അബി എന്നെ ഒരുപാട് തിരുത്തിയിട്ടുണ്ട്, ചിന്തിപ്പിച്ചിട്ടുണ്ട്: മമ്മൂട്ടി

വ്യാഴം, 30 നവം‌ബര്‍ 2017 (12:52 IST)

അപ്രതീക്ഷിതമായി നമ്മെ വിട്ടു പിരിഞ്ഞ നടനും മിമിക്രി കലാകാരനുമായ അബിയുടെ വിയോഗത്തിൽ ആദരാഞ്ജലി അർപ്പിച്ച് മലയാള സിനിമാ ലോകം. അബിയുടെ വിയോഗം ഒരു നൊമ്പരമായി അവശേഷിക്കുന്നുവെന്ന് നടൻ മമ്മൂട്ടി. ഫേസ്ബുക്കിലൂടെയായിരുന്നു മമ്മൂട്ടിയുടെ പ്രതികരണം.
 
'അബിയുടെ വിയോഗം നൊമ്പരമായി അവശേഷിക്കുന്നു. അബി വേദികളിൽ അവതരിപ്പിക്കുന്ന മമ്മൂട്ടി എന്നെ ഒരുപാട് തിരുത്തിയിട്ടുണ്ട് ചിന്തിപ്പിച്ചിട്ടുണ്ട്. അബി അബിയായി തന്നെ നമ്മുടെ ഓർമ്മകളിൽ നില നിൽക്കും' - മമ്മൂട്ടി ഫേസ്ബുക്കിൽ കുറിച്ചു. നയം വ്യക്തമാക്കുന്നു എന്ന ബാലചന്ദ്രമേനോൻ – മമ്മൂട്ടി ചിത്രത്തിലൂടെ അബി സിനിമയിലെത്തുന്നത്. 
 
ആദ്യം ഒരുപിടി നല്ല സിനിമകളിൽ അഭിനയിച്ചെങ്കിലും അബിയെ ഭാഗ്യം തുണച്ചില്ല. തുണയ്ക്കാതിരുന്നപ്പോഴും മിമിക്രി തന്നെയായിരുന്നു അബിയ്ക്ക് തുണയായിരുന്നത്. തനിക്ക് സിനിമയിൽ നേടാൻ കഴിയാതെ പോയത് മകനിലൂടെ നേടിയെടുത്ത അച്ഛനെയാണ് പിന്നീട് അബിയിലൂടെ മലയാള സിനിമ കണ്ടത്.  ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

വാര്‍ത്ത

news

വേദന മറന്ന് എപ്പോഴും ചിരിക്കുന്ന മുഖത്തോടെ ജീവിച്ചു - അബിയുടെ ഓർമയിൽ കോട്ടയം നസീർ

അന്തരിച്ച നടനും മിമിക്രി കലാകാരനുമായ അബിയെ അനുസ്മരിച്ച് കോട്ടയം നസീർ. അബിയുടെ അപ്രതീക്ഷിത ...

news

മു​ഖ്യ​മ​ന്ത്രി അ​ഴി​മ​തി​യു​ടെ സം​ര​ക്ഷ​കനെന്ന് രമേശ് ചെന്നിത്തല; സം​സ്ഥാ​ന​ത്ത് ഇ​പ്പോ​ൾ ന​ട​ക്കു​ന്നത് ഓ​ർ​ഡി​ന​ൻ​സ് രാ​ജ്

സം​സ്ഥാ​ന​ത്ത് ഓ​ർ​ഡി​ന​ൻ​സ് രാ​ജാ​ണ് ഇ​പ്പോ​ൾ ന​ട​ക്കു​ന്ന​തെന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് ...

news

ഹബീബ് മുഹമ്മദ് എങ്ങനെ അബിയായെന്ന് മമ്മൂക്ക; അബിയുടെ മറുപടി ഇങ്ങനെ !

ഒരുകാലത്ത് കേരളത്തില്‍ തരംഗമായിരുന്നു അബി. അബിയുടെ ആ‍മിനത്താത്ത മലയാളികളുടെ മനസില്‍ ...

news

വസ്തു ഇടപാടുകാരനെ ജനമധ്യത്തില്‍ വെടിവെച്ചു കൊന്നു - ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്

റിയല്‍ എസ്‌റ്റേറ്റ് ബ്രോക്കറെ വെടിവച്ചു കൊല്ലുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്ത്. വടക്കു ...

Widgets Magazine