‘ഇനിയും കാത്തിരിക്കാന്‍ വയ്യ’: വരലക്ഷ്മി ശരത്കുമാര്‍

ബുധന്‍, 29 നവം‌ബര്‍ 2017 (14:00 IST)

മമ്മൂട്ടി നായകനാകുന്ന ചിത്രമാണ്  ‘മാസ്റ്റര്‍ പീസ്’ എന്ന ബ്രഹ്മാണ്ഡചിത്രം. അജയ് വാസുദേവ് സംവിധാനം ചെയ്യുന്ന രചിച്ചിരിക്കുന്നത് ഉദയ്കൃഷ്ണയാണ്. ക്യാമ്പസ് പശ്ചാത്തലമായി ഒരുങ്ങുന്ന ചിത്രം ത്രില്ലടിപ്പിക്കുമെന്ന് ഉറപ്പാണ്. ചിത്രത്തില്‍ ഉണ്ണി മുകുന്ദന്‍ പ്രധാനവേഷത്തില്‍ എത്തുന്നു. മൂന്ന് നായികമാരാണുള്ളത്.
 
ചിത്രീകരണം പൂര്‍ത്തിയായ സിനിമയുടെ റിലീസിനായി കാത്തിരിക്കുകയാണ് താനെന്ന് വരലക്ഷ്മി ശരത്കുമാര്‍  ഫേസ്ബുക്കിലൂടെ അറിയിച്ചു. സിനിമയുടെ അണിയണപ്രവര്‍ത്തകര്‍ക്കും മമ്മൂട്ടിയ്ക്കും നന്ദിയെന്ന് പറഞ്ഞ് കൊണ്ടാണ് വരലക്ഷമിയുടെ ഫേസ്ബുക്ക് പോസ്റ്റ് തുടങ്ങുന്നത് . ചിത്രീകരണവേളയിലെ ചില ചിത്രങ്ങളും താരം ആരാധകര്‍ക്ക് വേണ്ടി പങ്കുവെച്ചിട്ടുണ്ട്. ചിത്രത്തിലെ പ്രധാകഥാപാത്രത്തെയാണ് വരലക്ഷ്മി അവതരിപ്പിക്കുന്നത്.
 
അജയ് വാസുദേവിന്റെ ആദ്യ ചിത്രമായ രാജാതിരാജയുടെ തിരക്കഥയൊരുക്കിയ ഉദയ് കൃഷ്ണ തന്നെയാണ് മാസ്റ്റര്‍പീസിന്റേയും തിരക്കഥ തയ്യാറാക്കിയിരിക്കുന്നത്. രണ്ടാമത്തെ പടത്തിലും അദ്ദേഹത്തോടൊപ്പം ഒന്നിക്കാന്‍ കഴിഞ്ഞത് ഭാഗ്യമാണെന്ന് അജയ് പറയുന്നു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

സിനിമ

news

‘ദത്തുപുത്രിയാണെന്ന വിവരം മകള്‍ അറിയണം’: സണ്ണി

ബോളിവുഡ് ഹോട്ട് സുന്ദരി സണ്ണി ലിയോണ്‍ അമ്മയായ വാര്‍ത്ത നവമാധ്യമങ്ങളില്‍ നിറഞ്ഞ് ...

news

ടൊവിനോ തോമസ് നായകനായി എത്തുന്ന ‘മായാനദി’യുടെ പുതിയ പോസ്റ്റര്‍ പുറത്ത് !

ആഷിക്ക് അബുവിന്റെ സംവിധാനത്തില്‍ ടൊവിനോ തോമസ് നായകനാകുന്ന പുതിയ ചിത്രം മായാനദിയുടെ ...

news

ഷാരൂഖിന് മുന്നില്‍ പൊട്ടിക്കരഞ്ഞ് ദീപിക !

പത്മമാവതിയെന്ന ചരിത്ര പ്രാധാന്യമുള്ള സിനിമയില്‍ നായിക വേഷത്തില്‍ എത്തിയത്തോടെ ...

news

മമ്മൂട്ടിയുടെ മാസ്റ്റര്‍പീസിനെ എതിരിടാന്‍ മോഹന്‍ലാല്‍ റെഡിയല്ല, പക്ഷേ വേറെ കളിയാണ് അണിയറയില്‍ !

മലയാള സിനിമയുടെ വലിയ ബിസിനസ് കാലങ്ങളിലൊന്നാണ് ക്രിസ്മസ്. വമ്പന്‍ റിലീസുകള്‍ എല്ലാ ...