ബഹിരാകാശത്തൊരു പുഞ്ചിരി, സ്മൈലിയ്ക്കു പിന്നിലെ നിഗൂഢത വെളിപ്പെടുത്തി നാസ !

Sumeesh| Last Modified ശനി, 10 നവം‌ബര്‍ 2018 (18:39 IST)
ബഹിരാകാശത്ത് ഇരുകണ്ണുകളുംകാട്ടി പുഞ്ചിരിക്കുന്ന സ്മൈലി തെളിഞ്ഞതാണ് ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങളിൽ വലിയ ചർച്ചാ വിഷയം നാസയുടെ ഹബ്ബിൾ ദൂരദർശിനിയാണ് ഈ ചിത്രം പുറത്തുവിട്ടത്. എങ്ങനെയാണ് ബഹിരാകാശത്ത് സ്മൈലി തെളിഞ്ഞത് എന്ന് വ്യക്തമാക്കിയിരിക്കുകയാണ് നാസ.

സ്മൈലിയുടെ രണ്ട് കണ്ണുകൾ അത്ര നിസാരക്കാരല്ല. ഇവ രണ്ട് ഗ്യാലക്സികളാണ്. എന്നാൽ സ്മൈലിയുടെ വായ രൂപപ്പെട്ടതിനു പിന്നിൽ ഒരു കാരണം ഉണ്ട്. ഗ്രാവിറ്റേഷൻ ലെൻസിങ് എന്ന പ്രതിഭാസമാണ് ഇത്. പ്രകാശം ദൂരദർശിനിയിലെത്തുന്നതിനിടയിൽ മറ്റു വസ്തുക്കളുമായി ചേർന്ന് ഒരു പ്രകാശ ഗോളമായി മാറുന്ന പ്രതിഭാസമാണിത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :