സുഹൃത്തിനോപ്പം ഡാം കാണാനെത്തിയ പെൺകുട്ടിയെ ഭീഷണിപ്പെടുത്തി പീഡനത്തിനിരയാക്കി

ശനി, 8 ഡിസം‌ബര്‍ 2018 (20:18 IST)

കൊല്ലങ്കോട്: സുഹൃത്തിനൊപ്പം ഡാം കാണാനെത്തിയ പെണ്‍കുട്ടിയെ അജ്ഞാതൻ ഭീഷണിപ്പെടുത്തി പീഡനത്തിനിരയാക്കി. കഴിഞ്ഞദിവസം ഉച്ചയോടെ മീങ്കര ഡാമിലാണ് സംഭവം. പെൺകുട്ടിയുടെ പരാതിയിൽ കൊല്ലങ്കോട് പൊലിസ് കേസ് രജിസ്റ്റർ ചെയ്ത അന്വേഷണം ആരംഭിച്ചു. 
 
സുഹൃത്തിനോടൊപ്പം ഡാം സന്ദർശിക്കാൻ വന്നതായിരുന്നു പെൺകുട്ടി. ഇരുവരും ഡാമിന്റെ ഷട്ടര്‍ ഭാഗത്തു നില്‍ക്കുന്നത് കണ്ട് ഒരാൾ വരികയായിരുന്നു. ഡാം ജീവനക്കാരനാണ് ഇയാൽ എന്നാണ്  പറഞ്ഞിരുന്നത്. ഇരുവരും ഡാം കാണാനെത്തിയത് വീട്ടിലറിയിക്കുമെന്നും നാട്ടുകാരെ വിളിച്ചുകൂട്ടുമെന്നും പറഞ്ഞ് ഇയാൾ ഭീഷണിപ്പെടുത്തി.
 
തുടര്‍ന്ന് പെണ്‍കുട്ടിയെ ഡാം സ്‌റ്റോപ്പില്‍ നിന്നും ബസുകയറ്റി വിട്ടശേഷം ഇയാള്‍ ബൈക്കില്‍ പിന്തുടരുകയായിരുന്നു. പാപ്പാന്‍ ചള്ളയില്‍ വച്ച്‌ ബസില്‍ നിന്നും ഇയാൾ പെൺകുട്ടിയെ ഇറക്കുകയും കരടിക്കുന്നിലെത്തിച്ച്‌ ശാരീരികമായി പീഡിപ്പിക്കുകയായിരുന്നുവെന്നും പെൺകുട്ടി പരാതിയില്‍ പറയുന്നു. 
 
തുടര്‍ന്ന് ബൈക്കില്‍ കയറ്റി പുതൂര്‍ കനാല്‍ ഭാഗത്ത് ഇറക്കിവിടുകയായിരുന്നു. പ്രതിയെ കുറിച്ച്‌ ഇതേവരെ വിവരങ്ങാളൊന്നും ലഭിച്ചിട്ടില്ല. മാസങ്ങള്‍ക്ക് മുൻപ് പ്രദേശത്ത് സമാനമായ സംഭവം നടന്നിരുന്നു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

വാര്‍ത്ത

news

‘ഒരു ഫോണ്‍ കോള്‍ എങ്കിലും ആകാമായിരുന്നു’ - താന്‍ അവഗണിക്കപ്പെട്ടതിനെക്കുറിച്ച് കെ ബാബു

കണ്ണൂര്‍ അന്താരാഷ്‌ട്ര വിമാനത്താവളം യാത്രക്കാര്‍ക്ക് തുറന്നു കൊടുക്കുമ്പോള്‍ ആ ചരിത്ര ...

news

ക്യാബേജ് വാങ്ങാൻ പോയതാണ്, ഈ വീട്ടമ്മ തിരിച്ചെത്തിയത് കോടീശ്വരിയായി !

ക്യാബേജ് വാങ്ങനായി വീട്ടിൽനിന്നും കടയിലേക്ക് പോയ വിട്ടമ്മ തിരികെയെത്തിയത് കോടീശ്വരിയായി. ...

news

വജ്രക്കല്ലുകൾ തിളങ്ങുന്ന എമിറേറ്റ്സിന്റെ ആഢംബര വിമാനം, ബ്ലിങ് 777ന്റെ കഥ ഇങ്ങനെ !

ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങളിലൂടെ വൈറലായിക്കൊണ്ടിരികുന്നത് വജ്രക്കലുകൾ തിളങ്ങുന്ന ...

news

കവിതാവിവാദം കഴിഞ്ഞില്ലേ? എനിക്ക് യോഗ്യതയുണ്ട്, അതുകൊണ്ടാണ് വിധികര്‍ത്താവായത്: ദീപാ നിശാന്ത്

സംസ്ഥാന സ്കൂൾ കലോൽസവത്തിൽ താന്‍ വിധികർത്താവായി എത്തിയത് യോഗ്യതയുള്ളതുകൊണ്ടാണെന്ന് ...

Widgets Magazine