ആർത്തവ ചക്രത്തിൽ താളപ്പിഴകൾ വരുന്നുണ്ടോ ? പരിഹാരം വീട്ടിൽതന്നെയുണ്ട് !

Last Modified വ്യാഴം, 7 ഫെബ്രുവരി 2019 (19:42 IST)
ആർത്തവത്തിൽ വരുന്ന താളപ്പിഴകൾ സ്ത്രീകളിൽ ഏറെ മാനസിക സമ്മർദ്ദം ഉണ്ടാക്കുന്നതാണ്. ശാരിരികമായ പ്രശ്നങ്ങൾ നേരിടുന്നുണ്ട് എന്ന് സൂചന നൽകുന്നതാണ് ആർത്തവത്തിലെ ക്രമപ്പിഴകൾ. ആർത്തവത്തിലെ താളപ്പിഴകൾ പ്രധാനമായും ഹോർമോണുകളുടെ ഏറ്റക്കുറച്ചിലുകൾ കൊണ്ടാണ് ഉണ്ടകുന്നത്. എന്നൽ ഇത് ചെറുക്കുന്നതിന് വീട്ടിൽ തന്നെ പരിഹാരങ്ങൽ ഉണ്ട്.

ജീവിത ക്രമത്തിൽ കൃത്യത ഇല്ലെങ്കിൽ ആർത്തവത്തിൽ പ്രശ്നങ്ങൾ ഉണ്ടാകുന്നതിന് കാരണമാകും. അതിനാൽ ജീവിത ക്രമത്തിലും ശ്രദ്ധ വേണം. മുന്ന്‌ നേരം കൃത്യമായി ആഹാരം കഴിക്കുക എന്നത് വളരെ പ്രധാനമാണ്. കൃത്യമായ പോഷണങ്ങൾ ശരീരത്തിൽ എത്തുന്നതോടെ ഹോർമോണുകൾ കൃത്യമായ തോതിൽ ഉത്പാതിപ്പിക്കപ്പെടും.

ആർത്തവ ചക്രത്തിൽ വലിയ പ്രശ്നങ്ങൾ നേരിടുന്നു എങ്കിൽ, അതായത് പത്തുദിവസത്തിൽ കൂടുതൽ വൈകിയാണ് ആർത്തവം വരുന്നത് എങ്കിൽ ഇത് ചെറുക്കുന്നതിനായി വീട്ടിൽ തന്നെ ഒരു ഔഷധം ഉണ്ടാക്കാം. രണ്ടല്ലി വെളുത്തുള്ളി കൽ ഗ്ലസ് മോരിൽ ഒരു രത്രി കുതിർത്ത് വക്കുക. പിറ്റേ ദിവസം രാവിലെ വെളുത്തുള്ളി അരച്ച് ഇതേ മോരിൽ ചേർത്ത് കഴിക്കാം. വളരെ വേദത്തിൽ മാറ്റങ്ങൾ ഉണ്ടാകും.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :