വീടുകളിൽ തുളസിത്തറയുടെ പ്രാധാന്യം എന്ത് ?

Sumeesh| Last Modified വെള്ളി, 18 മെയ് 2018 (13:12 IST)
തുളസിച്ചെടിക്കും തുളസിത്തറകൾക്കും നമ്മുടെ വീടുകളിൽ വലിയ സ്ഥാനമാണുള്ളത്. ആയൂർവേദവും വാസ്തുവും ജ്യോതിശാസ്ത്രവും ചേർന്ന കാരണങ്ങളാണ് ഇതിനു പിന്നിൽ എന്നു പറയാം. അത്യധികം അരോഗ്യ ഗുണങ്ങളുള്ള തുളസിയിൽ തട്ടി വീടിനകത്തേക്ക് പ്രവേശിക്കുന്ന കാറ്റ് ആ വീട്ടിൽ ജീവിക്കുന്നവരുടെ ആരോഗ്യത്തിന് സഹയിക്കും.

എന്നാൽ തുളസിത്തറകൾ പണിയുന്നതിന് വാസ്തു പരമായ ചിലകാരണങ്ങൾ കൂടി ശ്രദ്ധിക്കേണ്ടതുണ്ട്. സ്ഥാനം തെറ്റിയ തുളാസിത്തറകൾ വീടിന് ദോഷകരമാണ്. വീട്ടിൽ നിന്നും.തുളസിത്തറയുടെ മധ്യത്തിലേക്കുള്ള ദൂരം അളന്ന് തിട്ടപ്പെടുത്തിവേണം തുളസിത്തറ പണിയാൻ. തുളസിത്തറയുടെ ഉയരം വീടിന്റെ തറ ഉയരത്തേക്കാൾ താഴ്ന്നിരിക്കണം എന്നാണ് വാസ്തു ശാസ്ത്രം പറയുന്നത് .

വീടിന്റെ പുറത്തേക്കിറങ്ങുമ്പോൾ കയ്യെത്തുന്ന ദൂരത്ത് ഒരു ഔഷധച്ചെടിയുടെ സാനിധ്യം വേണം എന്ന പഴമക്കാരുടെ നിർബന്ധബുദ്ധികൂടി തുളസിത്തറകൾക്ക് പിന്നിലുണ്ട് എന്നും പറയാം. തുളസിയുടെ ഔഷധ ഗുണവും ആത്മീയ പരമായ കാരണങ്ങളും കൂടികണക്കിലെടുത്താണ് വീടുകളിൽ തുൾസിത്തറകൾ സ്ഥാനം പിടിക്കുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :