വെറും 500 രൂപക്ക് 4G ഫോൺ, ജിയോയെ കടത്തിവെട്ടി വിസ്ഫോണുമായി ഗൂഗിൾ !

ശനി, 8 ഡിസം‌ബര്‍ 2018 (18:18 IST)

കുറഞ്ഞവിലക്ക് 4G ഫീച്ചർ ഫോണിനെ വിപണിയിൽ എത്തിച്ച് ജിയോ വിപണിയെ ഞെട്ടിച്ചെങ്കിൽ, വിപണിയെയും ജിയോയെയും ഒരുമിച്ച് ഞ്ഞെട്ടിച്ചുകൊണ്ട് ഗൂഗിൾ രംഗം പിടിക്കുകയാണ്. വെറും 500 രൂപക്ക് 4G ഫീച്ചർഫോണിനെ അവതരിപ്പിചിരിക്കുകയാണ് ഗൂഗിൾ. വിസ്ഫോൻ എന്ന് പേരിട്ടിരിക്കുന്ന ഫോൺ ഇന്തോനേഷ്യൻ വിപണിയിൽ അവതരിപ്പിച്ചുകഴിഞ്ഞു.
 
WP006 എന്നാണ് ഫോണിന്റെ പൂർണമായ പേര്. വെറും ഒരു ഫീച്ചർഫോണാണ് വിസ്ഫോൺ എന്ന് കരുതരുത്. ഗൂഗിളിന്റെ എല്ലാ സേവനങ്ങളും ആപ്പുകളും വിസ്ഫോണിലൂടെ ലഭ്യമാണ്. ഈ ഫോണിൽ ഏത് ടെലികോം സേവനദാതാവിന്റെ കണക്ഷനും ഉപയോഗിക്കാം എന്നതാണ് ഏറ്റവും വലിയ പ്രത്യേക. വൈഫൈ, ബ്ലൂടൂത്ത്, ജിപിഎസ് എന്നീ സംവിധാനങ്ങളും ഫോണിൽ ലഭ്യമാണ്. 
 
ജിയോ ഫോണിൽ ഉപയോഗിച്ചിരിക്കുന്ന ലിനക്സിന്റെ കൈ ഒ എസ് തന്നെയാണ് വിസ്ഫോണിനെയും പ്രവർത്തിപ്പിക്കുന്നത്. ഗെയ്മുകള്‍, മെസേജിങ്, സ്ട്രീമിങ് ആപ്പുകള്‍, സോഷ്യല്‍ മീഡിയ ഇവയെല്ലാം ഫോണിൽ ലഭ്യമാണ്. ക്വാല്‍കം MSM8905 പ്രോസസറാണ് ഫോണിൽ ഉപയോഗിച്ചിരികുന്നത്. വലരെ ചുരുങ്ങിയ ചാർജിലും ഫോൺ പ്രവർത്തിക്കും.
 
വെൻഡിംഗ് മെഷീനുകൾ വഴിയാണ് ഇൻഡോനേഷ്യയിൽ ഫോൺ വിൽക്കുന്നത്. ഇന്ത്യയിൽ അധികം വൈകാതെ തന്നെ വിസ്ഫോണിനെ എത്തിച്ചേക്കും എന്നാണ് റിപ്പോർട്ടുകൾ. 



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

ധനകാര്യം

news

വലിയ ഓഫറുകളുമായി വലിയ ഷോപ്പിംഗ് ഉത്സവം; ബിഗ് ഷോപ്പിംഗ് ഡെയ്സുമായി ഫ്ലിപ്കാർട്ട്

ഓഫറുകളുടെ ഉത്സവകാലം വീണ്ടും തീർത്ത് ഓൺലൈൻ വാണിജ്യ സ്ഥാപനമായ ഫ്ലിപ്കാർട്ട്. ...

news

ഇലക്ട്രിക് കരുത്തിൽ നിസാന്റെ ലീഫ് 2 ഇന്ത്യൻ വിപണിയിൽ !

നിസാന്റെ ഇലക്ട്രിക് വാഹനം ലീഫ് 2വിനെ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു. നിസാന്റെ രണ്ടാം ...

news

യൂട്യൂബിലൂടെ ഈ ഏഴുവയസുകാരൻ നേടിയത് 155 കോടി !

ഈ വർഷം യൂട്ര്യൂബിൽനിന്നും ഏറ്റവുമധികം പണം സമ്പാതിച്ച അളെ കണ്ടൽ ആരായാലും ഞ്ഞെട്ടും. റയാൻ ...

news

എക്സ് ജെ50 സ്‌പെഷ്യല്‍ എഡിഷനുമായി ജാഗ്വർ ഇന്ത്യയിൽ, വില 1.11 കോടി

ആഡംബര വാഹന നിർമ്മാതാക്കളായ ജാഗ്വറിന്റെ എക്സ് ജെ ശ്രേണിയേലേക്ക് ഒരു പുതിയ അംഗം കൂടി ...

Widgets Magazine