Daily Horoscope
✕

ഞങ്ങളുടെയൊക്കെ മക്കളുടെ സിനിമ; 'ഹൃദയം' ആനന്ദിപ്പിക്കുമെന്ന് ഉറപ്പുനല്‍കി മോഹന്‍ലാല്‍

Updated: വ്യാഴം, 10 ഫെബ്രുവരി 2022 (09:03 IST)
സിനിമകള്‍ തിയറ്ററില്‍ പോയി കാണണമെന്നും സിനിമാ വ്യവസായത്തെ പിന്തുണയ്ക്കണമെന്നും മോഹന്‍ലാല്‍. തന്റെയും പ്രിയന്റെയും ശ്രീനിവാസന്റെയുമൊക്കെ മക്കള്‍ക്കൊപ്പം ഒട്ടേറെ യുവതാരങ്ങളും മികച്ച സാങ്കേതിക വിദ?ഗ്ദരും ഹൃദയപൂര്‍വം ഒത്തുചേരുന്ന സിനിമയെന്ന നിലയ്ക്ക് തങ്ങളുടെയൊക്കെ ഹൃദയത്തില്‍ ഒരു പ്രത്യേക ഇടം തന്നെയുള്ള ഈ സിനിമ സഹൃദയരായ പ്രേക്ഷകരെ ആനന്ദിപ്പിക്കുമെന്ന് ഉറപ്പുണ്ടെന്നും അദ്ദേഹം സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച കുറിപ്പില്‍ പറയുന്നു.
 
മോഹന്‍ലാലിന്റെ വാക്കുകള്‍
 
എല്ലാ പ്രിയപ്പെട്ടവര്‍ക്കും എന്റെ നമസ്‌കാരം
 
മഹാമാരിക്കിടയിലും നമ്മുടെ ന?ഗരങ്ങള്‍ ആശങ്കയുടെ നിയന്ത്രണങ്ങളില്‍ നിന്ന് പതിയേ പുറത്ത് വരികയാണ്. കേരളത്തിലെ ന?ഗരങ്ങളെല്ലാം സി കാറ്റ?ഗറിയില്‍ നിന്ന് മാറിയതോടെ തീയേറ്ററുകളും ജിമ്മുകളുമടക്കമുള്ള പൊതുഇടങ്ങള്‍ നിയന്ത്രണത്തോടെയെങ്കിലും തുറക്കുന്നതില്‍ നിങ്ങള്‍ക്കൊപ്പം എനിക്കും സന്തോഷമുണ്ട്. സമ്മര്‍ദ്ദങ്ങള്‍ എല്ലാത്തിനും അല്‍പം ഇടവേള നല്‍കി, തീയേറ്ററില്‍ പോയി സിനിമ കാണാനും പുറത്ത് നിന്ന് ഭക്ഷണം കഴിക്കാനുമൊക്കെ സാധിക്കുകയെന്നത് ഇപ്പോഴത്തെ നിലയ്ക്ക് വലിയ സ്വാതന്ത്രൃമാണ്. അതിലേറെ സാന്ത്വനവും. 
 
സിനിമാക്കാരന്‍ എന്ന നിലയ്ക്ക് എന്നെ ഇഷ്ടപ്പെടുന്ന നിങ്ങളോട് എനിക്ക് പറയാനുള്ളത് നിങ്ങള്‍ എല്ലാവരും സാധ്യമാവും വിധം തീയേറ്ററുകളില്‍ പോയി സിനിമ കണ്ട് കലാകാരന്മാരെയും സാങ്കേതിക വിദ?ഗ്ദരെയും ഈ വ്യവസായത്തെ തന്നെയും ഈ നിര്‍ണായക ഘട്ടത്തില്‍ പിന്തുണയ്ക്കണമെന്നാണ്. 
 
ഹൃദയമടക്കമുള്ള സിനിമകള്‍ നിങ്ങളെ ആനന്ദിപ്പിക്കാന്‍ തീയേറ്ററുകളില്‍ തന്നെ റിലീസാകണമെന്ന നിര്‍ബന്ധത്തോടെ ഇപ്പോള്‍ പ്രദര്‍ശിപ്പിക്കുന്നുണ്ട്. എന്റെയും പ്രിയന്റെയും ശ്രീനിവാസന്റെയുമൊക്കെ മക്കള്‍ക്കൊപ്പം ഒട്ടേറെ യുവതാരങ്ങളും മികച്ച സാങ്കേതിക വിദ?ഗ്ദരും ഹൃദയപൂര്‍വം ഒത്തുചേരുന്ന സിനിമയെന്ന നിലയ്ക്ക് ഞങ്ങളുടെയൊക്കെ ഹൃദയത്തില്‍ ഒരു പ്രത്യേക ഇടം തന്നെയുള്ള ഈ സിനിമ സഹൃദയരായ നിങ്ങളെയെല്ലാം ആനന്ദിപ്പിക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്. 
 
തീയേറ്ററുകളില്‍ പോയി സിനിമകള്‍ കാണുക ആസ്വദിക്കുക..നല്ല സിനിമകള്‍ക്കായി നമുക്ക് കൈകോര്‍ക്കാം..

ഇന്ത്യ മൊത്തം അലഞ്ഞാലും സായിയെ പോലെ ഒരു സീതയെ കണ്ടെത്താനാവില്ല, വിമർശനങ്ങളിൽ പിന്തുണയുമായി ധനുഷ്

സൂര്യ-നസ്ലൻ കോംബോ തിയറ്ററുകൾ ഭരിക്കുന്നു; കളക്ഷൻ 150 കോടിയിലേക്ക്

നരൻ, പുലിമുരുകൻ, പോക്കിരിരാജ, രാമലീല; പ്രശസ്ത ഛായാഗ്രാഹകൻ ഷാജി കുമാർ അന്തരിച്ചു

മമ്മൂട്ടി വില്ലൻ, പിടികൂടാൻ ധനുഷ്; 'ഓംഃ' സിനോപ്‌സിസ് പുറത്ത് !

മട്ടാഞ്ചേരിയിലെ ഗ്യാങ്, തലവൻ മമ്മൂട്ടി; വില്ലൻ ആസിഫോ?

എല്ലാം കാണുക

2 ദിവസത്തെ പുകയും പൊടിയും കാണും, പിന്നെ മാറും.. എന്തിനാണ് ദീപാവലിക്ക് പടക്കം പൊട്ടിക്കുന്നതിൽ ഇത്ര ആശങ്ക : യോഗി

സൗദിയെ സഹായിക്കാനാണ് പ്ലാനെങ്കിൽ വലിയ വില നൽകേണ്ടി വരും, പാകിസ്ഥാന് മുന്നറിയിപ്പുമായി ഹൂതികൾ

ഓട്ടോ മിനിമം ചാർജ് 30 രൂപയിൽ നിന്ന് 50 രൂപയാകും, ജനുവരി ഒന്ന് മുതൽ പ്രാബല്യത്തിൽ; ഉറപ്പ് നൽകി സർക്കാർ

ഇസ്രായേലിൽ നെതന്യാഹുവിന് വീണ്ടും തിരിച്ചടി; നെസ്സറ്റ് പദവികളിൽ ധാരണയിലെത്തി ഗാഡി ഐസൻകോട്ട് സഖ്യം

'ഇപ്പോഴത്തെ മുതിർന്ന രാഷ്ട്രീയക്കാർ വിദ്യാർഥികൾ ആയിരുന്നപ്പോൾ എന്തൊക്കെ ചെയ്തിട്ടുണ്ടാകും,'; രൂക്ഷ വിമർശനവുമായി കോടതി

അടുത്ത ലേഖനം
Show comments