തന്നേക്കാൾ 18 വയസ് അധികമുള്ള വീട്ടമ്മയോട് വിവഹാഭ്യർത്ഥന നടത്തി, നിരസിച്ചതോടെ മകളുടെ മുന്നിലിട്ട് ക്രൂരമായി കൊന്നു

Last Modified വെള്ളി, 8 ഫെബ്രുവരി 2019 (14:30 IST)
ഡൽഹി; വിവാഹാഭ്യർത്ഥന നിരസിച്ചതിന് വീട്ടമ്മയെ മകളുടെ മുന്നിലിട്ട് യുവാവ് കുത്തിക്കൊലപ്പെടുത്തി. ഔട്ടർ ഡൽഹിയിലെ നൻ‌ഗോലിയിലാണ് സംഭവം ഉണ്ടയത്. മാധുരി എന്ന വീട്ടമ്മയെയാണ് ബീഹാർ സ്വദേശിയായ ശ്യാം യാദവ് കൊലപ്പെടുത്തിയത്.

മാധുരിയും ശ്യാമും ഒരേ ചെരുപ്പ് കമ്പനിയിലണ് ജോലി ചെയ്തിരുന്നത്. ഇവിടെ വച്ചു തന്നെ ശ്യാം മാധുരിയോട് വിവഹാഭ്യർത്ഥന നടത്തിയിരുന്നു. എന്നാൽ താൻ വിവാഹിതയാണെന്നും തനിക്ക് ഒരു മകളുണ്ടെന്നും മാധുരി ശ്യാമിനെ പറഞ്ഞു മനസിലാക്കി. വിവാഹാഭ്യർത്ഥന നിരസിച്ചിട്ടും ശ്യാം വിട്ടില്ല.

വീണ്ടും പിന്നലെ നടന്ന് ശല്യപ്പെടുത്താൻ തുടങ്ങിയതോടെ മാധുരി ജോലി ഉപേക്ഷിച്ചു. കഴിഞ്ഞ ബുധനാഴ്ച മാധുരിയെ പിൻ‌തുടർന്നെത്തിയ ശ്യാം മകളുടെ മുന്നിൽ വച്ച് ഇവരെ കുത്തിവീഴ്ത്തുകയായിരുന്നു. പൊലീസ് എത്തി ഇവരെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മകളുടെ മൊഴിയുടെ അടിസ്ഥാനത്തിൽ ശ്യാമിനെതിരെ പൊലീസ് കേസെടുത്തു.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :