വജ്രക്കല്ലുകൾ തിളങ്ങുന്ന എമിറേറ്റ്സിന്റെ ആഢംബര വിമാനം, ബ്ലിങ് 777ന്റെ കഥ ഇങ്ങനെ !

സുമീഷ് ടി ഉണ്ണീൻ| Last Modified ശനി, 8 ഡിസം‌ബര്‍ 2018 (19:06 IST)
ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങളിലൂടെ വൈറലായിക്കൊണ്ടിരികുന്നത് വജ്രക്കലുകൾ തിളങ്ങുന്ന എമറേറ്റ്സിന്റെ ആഢംബര വിമാനം ബ്ലിങ് 777ന്റെ ചിത്രങ്ങളാണ്. ലോകത്തെയാകെ ഈ ചിത്രം അമ്പരപ്പിച്ചു കഴിഞ്ഞു. ആഢംബരത്തിനായി എമറേറ്റ്സ് ഇങ്ങനെയെല്ലാം ചെയ്യുമോ എന്നുപോലും പലരും ചിന്തിച്ചു. എന്നാൽ ഏവരുടെയും സംശയങ്ങൾക്ക് വിരാമമിട്ടുകൊണ്ട് ചിത്രത്തെക്കുറിച്ച് വിശദികരണവുമായി എമറേറ്റ്സ് തന്നെ രംഗത്തെത്തി.

ട്വിറ്റർ പേജിലൂടെ പങ്കുവച്ച വജ്രക്കലുകൾ തിളങ്ങുന്ന എമറേറ്റ്സ് ബ്ലിങ് 777 എന്ന വിമാനം സാറ ഷക്കീൽ എന്ന ചിത്രകാരിയുടെ കരവിരുതാണ് എന്നതാണ് വാസ്തവം. സാറ ഷക്കിൽ തന്റെ ഇൻസ്റ്റഗ്രാമിലൂടെ പുറത്തുവിട്ട ചിത്രമാണിത്. ചിത്രം 54,000ത്തോളം ലൈക്കുകൾ സ്വന്തമാക്കിയതോടെ പിന്നീട് എമറേറ്റ്സ് ചിത്രം തങ്ങളുടെ ട്വിറ്റർ വഴി പങ്കുവക്കുകയായിരുന്നു.

4000ത്തിലധികം ആളുകൾ എമറേറ്റ്സിന്റെ ട്വീറ്റ് റീട്വീറ്റ് ചെയ്തതോടെ ചിത്രം വൈറലായി മാറികയായിരുന്നു. ഇതോടെ വിമാനത്തിന്റെ ചിത്രം വലിയ ചർച്ചാ വിഷയമായി. പലരും ഇത്തരം ഒരു വിമാനം ഉണ്ടെന്നുതന്നെ വിശ്വസിച്ചു. ഇതോടെയാണ് ട്വിറ്ററിലൂടെതന്നെ വിശദീകരണവുമായി എമറേറ്റ്സ് രംഗത്തെത്തിയത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :