ഹ്രസ്വ വീഡിയോകൾക്കായി പുത്തൻ ആപ്പ് പുറത്തുവിട്ട് ഫെയ്സ്ബുക്ക്

ശനി, 10 നവം‌ബര്‍ 2018 (19:23 IST)

ഹ്രസ്വ വീഡിയോകള്‍ ഷെയര്‍ ചെയ്യുന്നതിനായി പുത്തൻ വീഡിയോ ആപ്പുമായി രംഗത്തെത്തിയിരിക്കുകയാണ് ഫെയ്സ്ബുക്ക്. ലാസ്സോ എന്ന വീഡിയോ ആപ്പാണ് ഫെയ്സ്ബുക്ക് കുടുംബത്തിലെ പുതിയ താരം. വിനോദത്തിനും സമൂഹികമായ മൂവ്മെന്റുകൾക്കും ഉതകുന്ന തരത്തിലാണ് ആപ്പ് രൂപക‌ൽ‌പന ചെയ്തിരിക്കുന്നത്.
 
ഫെയ്സ്ബുക്ക് പ്രൊഡക്റ്റ് മാനേജര്‍ ആന്‍ഡി ഹുവാങ്ങാണ് കഴിഞ്ഞദിവസം ട്വിറ്ററിലൂടെ ലാസ്സോ എന്ന വിഡിയോ ആപ്പ് ഫെയ്സ്ബുക്കില്‍ ലഭ്യമാകും എന്ന വിവരം പുറത്തുവിട്ടത്. വീടിയോ എഡിറ്റ് ചെയ്യാനും സംഗീതം ചേർക്കാനുമുള്ള സൌകര്യവും ആപ്പിൽ തന്നെ ക്രമീകരിച്ചിട്ടുണ്ട്. 
 
നിലവിൽ അമേരിക്കയിൽ മാത്രമാണ് ഈ ആപ്പ് ലഭ്യമാകുക. വൈകാതെ തന്നെ എല്ലാ ഇടങ്ങളിലേക്കും ഫെയ്സ്ബുക്ക് ഇത് വ്യാപിപ്പിക്കും. അതേസമയം ആപ്പ് പുറത്തുവിട്ട വിവരം ഔദ്യോഗികമായി ഫെയ്സ്ബുക്ക് പ്രഖ്യാപിച്ചിട്ടില്ല. ടിക് ടോക്, സ്നാപ്ചാറ്റ് എന്നീ ആപ്പുകൾക്ക് മത്സരം സൃഷ്ടിക്കുന്നതിന്റെ ഭാഗമായാണ് ഫെയ്സ്ബുക്ക് പുതിയ ആപ്പിന് രൂപം നൽകിയിരിക്കുന്നത്. ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

ഐ.ടി

news

അയച്ച സന്ദേശങ്ങൾ ഇനി ഫെയിസ്ബുക്ക് മെസഞ്ചറിലും ഡിലീറ്റ് ചെയ്യാം

അബദ്ധത്തിൽ അയച്ച സന്ദേശത്തെക്കുറിച്ച് ഓർത്ത് ഇനി വിഷമിക്കേണ്ട. വാട്ട്സ്‌ആപ്പിന് പിന്നാലെ ...

news

പുതിയ ഉപഭോക്താക്കൾക്കായി അഞ്ച് പുത്തൻ പ്ലാനുകൾ അവതരിപ്പിച്ച് എയർടെൽ

പുതിയ ഉപഭോക്താക്കൾക്കായി അഞ്ച് പുതിയ പ്രീപെയ്ഡ് പ്ലാനുകൾ പ്രഖ്യാപിച്ചിരിക്കുകയാണ് എയർടെൽ. ...

news

രാജ്യത്തെ ആദ്യ സമ്പൂർണ 4G ജില്ലയാവാനൊരുങ്ങി ഇടുക്കി !

പൂർണമായും 4G ലഭ്യമാകുന്ന രാജ്യത്തെ ആദ്യ ജില്ലയാവാനുള്ള അവസാന തയ്യാറെടുപ്പിലാണ് ഇടുക്കി. ...

news

റെഡ്മി നോട്ട് 6 പ്രോ വിപണിയിലേക്ക് !

ഷവോമി റെഡ്മി നോട്ട് 6 പ്രോ ചൊവ്വാഴ്ച ചൈനയില്‍ അവതരിപ്പിക്കും. മി ഐയുടെ മറ്റു ഫോണുകൾ നേടിയ ...

Widgets Magazine