Daily Horoscope
✕

പാലക്കാടുള്ളയാൾ കൊല്ലം എംഎൽഎ‌‌യെ എന്തിന് വിളിക്കണം, വിദ്യാർത്ഥിയോട് കയർത്ത് മുകേഷ്

Updated: ഞായര്‍, 4 ജൂലൈ 2021 (14:55 IST)
മീറ്റിങ്ങിൽ പങ്കെടുത്തുകൊണ്ടിരിക്കെ പരാതി അറിയിക്കാൻ ഫോണിൽ വിളിച്ച പത്താം ക്ലാസ് വിദ്യാർത്ഥിയോട് കയർത്ത് മുകേഷ് എംഎൽഎ. പാലക്കാട് നിന്നാണ് കോൾ വിളിക്കുന്നതെന്ന് പറയുന്ന വിദ്യാർത്ഥിയോട് പാലക്കാട് എംഎൽഎ ജീവനോടെയിരിക്കുമ്പോൾ എന്നെയാണോ വിളിക്കേണ്ടതെന്ന് ചോദിച്ചുകൊണ്ടാണ് മുകേഷ് ചൂടാവുന്നത്. സംഭവത്തിന്റെ വോയ്‌സ് റെക്കോർഡിംഗ് സമൂഹമാധ്യമങ്ങളിൽ വൈറലായതോടെ വലിയ വിമർശനമാണ് മുകേഷിനെതിരെ ഉയരുന്നത്.
 
ഒരു മീറ്റിങ്ങിൽ ഇരുക്കുമ്പോൾ ആറ് പ്രാവശ്യം ഒക്കെ വിളിക്കുക എന്ന് പറഞ്ഞാൽ എന്ന് പറഞ്ഞ് കൊണ്ട് നീരസം വ്യക്തമാക്കികൊണ്ടാണ് മുകേഷിന്റെ സംസാരം. പാലക്കാട് നിന്നുള്ള കോൾ ആണെന്ന് പറയുമ്പോൾ പാലക്കാടു നിന്നും കൊല്ലം എം.എൽ.എയെ വിളിക്കേണ്ട ഒരു കാര്യമില്ലെന്നും പാലക്കാട് എം.എൽ.എയെ അല്ലെ വിളിച്ച് പറയേണ്ടതെന്നും മുകേഷ് പറയുന്നു.  താൻ പത്താം ക്ലാസ് വിദ്യാർത്ഥി ആണെന്ന് കുട്ടി അറിയിക്കുമ്പോൾ വിദ്യാർത്ഥി ആണെങ്കിലും എന്താണെങ്കിലും പാലക്കാട് എം.എൽ.എ എന്നൊരാൾ ജീവനോടെ ഇല്ലേ എന്നാണ് മുകേഷിന്റെ മറുചോദ്യം.
 
കൂട്ടുകാരൻ നമ്പർ തന്നാണ് വിളിച്ചതെന്ന് കുട്ടി പറയുന്നു. സ്വന്തം മണ്ഡലത്തിലെ എം.എൽ.എയുടെ നമ്പർ തരാതെ വേറെ ഏതോ രാജ്യത്ത് ഉള്ള വേറെ ഏതോ ജില്ലയിൽ ഉള്ള എം.എൽ.എ യുടെ നമ്പർ തരുന്ന കൂട്ടുകാരന്റെ ചെവിക്കുറ്റി നോക്കി അടിക്കണമെന്ന് മുകേഷ് പറയുന്നു. ഒന്ന് വിളിച്ചുനോക്കാൻ കൂട്ടുക്കാരൻ പറഞ്ഞെന്ന് വിദ്യാർത്ഥി പറയുമ്പോൾ വേണ്ട എന്ന് ഉറച്ച സ്വരത്തിൽ മുകേഷ് പറയുന്നു. 
 
സ്വന്തം എംഎൽഎ ആരെന്ന് അറിയാത്ത പത്താം ക്ലാസ് പഠിക്കുന്ന നീ എന്റെ മുമ്പിൽ ഉണ്ടായിരുന്നെങ്കിൽ ചൂരൽ വച്ച് അടിച്ചേനെയെന്നും പാലക്കാട് എവിടെയാണ് വീടെന്നും ചോദിച്ച് കുട്ടിയെ ഫോണിലൂടെ  ശകാരിക്കുന്നതും ഓഡിയോയിൽ കേൾക്കാം. സംഭവം സമൂഹമാധ്യമങ്ങളിൽ എത്തിയതോടെ വലിയ വിമർശനമാണ് മുകേഷിനെതിരെ ഉയരുന്നത്.
 
മുകേഷ് ഒരു ജനപ്രതിനിധിയാണെന്നും ചെറിയ കുട്ടിക‌ളോട് പോലും നല്ല രീതിയിൽ സംസാരിക്കാൻ സാധിക്കാത്തത് എംഎൽഎ സ്ഥാനത്ത് ഇരിക്കുന്ന ഒരു വ്യക്തിക്ക് ചേർന്നതല്ലെന്നും പലരും കമന്റ് ചെയ്‌തിട്ടുണ്ട്. കുട്ടിയോട് ഫോണിൽ കയർത്ത മുകേഷ് ഒരു പ്രാവശ്യം പോലും എന്തിനാണ് വിളിക്കുന്നതെന്ന് ചോദിച്ചില്ലെന്നതും ചിലർ ചൂണ്ടികാണിക്കു‌ന്നുണ്ട്.

Aakasamlo Oka Tara First Response : കല്പനയുടെ സ്വപ്നങ്ങൾക്ക് ചിറക് നൽകി ദുൽഖർ, ആകാശം ലോ ഒക താര ഹൃദയസ്പർശിയായ അനുഭവം

'ഓം' സിനിമയുടെ ആദ്യ ഷോയ്ക്ക് ശേഷമുള്ള പ്രതികരണങ്ങൾ ഇതാ

OM Movie Fans Show Review: ആദ്യപകുതി കത്തിച്ചു, രണ്ടാം പകുതി ശരാശരിയിൽ ഒതുങ്ങി; മമ്മൂട്ടിക്കും ധനുഷിനുമൊപ്പം കസറി സായ്

മമ്മൂട്ടി ഫാക്ടറും തുണയായി; ധനുഷിന് കരിയർ ബെസ്റ്റ് അഡ്വാൻസ് ബുക്കിങ്, 'ഓംഃ' തകർക്കുമോ?

ഇന്ത്യ മൊത്തം അലഞ്ഞാലും സായിയെ പോലെ ഒരു സീതയെ കണ്ടെത്താനാവില്ല, വിമർശനങ്ങളിൽ പിന്തുണയുമായി ധനുഷ്

എല്ലാം കാണുക

ഒരു വർഷത്തേക്ക് അത്യാവശ്യമല്ലെങ്കിൽ സ്വർണം വാങ്ങരുതെന്ന് ഞാൻ പറഞ്ഞു, വില കുറഞ്ഞില്ലേ: നരേന്ദ്രമോദി

മനം കുളിർക്കട്ടെ, ചൊവ്വാഴ്ച മുതൽ വീണ്ടും മഴ: 3 ജില്ലകളിൽ യെല്ലോ അലർട്ട്

രാജസ്ഥാനിൽ ബിജെപിക്ക് അപ്രതീക്ഷിത തിരിച്ചടി, പഞ്ചായത്ത് തിരെഞ്ഞെടുപ്പിൽ വലിയ നേട്ടമുണ്ടാക്കി കോൺഗ്രസ്

പദവി ഒന്നും വേണ്ട, കോൺഗ്രസുകാരിയായി മാറണമെന്ന് മാത്രമാണ് ആഗ്രഹം, പ്രവർത്തകരോട് ക്ഷമ ചോദിച്ച് പദ്മജ

ഇന്ത്യ വോട്ടർ പട്ടികയിൽ നിന്ന് ന്യൂനപക്ഷത്തെ ഒഴിവാക്കുന്നുവെന്ന് യുഎസ് സമിതി, സൂക്ഷിക്കേണ്ട രാജ്യമെന്ന് ആരോപണം

അടുത്ത ലേഖനം
Show comments