തന്നെക്കുറിച്ച് അപവാദം പറഞ്ഞുവെന്നാരോപിച്ച് കാമുകന്റെ ജനനേന്ദ്രിയം വിവാഹിതയായ യുവതി മുറിച്ചുമാറ്റി

ശനി, 10 നവം‌ബര്‍ 2018 (20:31 IST)

കോഞ്ച്ഗര്‍: തന്നെക്കുറിച്ച് അപവാദം പറഞ്ഞുപരത്തുന്നതായി ആരോപിച്ച് വിവാഹിതയായ യുവതി കാമുകന്റെ ജനനേന്ദ്രിയം മുറിച്ചുമാറ്റി. ഒഡിഷയിലെ കോഞ്ച്ഗറിലാണ് സംഭവമുണ്ടായത്. 25 കാരനായ രാജേന്ദ്ര നായികിന്റെ ജനനേന്ദ്രിയമാണ് 24കാരിയായ കമല തർക്കത്തിനൊടുവിൽ മുറിച്ചുമാറ്റിയത്.
 
രാജേന്ദ്ര നായിക്ക് ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ ചികിത്സയിലാണ്. തന്നെക്കുറിച്ച് യുവാവ് അപവാദം പറഞ്ഞുപരത്തുകയാണ് എന്ന് പറഞ്ഞ് ഇരുവരും തമ്മിൽ വഴക്കുണ്ടായിരുന്നു. ഇതിനു ശേഷം ഉറങ്ങിക്കിടക്കവെ കമല രാജേന്ദ്ര നായിക്കിന്റെ ജനനേന്ദ്രിയം മുറിച്ചുമാറ്റുകയായിരുന്നു. 
 
സംഭവത്തിൽ കമലയെ പൊലീസ് അറസ്റ്റ് ചെയ്തു. തന്നെക്കുറിച്ച്  അപവാദം പറഞ്ഞതിനാലാണ് കൃത്യം നടത്തിയതെന്ന് പ്രതി കുറ്റം സമ്മതിച്ചിട്ടുണ്ട്. ജനനേന്ദ്രിയം മുറിക്കാൻ ഉപയോഗിച്ച ആയുധം പൊലീസ് കണ്ടെടുത്തു.  ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

വാര്‍ത്ത

news

ബഹിരാകാശത്തൊരു പുഞ്ചിരി, സ്മൈലിയ്ക്കു പിന്നിലെ നിഗൂഢത വെളിപ്പെടുത്തി നാസ !

ബഹിരാകാശത്ത് ഇരുകണ്ണുകളുംകാട്ടി പുഞ്ചിരിക്കുന്ന സ്മൈലി തെളിഞ്ഞതാണ് ഇപ്പോൾ സാമൂഹ്യ ...

news

ലൈംഗികാവയവത്തിൽ സിലിക്കോൺ കുത്തിവച്ചു പരീക്ഷണം നടത്തി, യുവാവിനെ തേടിയെത്തിയത് മരണം

ലൈംഗികാവയവത്തില്‍ സിലിക്കോണ്‍ കുത്തിവച്ച്‌ പരീക്ഷണം നടത്തിയ യുവാവിന് ദാരുണാന്ത്യ. ...

news

ചലച്ചിത്ര നടി ലക്ഷ്മി കൃഷ്ണമൂർത്തി വിടവാങ്ങി

ചലച്ചിത്ര അഭിനയത്രി ലക്ഷ്മി കൃഷ്ണമൂര്‍ത്തി അന്തരിച്ചു. ചെന്നൈയിലെ സ്വകാര്യ ...

Widgets Magazine