ജ്യോതിഷം നിങ്ങളുടെ രാശി പറയും; രാശി എന്തിനെ അടിസ്ഥാനമാക്കിയാണെന്ന് 'സൂര്യൻ' പറയും

ശനി, 19 മെയ് 2018 (12:26 IST)

രാശി എല്ലാവർക്കും അറിയാവുന്നതായിരിക്കും. ഓരോ രാശിയ്‌ക്കും ഓരോ പ്രത്യേകതകളും ഉണ്ടെന്ന് എല്ലാവർക്കും അറിയാവുന്നതുമാണ്. എന്നാൽ രാശിയെക്കുറിച്ച് അറിയേണ്ടതും നിങ്ങൾക്ക് അറിയാത്തതുമായ കാര്യങ്ങളിതാ...

1. ജലം, അഗ്‌നി, ഭൂമി, വായു
 
ജ്യോതിഷത്തിൽ 12 രാശിചക്രമുണ്ട്, എന്നാൽ അതിനെ ജലം, അഗ്‌നി, ഭൂമി, വായു എന്നിങ്ങനെ നാലായി തരംതിരിച്ചിരിക്കുന്നുണ്ട്. കർക്കിടകം, വൃശ്ചികം, മീനം എന്നിവ ജലത്തിലും ഇടവം, ചിങ്ങം, ധനു എന്നിവ അഗ്‌നിയിലും കന്നി, മകരം, മേടം എന്നിവ ഭൂമിയിലും മിഥുനം, തുലാം, കുംഭം എന്നിവ വായുവിലും ഉൾപ്പെടുന്നു. ഇവ സൂര്യ രാശി ഫലങ്ങളിൽ പ്രധാന പങ്കുവഹിക്കുന്നു.
 
2. സൂര്യ രാശി ഫലം ബാഹ്യരൂപത്തെ പ്രകടമാക്കിയേക്കാം
 
നിങ്ങളുടെ സൂര്യ രാശി ഫലം നിങ്ങൾ എങ്ങനെയിരിക്കും എന്നു പ്രകടമാക്കുമെന്ന് പറയുന്നു. ഉദാഹരണത്തിന്, ധനുരാശിയുള്ളവർക്ക് (നവംബർ 22 മുതൽ ഡിസംബർ 21 വരെ) സാധാരണയായി നീളമേറിയതും ദൃഢമായതുമായ കാലുകൾ ആയിരിക്കും. പെൺകുട്ടികൾ ആണെങ്കിൽ കുറച്ച് തന്റേടിയായിരിക്കാനും സാധ്യതയുണ്ട്.
 
3. ഓരോ രാശിയ്‌ക്കും ഓരോ നിറങ്ങളുണ്ട്
 
നിങ്ങളുടെ രാശിയ്‌ക്ക് പ്രത്യേക നിറം ഉണ്ടെന്നറിയാമോ? എങ്കിൽ ഉണ്ട്, ഓരോ രാശിയ്‌ക്കും ഓരോ വ്യത്യസ്‌ത നിറങ്ങളുണ്ട്. ഉദാഹരണത്തിന് ധനുരാശിയുള്ളവർക്ക്, പ്രിയപ്പെട്ട നിറങ്ങളിൽ പർപ്പിൾ ആയിരിക്കും. മേടക്കാർക്ക് പിങ്ക്, തുലാംകാർക്ക് നീല എന്നിങ്ങനെയാണ്.
 
4. നിങ്ങളുടെ സൂര്യനിൽ നിന്നാണ്
 
നിങ്ങളുടെ രാശി എന്താണെന്ന് എല്ലാവർക്കും അറിയാമായിരിക്കും. അത് എന്തിനെ പ്രതിനിധീകരിക്കുന്നുവെന്ന് നിങ്ങൾക്ക് അറിയാമോ? അത് എന്തിനെ ആശ്രയിച്ചാണെന്ന് അറിയാമോ? തീർച്ചയായും അത് നിങ്ങളുടെ ജന്മദിനത്തേയും വർഷത്തേയും അടിസ്ഥാനമാക്കിയുള്ളതാണ്. എന്നാൽ കുറച്ച് കൂടി വ്യക്തമാക്കിയാൽ അത് നിങ്ങൾ ജനിക്കുമ്പോൾ സൂര്യന്റെ സ്ഥാനം എവിടെയായിരുന്നു എന്നതിനെ അടിസ്ഥാനമാക്കിയുള്ളതാണ്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

ജ്യോതിഷം

news

വീടുകളിൽ തുളസിത്തറയുടെ പ്രാധാന്യം എന്ത് ?

തുളസിച്ചെടിക്കും തുളസിത്തറകൾക്കും നമ്മുടെ വീടുകളിൽ വലിയ സ്ഥാനമാണുള്ളത്. ആയൂർവേദവും ...

news

പതിവായി വീട്ടില്‍ കള്ളന്‍ കയറുന്നുണ്ടോ ?; എങ്കില്‍ വാസ്‌തുവാണ് വില്ലന്‍

വീട് പണിയുമ്പോള്‍ വാസ്‌തു നോക്കേണ്ടത് അത്യാവശ്യമാണ്. ഗൃഹത്തിന്റെ ദോഷങ്ങള്‍ മാറാനും ...

news

ഒറ്റക്കൊലുസിൽ ട്രെൻഡിയാകുന്നതിനു പിന്നിലെ രഹസ്യം ഇതാണ്.!

ന്യൂജെൻ പെൺകുട്ടികൾ പാദസരങ്ങൾക്ക് പകരം കറുത്ത ചരട് ഒരു കാലിൽ മാത്രം കെട്ടുന്നത് ...

news

കാലന്‍ കോഴി കൂകിയാല്‍ മരണം ഉറപ്പോ ?; ഈ വിശ്വാസത്തിന് പിന്നിലെ സത്യം ഇതോ ?

അന്ധവിശ്വാസങ്ങളുടെ നാടാണ് നമ്മുടേത്. പുരാതന കാലം മുതല്‍ തുടര്‍ന്നുവന്ന പല ആചാരങ്ങളും ...

Widgets Magazine