ബജറ്റ് 2016: കാര്‍ഷിക ക്ഷേമം ലക്‍ഷ്യം, ഗ്രാമീണമേഖലകളില്‍ കൂടുതല്‍ നിക്ഷേപം
ബജറ്റ് 2016
ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി പാര്‍ലമെന്‍റില്‍ ബജജറ്റ് അവതരണം ആരംഭിച്ചു. പ്രതിപക്ഷ ബഹളത്തിനിടെയാണ് അവതരണം തുടങ്ങിയത്. ഗ്രാമീണമേഖലകളില്‍ കൂടുതല്‍ നിക്ഷേപം നടത്തും. കാര്‍ഷിക ക്ഷേമമാണ് ലക്‍ഷ്യം. കൃഷിയിലും കൂടുതല്‍ നിക്ഷേപം ഉണ്ടാകും.
രാജ്യം വളര്‍ച്ചയുടെ പാതയിലാണെന്ന് ധനമന്ത്രി ബജറ്റ് പ്രസംഗത്തില്‍ പറഞ്ഞു. ആഗോള സാമ്പത്തിക പ്രതിസന്ധിക്കിടെയാണ് ബജറ്റ് അവതരണമെന്നും അദ്ദേഹം വ്യക്തമാക്കി.
രാജ്യത്തിന് വെല്ലുവുളികളെ അവസരങ്ങളാക്കി മാറ്റാന്‍ കഴിഞ്ഞു. കേന്ദ്രസര്‍ക്കാരിന്‍റെ നയങ്ങള്‍ മൂലം സാമ്പത്തിക മാന്ദ്യം ഇന്ത്യയെ ബാധിച്ചില്ല.
വളര്‍ച്ചാ നിരക്ക് 6.3 ശതമാനത്തില്‍ നിന്ന് 7.6 ശതമാനമാക്കി മാറ്റാന്‍ കഴിഞ്ഞു. ലോക സംബദ് വ്യവസ്ഥയില്‍ ഇന്ത്യയ്ക്ക് ഇത് മികച്ച നേട്ടമായി.
ഈ സര്‍ക്കാര്‍ വന്നതിന് ശേഷം നാണയപ്പെരുപ്പം കുറഞ്ഞു. മൊത്തം ആഭ്യന്തര ഉദ്പാദനം 7.6 ശതമാനം.