സ്കൂൾകുട്ടിയെ കാട്ടിനുള്ളിൽ കൊണ്ടുപോയി പീഡിപ്പിച്ചു, നാട്ടുകാർ പിടിച്ചപ്പോൾ ഭാര്യയെന്ന് ഷഫീഖ് അല്‍ ഖാസിമി; പോപ്പുലര്‍ ഫ്രണ്ട് അനുകൂല മതപ്രഭാഷകനെ പള്ളിയില്‍ നിന്നും പുറത്താക്കി

Last Modified വെള്ളി, 8 ഫെബ്രുവരി 2019 (09:39 IST)
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വനത്തിനുളളില്‍ ബലമായി കൊണ്ടുപോയി പീഡിപ്പിച്ച പോപ്പുലര്‍ ഫണ്ട് സഹയാത്രികനും ഇമാംസ് കൗണ്‍സിലിന്റെ സംസ്ഥാന സമിതി അംഗവും മതപ്രഭാഷകനുമായ ഷഫീഖ് അല്‍ ഖാസിമിയെ സംഘടനയില്‍ നിന്നും പള്ളിയില്‍ നിന്നും പുറത്താക്കി.

തിരുവനന്തപുരം ജില്ലയിലെ ഒരു മുസ്ലിം പള്ളിയിലെ ചീഫ് ഇമാമുമാണ് ഷഫീഖ് അല്‍ ഖാസിമി. രണ്ട് ദിവസം മുമ്പാണ് കേസിനാസ്പദമായ സംഭവം. ഇയാള്‍ തന്റെ വാഹനത്തില്‍ പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയെ ബലം പ്രയോഗിച്ച് കൊണ്ടുപോവുകയായിരുന്നു. ഇവിടെ സംശയാസ്പദമായ സാഹചര്യത്തില്‍ കാര്‍ കണ്ടതിനെ തുടര്‍ന്ന് തൊഴിലുറപ്പ് തൊഴിലാളി സ്ത്രീകള്‍ വാഹനം തടഞ്ഞുവെങ്കിലും ഇയാൾ വിദ്യാർത്ഥിയുമായി കടന്നു കളഞ്ഞു.

പെൺകുട്ടി കരഞ്ഞുകൊണ്ട് രക്ഷിക്കണമെന്ന് പറയുന്നത് കേട്ടിട്ടാണ് തൊഴിലുറപ്പ് സ്ത്രീകൾ വാഹനം തടഞ്ഞത്. ഇവരെ തട്ടിമാറ്റി ഇയാൾ വണ്ടി മുന്നോട്ടെടുത്തു. തുടര്‍ന്ന് യുവതികള്‍ വിവരം പള്ളിക്കാരെ അറിയിച്ചു.
വനപ്രദേശത്തിന് സമീപത്ത് ഇന്നോവയിലാണ് ഷഫീഖ് അല്‍ ഖാസിമിയും പെണ്‍കുട്ടിയും എത്തിയത്. പെൺകുട്ടിയുടെ കരച്ചിൽ കേട്ടാണ് നാട്ടുകാർ സ്ഥലത്തെത്തിയത്.

ആ കുട്ടി ആരാണെന്ന് ചോദിച്ചപ്പോള്‍, ഭാര്യ എന്നായിരുന്നു ഉസ്താദ് മറുപടി പറഞ്ഞത്. അവര്‍ തട്ടിക്കയറി. ഇത്രയും പ്രായമുളള നിങ്ങളുടെ ഭാര്യയാണോ ഈ കുട്ടിയെന്ന് പറഞ്ഞ്. പ്രശ്നം ആകുമെന്ന് മനസിലായപ്പോൾ നാട്ടുകാരെ ഭയപ്പെടുത്തി ഇയാൾ വീണ്ടും വണ്ടി മുന്നോട്ടെടുക്കുകയായിരുന്നു. ഇവര്‍ നടത്തിയ പ്രാഥമിക അന്വേഷണത്തെ തുടര്‍ന്നാണ് പുറത്താക്കല്‍ നടപടി.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :