തന്റെ ജീവനായ ‘ടെഡിബെയര്‍’ വിമാനത്തില്‍ മറന്നുവെച്ചു; നാല് വയസുകാരിക്ക് അത് മടക്കിനല്‍കാന്‍ വിമാനം പറന്നത് 300 കിലോമീറ്റര്‍ !

സ്‌കോട്‌ലന്‍ഡ്, വ്യാഴം, 30 നവം‌ബര്‍ 2017 (18:05 IST)

teddy bear , little girl , ടെഡിബെയര്‍ ,  വിമാനം
അനുബന്ധ വാര്‍ത്തകള്‍

വിമാനയാത്രയില്‍ മറന്നുവെച്ച ടെഡിബെയര്‍, നാല് വയസുകാരിക്ക് നല്‍കാനായി വിമാനം തിരിച്ച് പറന്നത് 300 കിലോമീറ്റര്‍. സ്‌കോട്‌ലന്‍ഡിലെ എഡിന്‍ബറോയില്‍ നിന്ന് ഒക്‌നേയിലേയ്ക്ക് പോകുന്ന ഫ്‌ളൈലോഗന്‍ എയര്‍ എന്ന വിമാന സര്‍വീസാണ് കുഞ്ഞിന്റെ പാവയെ നല്‍കാനായി തിരികെ പറന്നത്.
 
കുട്ടി പാവയെ വിമാനത്തില്‍ മറന്നുവെച്ച കാര്യം വിമാനം പോയതിനു ശേഷമായിരുന്നു മാതാപിതാക്കള്‍ അറിഞ്ഞത്. തോട്ടുപിന്നാലെ കുട്ടി പാവ വേണമെന്നുപറഞ്ഞ് വാശി പിടിച്ച് കരയുകയും ചെയ്തു. തുടര്‍ന്നാണ് കുട്ടിയുടെ അമ്മ ഡോണ ഫേസ്ബുക്കില്‍ ഇക്കാര്യം പോസ്റ്റ് ചെയ്തത്.
 
കുട്ടിയുടെ അമ്മയുടെ ഫേസ്ബുക്ക് പോസ്റ്റ് വിമാനത്തിലെ ജീവനക്കാരിലൊരാള്‍ കാണുകയായിരുന്നു. തുടര്‍ന്നാണ് വിമാനത്തില്‍ ടെഡിബെയര്‍ തങ്ങളോടൊപ്പം സന്തോഷത്തോടെ ഇരിക്കുകയാണെന്ന മറുപടി നല്‍കിയ ശേഷം ജീവനക്കാര്‍ തിരികെ എത്തി കുട്ടിക്കു കളിപ്പാവ നല്‍കിയത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

വാര്‍ത്ത

news

കോ​ട​തി​യി​ൽ ഹാ​ജ​രാ​കാ​നെ​ത്തി​യ ഗു​ണ്ടാ​ത​ല​വ​നെ വെ​ട്ടി​ക്കൊലപ്പെടുത്തി - ഞെട്ടിക്കുന്ന വീഡിയോ

കോ​ട​തി​യി​ൽ ഹാ​ജ​രാ​കു​ന്ന​തിനു വേണ്ടിയെത്തിയ ഗു​ണ്ടാ​ത​ല​വ​നെ അ​ക്ര​മി​ക​ൾ ...

news

ബംഗാളിയായ ‘ഓഖി’ ചില്ലറക്കാരനല്ല, 220 കിലോമീറ്റർ വേഗത്തില്‍ ആ‍ഞ്ഞടിക്കുന്ന ഭീകരനാണിവന്‍!

അപ്രതീക്ഷിതമായി എത്തിയ ഓഖി ചുഴലിക്കാറ്റ് സംസ്ഥാനത്തെ ജനജീവിതം താറുമാറാക്കി. ‘കണ്ണ്’ എന്ന് ...

news

'അബിക്കയുടെയും ദിലീപേട്ടന്റെയും 'ദേ മാവേലി കൊമ്പത്തി'ന്റെ കാസറ്റുകൾ വിടാതെ മനഃപാഠമാക്കിയ ആളാണ് ഞാൻ' - വികാരഭരിതയായി മഞ്ജു

നടനും മിമിക്രി കലാകാരനുമായ അബിയുടെ അപ്രതീക്ഷിത മരണത്തിൽ ഞെട്ടിയിരിക്കുകയാണ് മലയാള സിനിമ. ...

news

ജീവിച്ചിരുന്നപ്പോൾ അംഗീകരിച്ചില്ല, ജീവൻ പോയപ്പോൾ മഹത്വം വിളമ്പുന്നു: കൂട്ടിക്കൽ ജയചന്ദ്രൻ

മിമിക്രി കലാകാരനും നടനുമായ അബിയുടെ മരണവാർത്ത ഞെട്ടലോടെയാണ് മലയാള സിനിമാ ലോകം കേട്ടത്. ...

Widgets Magazine