Webdunia - Bharat's app for daily news and videos

Install App

പ്രധാനമന്ത്രിക്ക് വാക്‌സിന്‍ നല്‍കിയത് പുതുച്ചേരിയില്‍ നിന്നുള്ള സിസ്റ്റര്‍ പി നിവേദ

Updated: തിങ്കള്‍, 1 മാര്‍ച്ച് 2021 (15:57 IST)
പ്രധാനമന്ത്രി നരേന്ദ്ര മോദി ഭാരത് ബയോടെകിന്റെ കൊവാക്സിന്റെ ആദ്യഡോസ് സ്വീകരിച്ചു. ഇന്ത്യ തദ്ദേശിയമായി നിര്‍മിച്ച വാക്സിനാണ് കൊവാക്സിന്‍. ഡല്‍ഹി എയിംസില്‍ നിന്നാണ് പ്രധാനമന്ത്രി വാക്സിന്‍ സ്വീകരിച്ചത്. പുതുച്ചേരിയില്‍ നിന്നുള്ള സിസ്റ്റര്‍ പി നിവേദയാണ് അദ്ദേഹത്തിന് വാക്സിന്‍ നല്‍കിയത്.
 
യോഗ്യരായ എല്ലാവരും വാക്സിന്‍ സ്വീകരിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. കൊവിഡിനെതിരെ നമ്മുടെ ഡോക്ടര്‍മാരും ശാസ്ത്രജ്ഞരും അതിവേഗത്തില്‍ പോരാടിയെന്ന് അദ്ദേഹം പറഞ്ഞു. നമുക്ക് ഒരുമിച്ച് ഇന്ത്യയെ മുക്തമാക്കാമെന്നും അദ്ദേഹം ട്വിറ്ററിലൂടെ പറഞ്ഞു.
 
മുതിര്‍ന്ന പൗരന്മാര്‍ക്കുള്ള കൊവിഡ് വാക്‌സിനേഷന്‍ ഇന്നുമുതല്‍ രാജ്യത്ത് ആരംഭിച്ചിട്ടുണ്ട്. 10000 സര്‍ക്കാര്‍ ആശുപത്രികളിലും 20000 തിരഞ്ഞെടുത്ത സ്വകാര്യ ആശുപത്രികളിലുമാണ് വാക്‌സിന്‍ സൗകര്യം ഉള്ളത്. വാക്‌സിനെടുക്കാന്‍ എത്തുന്നവര്‍ തിരിച്ചറിയല്‍ കാര്‍ഡ് കരുതണമെന്ന് അറിയിച്ചിട്ടുണ്ട്. 60വയസിനു മുകളില്‍ പ്രായം ഉള്ളവര്‍ക്കും പ്രമേഹം പോലുളള രോഗബാധിതര്‍ക്കും വാക്‌സിന്‍ നല്‍കും. സ്വകാര്യ ആശുപത്രികളില്‍ ഒരു ഡോസിന് 250 രൂപയാണ്. ഇതില്‍ 150 രൂപ വാക്സിനും 100രൂപ സര്‍വീസ് ചാര്‍ജുമാണ്. 

കഴിഞ്ഞ മത്സരത്തിൽ പോലും സെഞ്ചുറി നേടി, രോഹിത്തിന് ലോകകപ്പിൽ സ്ഥാനമുറപ്പ്, ഉറച്ച പിന്തുണ നൽകി ബിസിസിഐ സെക്രട്ടറി

പണത്തിനായി ടീച്ചർമാരുടെയും സഹപാഠികളുടെയും മോർഫ് ചെയ്ത നഗ്നചിത്രങ്ങൾ ടെലഗ്രാം വഴി പ്രചരിപ്പിച്ചു, കോളേജ് വിദ്യാർഥി പിടിയിൽ

നമ്മള്‍ മറ്റുള്ളവരുടെ അടിമകളാണോ: ടാറ്റ കെമിക്കല്‍സിനോട് രാജ്യത്തെ പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിക്കാന്‍ കെനിയന്‍ പ്രസിഡന്റ് ഉത്തരവിട്ടു

ഒരു റൺ പോലും വഴങ്ങാതെ 3 വിക്കറ്റ് ,ഒപ്പം മറ്റൊരു നാഴികകല്ലും, വനിത ടി20യിൽ റെക്കോർഡ് നേട്ടം കളറാക്കി ദീപ്തി ശർമ

ഓണം ബമ്പർ പോയത് ബെത്ലഹേമിലേക്ക്, 200 കോടി കളക്ഷനും മറികറ്റന്ന് നിവിൻ പോളി ചിത്രം

എല്ലാം കാണുക

വെറുംവയറ്റിൽ ചൂടുവെള്ളം കുടിച്ചാലുള്ള ഗുണങ്ങൾ അറിയുമോ?

യോഗ ചെയ്തിട്ടും ധ്യാനിച്ചിട്ടും കാര്യമില്ല! ഈ ശീലങ്ങളാണ് നിങ്ങളുടെ സമാധാനത്തെ തകര്‍ക്കുന്നത്

വയറിളക്കത്തെ നിസാരമായി കാണരുത്; ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം

ഈ വിറ്റാമിനും മാനസികാരോഗ്യവും തമ്മില്‍ അടുത്ത ബന്ധം, ഇക്കാര്യങ്ങള്‍ അറിയണം

വെളുത്തുള്ളി ഒരു ആന്റിബയോട്ടിക്കാണ്! ഇക്കാര്യങ്ങള്‍ അറിയണം

അടുത്ത ലേഖനം
Show comments