Widgets Magazine
Widgets Magazine

അതാണ് എഡ്ഡി... ഓനോട് മുട്ടണ്ടാ... - മാസ്റ്റര്‍പീസില്‍ മമ്മൂട്ടി അടിച്ചുപൊളിക്കുന്നത് കണ്ടോ!

വെള്ളി, 1 ഡിസം‌ബര്‍ 2017 (19:12 IST)

Widgets Magazine
Mammootty, Master Piece, Eddy, Ajay Vasudev, Udaykrishna, Dileep, മമ്മൂട്ടി, മാസ്റ്റര്‍ പീസ്, എഡ്ഡി, അജയ് വാസുദേവ്, ഉദയ്കൃഷ്ണ, ദിലീപ്

മമ്മൂട്ടി നായകനാകുന്ന ബ്രഹ്മണ്ഡ സിനിമ മാസ്റ്റര്‍ പീസിന്‍റെ മേക്കിംഗ് വീഡിയോ പുറത്തുവന്നു. മമ്മൂട്ടിയും അജയ് വാസുദേവും ഉദയ്കൃഷ്ണയും നിറഞ്ഞുനില്‍ക്കുന്ന വീഡിയോയില്‍ ‘എഡ്ഡി’ എന്ന നായക കഥാപാത്രത്തിന്‍റെ ഇന്‍‌ട്രോ സോംഗും പ്രേക്ഷകര്‍ക്ക് മുന്നിലേക്ക് എത്തുന്നുണ്ട്. മമ്മൂട്ടിയുടെ സ്റ്റണ്ട് രംഗങ്ങളുടെ ചിത്രീകരണ രംഗങ്ങളാണ് ഈ മേക്കിംഗ് വീഡിയോയുടെ ഹൈലൈറ്റ്. 
 
മാസ്റ്റര്‍ പീസ് ക്രിസ്മസ് റിലീസ് ആണ്. നവം‌ബര്‍ ആദ്യവാരം റിലീസ് ചെയ്യാന്‍ ഒരു പദ്ധതി ഉണ്ടായിരുന്നെങ്കിലും പിന്നീട് അത് ക്രിസ്മസ് റിലീസ് ആയി തീരുമാനിക്കുകയായിരുന്നു. ക്രിസ്മസ് ഫെസ്റ്റിവല്‍ സീസണ്‍ കൊടിയേറുമ്പോള്‍ റിലീസ് ചെയ്യുന്നത് ചിത്രത്തിന് ഇരട്ടി മൈലേജ് നല്‍കുമെന്നാണ് പ്രതീക്ഷ. മാത്രമല്ല, കേരളത്തില്‍ മാത്രം മുന്നൂറിലധികം തിയേറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തിക്കാനാണ് ശ്രമം.
 
റിലീസിനുമുമ്പ് പരമാവധി പ്രചരണം നടത്താന്‍ ആവശ്യത്തിന് സമയവും ഇതോടെ മാസ്റ്റര്‍ പീസിന്‍റെ അണിയറ പ്രവര്‍ത്തകര്‍ക്ക് ലഭിച്ചിരിക്കുകയാണ്.
 
വരലക്ഷ്മിയും മഹിമ നമ്പ്യാരുമാണ് ചിത്രത്തിലെ നായികമാര്‍. പൂനം ബജ്‌വയും പ്രധാന വേഷത്തിലുണ്ട്. മുകേഷ്, ഉണ്ണി മുകുന്ദന്‍, സന്തോഷ് പണ്ഡിറ്റ് തുടങ്ങിയവരും അഭിനയിക്കുന്ന മാസ്റ്റര്‍ പീസ് ഒരു മാസ് മസാല എന്‍റര്‍ടെയ്നറാണ്. 
 
ആറ്‌ തകര്‍പ്പന്‍ ആക്ഷന്‍ രംഗങ്ങള്‍ ഉള്ള മാസ്റ്റര്‍ പീസിന്‍റെ ക്യാമറ ചലിപ്പിച്ചിരിക്കുന്നത് വിനോദ് ഇല്ലമ്പള്ളിയാണ്. ദീപക് ദേവാണ് സംഗീതം.
 
മാസ്റ്റര്‍ പീസില്‍ മമ്മൂട്ടി അവതരിപ്പിക്കുന്ന കഥാപാത്രത്തിന് പേര് എഡ്വേര്‍ഡ് ലിവിംഗ്സ്റ്റണ്‍. എഡ്വേര്‍ഡ് ലിവിംഗ്സ്റ്റണിന്‍റെ വിളിപ്പേര് ‘എഡ്ഡി’ എന്നാണ്. ഇംഗ്ലീഷ് പ്രൊഫസറാണ്. ഒരു പരുക്കന്‍ കഥാപാത്രം. തല്ലിനുതല്ല്, ചോരയ്ക്ക് ചോര എന്ന മട്ടിലൊരു കഥാപാത്രം. ആരുടെയും വില്ലത്തരം എഡ്വേര്‍ഡിന്‍റെയടുത്ത് ചെലവാകില്ല. 
 
ട്രാവന്‍‌കൂര്‍ മഹാരാജാസ് കോളജിലെ വില്ലന്‍‌മാരായ കുട്ടികളെ മര്യാദ പഠിപ്പിക്കാന്‍ എത്തുന്ന ഇംഗ്ലീഷ് പ്രൊഫസറാണ് എഡ്വേര്‍ഡ് ലിവിംഗ്സ്റ്റണ്‍. ചട്ടമ്പിയായ ഒരു കോളജ് പ്രൊഫസറാണ് ഇയാള്‍. സ്ഥിരം അടിപിടിയും പൊലീസ് സ്റ്റേഷനും ഗാംഗ് വാറുമൊക്കെയായി നടക്കുന്ന കുട്ടികള്‍ പഠിക്കുന്ന ഒരു കോളജില്‍ അവരെ മെരുക്കാനായാണ് അയാള്‍ നിയോഗിക്കപ്പെടുന്നത്. അയാള്‍ ആ കോളജിലെ പൂര്‍വ്വ വിദ്യാര്‍ത്ഥി കൂടിയാണ്. അവിടെ പഠിച്ചിരുന്നപ്പോള്‍ ഇത്രയും പ്രശ്നക്കാരനായ ഒരു വിദ്യാര്‍ത്ഥി വേറെ ഉണ്ടായിരുന്നില്ല. ആ സ്വഭാവം അറിയാവുന്നതുകൊണ്ടുതന്നെയാണ് എഡ്ഡിയെ പ്രിന്‍സിപ്പല്‍ കോളജിലെ ഇംഗ്ലീഷ് പ്രൊഫസറായി ക്ഷണിക്കുന്നത്!
  
മാസ്റ്റര്‍ പീസ് ഒരു ഹൈവോള്‍ട്ടേജ് മാസ് എന്‍റര്‍ടെയ്നറാണ്. മമ്മൂട്ടിയുടെ തകര്‍പ്പന്‍ ആക്ഷന്‍ സീക്വന്‍സുകള്‍ തന്നെയാണ് ചിത്രത്തിന്‍റെ പ്രത്യേകത.Widgets Magazine
Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

സിനിമ

news

പ്രതിസന്ധിയിലും തളരാതെ ദിലീപ്, രാമലീല ഇനിയും ആവര്‍ത്തിക്കും; അടുത്ത പടം റെഡി!

പ്രതിസന്ധികളില്‍ തളരാത്ത ഒരു പോരാളിയെ നിങ്ങള്‍ക്ക് ദിലീപില്‍ കാണാം. ജീവിതത്തെ ആകെ ...

news

കാമസൂത്ര വിദ്യകളില്‍ പരിശീലനം നേടിയ യുവതികളുള്ള ഒരു വേശ്യാലയം ! - വീഡിയോ കാണാം

ഹോളിവുഡ് ചിത്രം കാമസൂത്ര ഗാര്‍ഡന്റെ ട്രെയിലർ പുറത്ത്. അമേരിക്കന്‍ മലയാളികളുടെ ...

news

ഇഷ തല്‍‌വാര്‍ 16 വയസുകാരിയുടെ അമ്മയോ?

തട്ടത്തിന്‍ മറയത്ത് എന്ന സിനിമയിലൂടെ മലയാളികള്‍ക്ക് ഏറെ പരിചിതമായ നടിയാണ് ഇഷ തല്‍‌വാര്‍. ...

news

ഗ്ലാമർ എന്നു പറഞ്ഞാല്‍ ഇതാണ് !; ദംഗൽ നായികമാരുടെ ഡാന്‍സ് വീഡിയോ വൈറല്‍

ദംഗലിൽ എന്ന സിനിമയിലൂടെ പ്രശസ്തരായ രണ്ടു അഭിനേത്രികളാണ് സന്യ മൽഹോത്രയും ഫാത്തിമ സന ...

Widgets Magazine Widgets Magazine Widgets Magazine