ഇന്ത്യയ്‌ക്ക് വെല്ലുവിളിയുമായി ബംഗ്ലാദേശ്; ഏഷ്യാ കപ്പ് ഫൈനൽ ഇന്ന്

ഇന്ത്യയ്‌ക്ക് വെല്ലുവിളിയുമായി ബംഗ്ലാദേശ്; ഏഷ്യാ കപ്പ് ഫൈനൽ ഇന്ന്

ദുബായ്| Rijisha M.| Last Modified വെള്ളി, 28 സെപ്‌റ്റംബര്‍ 2018 (08:08 IST)
ആവേശഭരിതമായ ഏഷ്യാ കപ്പ് ഫൈനല്‍ ഇന്ന്. ഇത്തവണത്തെ ടൂർണ്ണമെന്റിൽ തോൽവി അറിയാത്ത ഇന്ത്യയ്‌ക്ക് എതിരാളിയായി ബംഗ്ലാദേശാണ്. ഏഴാം തവണ കിരീടത്തിന് കച്ചമുറുക്കിയുള്ള വരവാണ് ടീം ഇന്ത്യ, എന്നാൽ അതേസമയം മൂന്നാം ഫൈനലിലെങ്കിലും കിരീടത്തില്‍ ആദ്യ മുത്തമിടാന്‍ ഭാഗ്യം തേടിയാണ് ബംഗ്ലദേശിന്റെ ഇന്നത്തെ പോരാട്ടം.

അതേസമയം, ഇന്ത്യ-പാക്ക് ഫൈനല്‍ സാധ്യത ഇല്ലാതാക്കിയ ബംഗ്ലദേശ് ഇന്ത്യയ്ക്ക് കനത്ത വെല്ലുവിളി ഉയര്‍ത്തും. പാക്കിസ്ഥാനെ 37 റണ്‍സിനാണു ബംഗ്ലദേശ് വീഴ്ത്തിയത്. കോഹ്‌ലിയില്ലെങ്കിലും കിരീടം നേടി കരുത്തുകാട്ടാനാണ് ഇന്ത്യയുടെ ശ്രമം.

ഓപ്പണര്‍മാരായ രോഹിത് ശര്‍മയും ശിഖര്‍ ധവാനും മിന്നുന്ന ഫോമിലാണ് എന്നുള്ളത് ഇന്ത്യയുടെ പ്രതീക്ഷകള്‍ വാനോളം ഉയര്‍ത്തുന്നു. സൂപ്പർ താരങ്ങളായ ഓപ്പണർ തമിം ഇക്ബാലും, ഓൾറൗണ്ടർ ഷക്കിബ് അൽ ഹസനും പരുക്കുമൂലം കളിക്കാനാകില്ല എന്നതാണ് ബംഗ്ലാദേശിനെ അലട്ടുന്ന പ്രശ്‌നം.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :