ക്യാബേജ് വാങ്ങാൻ പോയതാണ്, ഈ വീട്ടമ്മ തിരിച്ചെത്തിയത് കോടീശ്വരിയായി !

സുമീഷ് ടി ഉണ്ണീൻ| Last Modified ശനി, 8 ഡിസം‌ബര്‍ 2018 (19:29 IST)
ക്യാബേജ് വാങ്ങനായി വീട്ടിൽനിന്നും കടയിലേക്ക് പോയ വിട്ടമ്മ തിരികെയെത്തിയത് കോടീശ്വരിയായി. ആർക്കും അത്ഭുതം തോന്നും. മിനിറ്റുകൾകൊണ്ടാണ് വനീസ വാർഡ് എന്ന അമേരിക്കക്കാരി വീട്ടമ്മ കോടിശ്വരിയായത്.

അച്ഛന്റെ നിർദേശപ്രകാരമാണ് വനീസ ക്യാബേജ് വാങ്ങാനായി കടയിൽ പോയത്. ക്യാബേജ് വാങ്ങി ബക്കിവന്ന പൈസക്ക് കടയിൽനിന്നും ഒരു വിൻ എ സ്പിൻ സ്ക്രാച്ച് ഓഫ് ലോട്ടറി ടിക്കറ്റ് കൂടി ഇവർ എടുത്തു.നേരെ വീട്ടിൽ തിരിച്ചെത്തി.

ക്യാബേജ് അടുക്കളിൽ കൊണ്ടുപോയി വച്ച് ലോട്ടറി ടിക്കറ്റ് സ്ക്രാച്ച് ചെയ്ത വനീസ് ഞ്ഞെട്ടി. അടിച്ചത് ഒന്നും രണ്ടുമല്ല ടിക്കറ്റിലെ ഒന്നാം സമ്മാനമായ 2,25000
ഡോളർ. ഇന്ത്യൻ രൂപയിലേക്ക് കൺ‌വേർട്ട് ചെയ്താൽ ഇത് ഏക്കദേശം ഒന്നര കോടീലധികം വരും.

ലോട്ടറിയടിച്ച തുക താൻ ജോലിയിൽനിന്നും വിരമിച്ച ശേഷം ഉപയോഗിക്കാനാണ് ഉദ്ദേശിക്കുന്നത് എന്ന് വനീസ് വാർഡ് പറഞ്ഞു. ഈ തുക ഉപയോഗിച്ച് ഡിസ്നി വേൾഡിലേക്ക് ഒരു യാത്ര നടത്താൻ ആഗ്രഹിക്കുന്നതായും ഈ വീട്ടമ്മ വ്യക്തമാക്കി.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :