സർപ്പകോപം ശ്രദ്ധിക്കേണ്ട കാര്യം തന്നെ

Sumeesh| Last Modified വെള്ളി, 25 മെയ് 2018 (19:04 IST)
സർപ്പകോപം ജീവിതത്തിൽ വലിയ ദോഷങ്ങൾക്ക് കാരണമാകും എന്നാണ് ജ്യോതിഷം പറായുന്നത്. നമ്മുടെ അശ്രദ്ധകൊണ്ട് മാത്രമാണ് പലപ്പോഴും സർപ്പകോപം വന്നു ചേരുന്നത്. സർപ്പക്കാവ് വെട്ടിതെളിക്കുക സർപ്പത്തിന്റെ മുട്ട നശിപ്പിക്കുക സർപ്പക്കാവുകൾ അശുദ്ധമാക്കുക എന്നിവ നമൂടെ അശ്രദ്ധകൊണ്ട് വന്നു ചേരുന്ന കാര്യങ്ങളാണ്. ഇത് ജീവിതത്തിൽ വലിയ ദോഷങ്ങൾ സൃഷ്ടിക്കും.

സർപ്പക്കാവുകൾ കൈകാ‍ര്യം ചെയ്യുന്നത് വളരെ ശ്രദ്ധിച്ചും സൂക്ഷിച്ചും വേണം. പുണ്യമായ ഒരിടമായി വേണം സർപ്പക്കാവുകളെ കണക്കാക്കാൻ. സർപ്പങ്ങൾ ഭൂമിയുടെ അവകാശികളാണ്. അവരുടെ ആവസ വ്യവസ്ഥ നശിപ്പിക്കുന്ന ഏത് തരത്തിലുള്ള പ്രവർത്തനങ്ങളും സർപ്പ കോപത്തിനിടയാക്കും.

സർപ്പകോപത്തിന്റെ വ്യാപ്തി വളരെ വലുതാണ് എന്നാണ് ജ്യോതിഷം പറയുന്നത്. ഇത് ജന്മാന്തരങ്ങളിലേക്ക് നിങ്ങുന്ന പാപാമാണ്. അകാല മരണം, വംശനാസം, മഹാരോഗങ്ങൾ എന്നിവ സർപ്പകോപത്താൽ ഉണ്ടാകും.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :