Daily Horoscope
✕

കൊവിഡ് പരിശോധന നിരക്ക് കുറച്ചു: ആരോഗ്യമന്ത്രി

Updated: വ്യാഴം, 22 ഒക്‌ടോബര്‍ 2020 (19:14 IST)
സംസ്ഥാനത്തെ ലാബുകളിലെ കോവിഡ്-19 പരിശോധനകള്‍ക്കുള്ള നിരക്ക് കുറച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. ഇതനുസരിച്ച് ആര്‍.ടി.പി.സി.ആര്‍. (ഓപ്പണ്‍) ടെസ്റ്റിന് 2100 രൂപയും ട്രൂ നാറ്റ് ടെസ്റ്റിന് 2100 രൂപയും, ആന്റിജന്‍ ടെസ്റ്റിന് 625 രൂപയും ജീന്‍ എക്‌സ്‌പേര്‍ട്ട് ടെസ്റ്റിന് 2500 രൂപയായും നിശ്ചയിച്ചു. എല്ലാ വ്യക്തി സുരക്ഷാ ഉപകരണങ്ങളും സ്വാബിംഗ് ചാര്‍ജുകളും ടെസ്റ്റുമായി ബന്ധപ്പെട്ട മറ്റെല്ലാം ചാര്‍ജുകളും ഉള്‍പ്പടെയുള്ളതാണ് ഏകീകൃതമായ ഈ നിരക്ക്. ഈ നിരക്കുകള്‍ പ്രകാരം മാത്രമേ ഐസിഎംആര്‍/സംസ്ഥാന അംഗീകൃത ലബോറട്ടറികള്‍ക്കും, ആശുപത്രികള്‍ക്കും കോവിഡ് പരിശോധന നടത്താന്‍ കഴിയുകയുള്ളൂ. ഈ നിരക്കില്‍ കൂടുതല്‍ ആരും ഈടാക്കരുതെന്നും മന്ത്രി വ്യക്തമാക്കി.
 
ആര്‍ടിപിസിആര്‍ (ഓപ്പണ്‍) 2750 രൂപ, ട്രൂ നാറ്റ് (സ്റ്റെപ്പ് വണ്‍) 3000 രൂപ, ആന്റിജന്‍ ടെസ്റ്റ് 625 രൂപ, എക്‌സ്‌പേര്‍ട്ട് നാറ്റ് 3000 രൂപ എന്നിങ്ങനെയാണ് നേരത്തെ നിരക്ക് നിശ്ചയിച്ചിരുന്നത്. സംസ്ഥാനത്ത് സ്വകാര്യ ആശുപത്രികളിലെ പരിശോധനയ്ക്ക് അനുമതി നല്‍കിയപ്പോള്‍ തന്നെ പരിശോധനകളുടെ നിരക്കും നിശ്ചയിച്ചിരുന്നു. എന്നാല്‍ മത്സരാധിഷ്ഠിത വിലയ്ക്ക് ടെസ്റ്റ് കിറ്റുകള്‍ നിര്‍മ്മിക്കാന്‍ തുടങ്ങിയതോടെഐ.സി.എം.ആര്‍. അംഗീകരിച്ച ടെസ്റ്റ് കിറ്റുകള്‍ കുറഞ്ഞ നിരക്കില്‍ വിപണിയില്‍ ലഭ്യമാണ്. ഈയൊരു സാഹചര്യം വിലയിരുത്തിയാണ് പരിശോധനാ കിറ്റുകളുടെ നിരക്കുകള്‍ കുറച്ചത്.

ട്രെയിൻ വഴി നാളെ ഡൽഹിയിലെത്താനാകില്ല, ഒക്ടോബർ 10നെത്തുന്ന ട്രെയിനുകൾ റദ്ദാക്കി ഇന്ത്യൻ റെയിൽവേ

ചെഗുവേര രക്തസാക്ഷിദിനം

നവംബര്‍ 3ലെ ഇടക്കാല തിരഞ്ഞെടുപ്പ് വരെ ഇറാനെ ആക്രമിക്കില്ലെന്ന് ട്രംപ് പ്രഖ്യാപിച്ചു

ലെക്‌സസ് ES 350h ഹൈബ്രിഡ് സെഡാൻ കേരള വിപണിയിൽ; 20 ആഡംബര കാറുകളുടെ മെഗാ ഡെലിവറിയും

ആശുപത്രിക്ക് നേരെയുണ്ടായ ആക്രമണം; മൊജ്തബ ഖമനേയിയെ അവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്ന് പുറത്തെടുത്തെന്ന് റിപ്പോര്‍ട്ട്

എല്ലാം കാണുക

എന്താണ് ഹോബോസെക്ഷ്വാലിറ്റി; ഇക്കാര്യങ്ങള്‍ അറിയണം

ദിവസവും പിസ്ത കഴിക്കുന്നത് ആരോഗ്യത്തിനു എത്ര ഗുണം ചെയ്യുമെന്നോ?

മലബന്ധം തടയാന്‍ ഏറ്റവും മികച്ചത് മധുരക്കിഴങ്ങും ബദാമും; ഇക്കാര്യങ്ങള്‍ അറിയാമോ

ദീര്‍ഘനേരം ഇരിക്കുന്നത് വന്‍കുടല്‍ കാന്‍സര്‍ സാധ്യത വര്‍ദ്ധിപ്പിക്കും!

കുട്ടികളിലെ ആസ്ത്മ: ആദ്യ ലക്ഷണങ്ങള്‍ ഇവയാണ്

അടുത്ത ലേഖനം
Show comments