സുഹൃത്തിനെ മദ്യം നൽകി മയക്കി കിടത്തും, മുകളിലെ മുറിയിലെത്തി മകളെ പീഡനത്തിനിരയാക്കും; പിതാവിന്റെ സുഹൃത്തിൽനിന്നും 11കാരിക്ക് നേരിടേണ്ടി വന്നത് കൊടുംക്രൂരത

Last Modified വെള്ളി, 8 ഫെബ്രുവരി 2019 (13:30 IST)
മുംബൈ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ നിരന്തര പീഡനത്തിനിരയാക്കി അച്ഛന്റെ സുഹൃത്തായ 70 കാരൻ. പെൺകുട്ടിയുടെ പിതാവിനെ മദ്യം നൽകി മയക്കി കിടത്തിയാണ് ഇയാൾ പെൺകുട്ടിയെ നിരന്തരം പീഡനത്തിനിരയാക്കി വന്നത്. സംഭവത്തിൽ പെൺകുട്ടിയുടെ അമ്മയുടെ പരാതിയിൽ പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്തു.

എല്ലാദിവസവും പ്രതിയും പെൺകുട്ടുയുടെ അച്ഛനും ഒരുമിച്ച് വീട്ടിലുരുന്നാണ് മദ്യപിക്കാറുള്ളത്. പിതാവ് മദ്യ ലഹരിയിൽ മയങ്ങിയാൽ ഇയാൾ പെൺകുട്ടി കിടക്കാറുള്ള മുകളിലെ മുറിയിലെത്തി ബലം‌പ്രയോഗിച്ച് നഗ്നയാക്കി പീഡനത്തിനിരയാക്കി വരികയായിരുന്നു. ഭയം കാരണം പെൺകുട്ടി ഇത് പുറത്തുപറഞ്ഞിരുന്നില്ല.

എന്നാൽ ഈ മാസം രണ്ടിന് പെൺകുട്ടി അമ്മയെ ഫോണിൽ വിളിച്ച് തനിക്കിവിടെ ജീവിക്കാൻ ഭയമാണെന്നും തന്നെ അമ്മയോടൊപ്പം കൊണ്ടുപോകണമെന്നും പറയുകയായിരുന്നു. ഇതോടെ അടുത്ത ദിവസം അമ്മ വീട്ടിലെത്തിയതോടെ കഴിഞ്ഞ കുറച്ചുദിവസങ്ങളായി താൻ നിരന്തരം പീഡനത്തിന് ഇരയാകുയാണെന്ന് തുറന്നു പറയുകയായിരുന്നു. ഇതോടെ അമ്മ പൊലീസിൽ പരാതി നൽകി. പ്രദേശത്തെ റേഷൻ കട ഉടമയാണ് പിടിയിലായ പ്രതി.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :