ഇത്രയധികം ഗുണങ്ങളോ മല്ലിയിലയ്ക്ക് ? അറിയു !

വെബ്ദുനിയ ലേഖകൻ| Last Modified ബുധന്‍, 11 നവം‌ബര്‍ 2020 (14:56 IST)
മലയാളി അടുക്കളിയില്‍ നിന്നും മാറ്റി നിര്‍ത്തുന്ന ഒന്നാണ് മല്ലിയില. ആരോഗ്യപരമായ ഗുണങ്ങളാല്‍ സമ്പന്നമായ തമിഴർക്കും ഏറെ പ്രീയങ്കരമാണ്. വിഭവങ്ങള്‍ക്ക് സ്വാദും മണവും നല്‍കുന്നതിലുപരി പല രോഗാവസ്ഥകള്‍ക്കുമുള്ള ഉത്തമ മരുന്ന് കൂടിയാണ് മല്ലിയില. പൊട്ടാസ്യം, വിറ്റാമിന്‍ സി, ഇരുമ്പ്, ഓക്സാലിക് ആസിഡ്, തിയാമൈന്‍, ഫോസ്ഫറസ്, റിബോഫ്ലാവിന്‍, സോഡിയം കരോട്ടിന്‍, കാല്‍സ്യം, നിയാസിന്‍ തുടങ്ങി ധാരാളം മിനറലുകളും വിറ്റാമിനുകളും അടങ്ങിയിരിക്കുന്ന ഭക്ഷ്യയോഗ്യമായ ഒന്നാണ് മല്ലിയില. വൈറ്റമിൻ കെ ധാരാളം അടങ്ങിയിട്ടുള്ളത് കൊണ്ട് തന്നെ അൾഷിമേഴ്സ് തടയാൻ ഏറ്റവും നല്ലതാണ് മല്ലിയില.

ദഹനപ്രക്രിയ വേഗത്തിലാക്കി വിശപ്പ് വര്‍ദ്ധിപ്പിക്കാനും മല്ലിയിലയ്‌ക്ക് സാധിക്കും. ലിനോലിക് ആസിഡ്, പാമിറ്റിക് ആസിഡ്, ഒലേയിക് ആസിഡ്, അസ്കോര്‍ബിക് ആസിഡ് (വിറ്റാമിന്‍ സി), സ്റ്റെയാറിക് ആസിഡ് തുടങ്ങിയവ അടങ്ങിയ മല്ലിയില ശരീരത്തിലെ കൊളസ്ട്രോളിനെതിരെ പ്രവര്‍ത്തിക്കുകയും ഹൃദയാഘാതത്തെ തടയുകയും ചെയ്യും. ശരീരത്തിലെ ചീത്ത കൊളസ്ട്രോൾ അകറ്റി നല്ല കൊളസ്ട്രോളായ എച്ച്ഡിഎൽ വർദ്ധിപ്പിക്കാൻ നല്ലതാണ് മല്ലിയില. കരളിന്റെ പ്രവർത്തനങ്ങൾ സുഗമമാക്കാനും സഹായകമാണ്. പ്രമേഹരോഗികൾ ദിവസവും മല്ലിയില തിളപ്പിച്ച വെള്ളം കുടിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവു നിയന്ത്രിക്കാൻ സഹായിക്കും.

കൊഴുപ്പ് ഇല്ലാതാക്കി തടി കുറയ്ക്കാൻ വളരെ നല്ലതാണ് മല്ലിയില. വിട്ടുമാറാത്ത ചുമ, ജലദോഷം എന്നിവ അകറ്റാനും സന്ധിവാതത്തിൽ നിന്നു സംരക്ഷണം നൽകാനും വായിലുണ്ടാകുന്ന വ്രണങ്ങൾ ഉണങ്ങാനും മല്ലിയില സഹായിക്കും. കാഴ്ച്ച ശക്തി വർദ്ധിപ്പിക്കാൻ ഏറ്റവും നല്ലതാണ് മല്ലിയില. ആർത്തവസമയത്തെ വേദന അകറ്റാൻ മല്ലിയില തിളപ്പിച്ച വെള്ളം കുടിക്കുന്നത് ഗുണം ചെയ്യും. ഓർമശക്തി വർദ്ധിപ്പിക്കാനും മല്ലിയിലയ്ക്കു കഴിയും. മല്ലിയിലയിൽ അയൺ ധാരാളം അടങ്ങിയിട്ടുള്ളത് കൊണ്ട് തന്നെ വിളർച്ച തടയാൻ സഹായിക്കും.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

'അമ്പോ.. ഇത് ഞെട്ടിക്കും', പ്രശാന്ത് നീല്‍ ചിത്രത്തില്‍ ...

'അമ്പോ.. ഇത് ഞെട്ടിക്കും',  പ്രശാന്ത് നീല്‍ ചിത്രത്തില്‍ ജൂനിയര്‍ എന്‍ടിആറിന്റെ വില്ലനായി ടൊവിനോ
സപ്ത സാഗരദാച്ചെ എലോ എന്ന കന്നഡ സിനിമയിലൂടെ ശ്രദ്ധ നേടിയ രുഗ്മിണി വസന്താണ് സിനിമയില്‍ ...

വിഴുപ്പലക്കാതെ പ്രശ്‌നങ്ങൾ പരിഹരിക്കൂ: നിർമാതാക്കളോട് ...

വിഴുപ്പലക്കാതെ പ്രശ്‌നങ്ങൾ പരിഹരിക്കൂ: നിർമാതാക്കളോട് സാന്ദ്ര തോമസ്
മലയാള സിനിമാ മേഖല നേരിടുന്ന പ്രതിസന്ധിയ്ക്ക് പകരമായി സമരവുമായി മുന്നോട്ട് പോകുമെന്ന് ...

Biju Menon-Samyuktha Varma Love Story: ഒന്നിച്ചു ...

Biju Menon-Samyuktha Varma Love Story: ഒന്നിച്ചു ജീവിക്കാന്‍ തീരുമാനിച്ചത് 'മേഘമല്‍ഹാറി'ല്‍ അഭിനയിച്ചു കൊണ്ടിരിക്കുമ്പോള്‍; ബിജു മേനോന്‍-സംയുക്ത പ്രണയകഥ
ഒന്നിച്ചഭിനയിച്ച സിനിമകളുടെ സെറ്റില്‍ വച്ചാണ് സംയുക്തയും ബിജു മേനോനും അടുപ്പത്തിലാകുന്നത്

കൂടെയുണ്ടാകുമെന്ന് ബേസില്‍ തന്ന ഉറപ്പാണ് നിര്‍ണായകമായത്, ...

കൂടെയുണ്ടാകുമെന്ന് ബേസില്‍ തന്ന ഉറപ്പാണ് നിര്‍ണായകമായത്, കേരളത്തിന്റെ രഞ്ജി പ്രവേശനത്തില്‍ മനസ്സ് തുറന്ന് സല്‍മാന്‍ നിസാര്‍
ആദ്യ ഇന്നിങ്ങ്‌സില്‍ ജമ്മു കശ്മീര്‍ ഉയര്‍ത്തിയ 280 റണ്‍സ് സ്‌കോറിന് മറുപടി ...

പ്രേമം ലുക്കിൽ നിവിൻ പോളി; തിരിച്ചുവരവ് പൊളിക്കും!

പ്രേമം ലുക്കിൽ നിവിൻ പോളി; തിരിച്ചുവരവ് പൊളിക്കും!
മലയാളികൾ ഏറ്റവുമധികം കാത്തിരിക്കുന്ന തിരിച്ചുവരവാണ് നിവിൻ പോളിയുടേത്. ഒരു സമയത്ത് ...

30 കഴിഞ്ഞ സ്ത്രീകൾക്ക് ഡയറ്റിൽ ഉൾപ്പെടുത്തേണ്ട പഴങ്ങൾ

30 കഴിഞ്ഞ സ്ത്രീകൾക്ക് ഡയറ്റിൽ ഉൾപ്പെടുത്തേണ്ട പഴങ്ങൾ
30 വയസ്സ് കഴിഞ്ഞ സ്ത്രീകള്‍ക്ക് വിറ്റാമിനുകള്‍, അയേണ്‍, കാത്സ്യം, ഫോളേറ്റ് തുടങ്ങിയ ...

പൈല്‍സ് ഉണ്ടോ, ഇവ കഴിക്കരുത്

പൈല്‍സ് ഉണ്ടോ, ഇവ കഴിക്കരുത്
ഇന്ന് പലരും കണ്ടുവരുന്ന ഒരു രോഗമാണ് പൈല്‍സ് . ഇതിന് കാരണങ്ങള്‍ പലതും ആകാം. രോഗം വന്നു ...

വെരിക്കോസ് വെയിന്‍ പൂര്‍ണ്ണമായും സുഖപ്പെടുത്താമെന്നത് ...

വെരിക്കോസ് വെയിന്‍ പൂര്‍ണ്ണമായും സുഖപ്പെടുത്താമെന്നത് തെറ്റിദ്ധാരണയാണ്, ഇക്കാര്യങ്ങള്‍ അറിയണം
കാലുകളിലെ ഞരമ്പുകള്‍ വീര്‍ക്കുന്ന അവസ്ഥയാണ് വെരിക്കോസ് വെയിന്‍. ഈ പ്രശ്‌നം ഇന്ന് ...

ഫ്രൂട്സ് സാലഡ് ആരോഗ്യകരമാണ്, എന്നാൽ ചില പഴങ്ങൾ മിക്സ് ...

ഫ്രൂട്സ് സാലഡ് ആരോഗ്യകരമാണ്, എന്നാൽ ചില പഴങ്ങൾ മിക്സ് ചെയ്ത് കഴിക്കാൻ പാടില്ല
വിവിധ പഴങ്ങളുടെ ഗുണം ഒരുമിച്ച് കിട്ടുമെന്നതാണ് ഫ്രൂട്സ് സാലഡിൻറെ പ്രത്യേകത. പഴങ്ങൾക്ക് ...

ഉപ്പ് പൂര്‍ണമായി ഒഴിവാക്കിയാലും ചില പ്രശ്‌നങ്ങളുണ്ട് !

ഉപ്പ് പൂര്‍ണമായി ഒഴിവാക്കിയാലും ചില പ്രശ്‌നങ്ങളുണ്ട് !
സോഡിയത്തിന്റെ ഉത്പാദനം കുറയുന്നത് രക്ത സമ്മര്‍ദ്ദം കുറയാന്‍ കാരണമാകും