വേണം. കോവിഡിന്റെ ഭീഷണിയെ അതിജീവിക്കാമെന്നതോടൊപ്പം തന്നെ നിലവിലുള്ള മറ്റ് പല ശാരീരിക ബുദ്ധിമുട്ടുകളെയും തരണം ചെയ്ത് ആരോഗ്യകരമായ ജീവിതം തുടര്‍ന്ന് നയിക്കുവാനും സഹായകരമാകുന്നു. ഇത് മുന്നില്‍ കണ്ടാണ് പള്‍മണറി റിഹാബിലിറ്റേഷന് പ്രാധാന്യം നല്‍കുന്നതെന്നും മന്ത്രി വ്യക്തമാക്കി.
 
പള്‍മണറി റിഹാബിലിറ്റേഷന്‍ പ്രവര്‍ത്തനങ്ങളില്‍ ശ്വസന വ്യായാമങ്ങളും അതോടൊപ്പം പേശികളുടെ ശക്തി മെച്ചപ്പെടുത്തുന്നതിനുള്ള വ്യായാമങ്ങളും ഉള്‍പ്പെടുന്നു. ഗാര്‍ഹിക വ്യായാമ ക്രമങ്ങള്‍ ആശുപത്രി അധിഷ്ഠിത വ്യായാമ മുറകള്‍ പോലെ ഫലപ്രദമാണ്. വ്യായാമങ്ങളിലും മറ്റു പ്രവര്‍ത്തനങ്ങളിലും ഏര്‍പ്പെടുമ്പോള്‍ ഹൃദയ മിടിപ്പും ശരീരത്തിലെ ഓക്‌സിജന്റെ നിലയും അറിയുന്നതിനായി പള്‍സ് ഓക്‌സിമീറ്റര്‍ ഉപയോഗിക്കാവുന്നതാണ്.

ലെക്‌സസ് ES 350h ഹൈബ്രിഡ് സെഡാൻ കേരള വിപണിയിൽ; 20 ആഡംബര കാറുകളുടെ മെഗാ ഡെലിവറിയും

ആശുപത്രിക്ക് നേരെയുണ്ടായ ആക്രമണം; മൊജ്തബ ഖമനേയിയെ അവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്ന് പുറത്തെടുത്തെന്ന് റിപ്പോര്‍ട്ട്

യുഎസ് ഇടക്കാല തിരഞ്ഞെടുപ്പ്: ട്രംപിനോടുള്ള എതിര്‍പ്പ് റെക്കോര്‍ഡ് നിലയിലെന്ന് നിരീക്ഷകര്‍

ശബരിമല പ്രതിസന്ധി: സ്‌പെഷ്യൽ ടീമിനെ വെച്ച് ഉത്സവം നടത്താൻ ആലോചിക്കുമെന്ന് ദേവസ്വം മന്ത്രി

ഇന്ത്യന്‍ ടോയ്ലറ്റ് വെസ്റ്റേണ്‍ ടോയ്ലറ്റ്: നിങ്ങളുടെ ആരോഗ്യത്തിന് ഏതാണ് നല്ലത്?

എല്ലാം കാണുക

ചില മുട്ടകള്‍ക്ക് കടും ഓറഞ്ച് നിറത്തിലുള്ള മഞ്ഞക്കരു ഉള്ളത് എന്തുകൊണ്ട്

ഹൃദ്രോഗവും ക്യാന്‍സറും വര്‍ധിക്കാന്‍ കാരണമെന്ത്? മഹാരാഷ്ട്ര ഭക്ഷ്യ കമ്മീഷണര്‍ വിശദീകരിക്കുന്നു

ചൂട് സമയത്ത് എസി പൊട്ടിത്തെറിക്കുമോ? ഇക്കാര്യങ്ങള്‍ അറിയണം

വൃക്ക അപകടത്തിലാണെന്ന എട്ട് സൂചനകള്‍ ഇവയാണ്

ജോലി കാരണം ചെറുപ്പക്കാരില്‍ പ്രമേഹ സാധ്യത വര്‍ദ്ധിക്കുന്നു; ഇക്കാര്യങ്ങള്‍ അറിയണം

അടുത്ത ലേഖനം
Show comments