സൂപ്പർ ഫോറിൽ ഇന്ത്യയെ സമനിലയിൽ തളച്ച് അഫ്‌ഗാനിസ്ഥാൻ

ദുബായ്, ബുധന്‍, 26 സെപ്‌റ്റംബര്‍ 2018 (08:04 IST)

സൂപ്പർ ഫോറിൽ ഇന്ത്യയെ സമനിലയിൽ തളച്ച് അഫ്‌ഗാനിസ്ഥാൻ. അവസാന മത്സരം അവിസ്‌മരണീയമാക്കിയ അഫ്‌ഗാനിസ്ഥാൻ ഏഷ്യാ കപ്പിൽ നിന്ന് തലയുയർത്തിയാണ് മടങ്ങിയത്. അഫ്ഗാനിസ്താന്‍ 50 ഓവറില്‍ എട്ടിന് 252 റൺസെടുത്തപ്പോൾ 49.5 ഓവറില്‍ 252 റണ്‍സിന് പുറത്താകുകയായിരുന്നു.
 
ഓപ്പണർമാരായ കെ.എൽ രാഹുൽ (60), അമ്പാട്ടി റായുഡു (57), ദിനേഷ് കാർത്തിക് (44) എന്നിവരാണ് ഇന്ത്യൻ നിരയിൽ താരങ്ങളായത്. സെഞ്ചുറി കൂട്ടുകെട്ടിൽ ഇന്ത്യ തുടങ്ങിയെങ്കിലും മധ്യനിര തകർന്നു. അവസാന ഓവറില്‍ വിജയിക്കാന്‍ രണ്ട് പന്തില്‍ ഒരു റണ്‍മാത്രമായിരുന്നു ഇന്ത്യക്ക് വേണ്ടിയിരുന്നത്. എന്നാല്‍ രവീന്ദ്ര ജഡേജയെ ആ ഓവറിലെ അഞ്ചാം പന്തില്‍ പുറത്താക്കുകയായിരുന്നു.
 
ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ അഫ്ഗാനിസ്ഥാൻ ആദ്യ ഓവർ മുതൽ തകർത്തടിച്ചു. പിന്നീട് തുടരെ വിക്കറ്റെടുത്ത ഇന്ത്യ മികച്ച കളി നൽകാൻ ശ്രമിച്ചെങ്കിലും അത് പിഴക്കുകയായിരുന്നു. ശേഷം വിജയം പോലൊരു സമനിലയായിരുന്നു അഫ്‌ഗാന്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

ക്രിക്കറ്റ്‌

news

ധോണി വീണ്ടും ഇന്ത്യന്‍ ടീം ക്യാപ്ടന്‍, അമ്പരന്ന് ക്രിക്കറ്റ് ലോകം!

മഹേന്ദ്രസിംഗ് ധോണി വീണ്ടും ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്‌ടന്‍. ഏഷ്യാകപ്പ് ...

news

പാകിസ്ഥാനെതിരെ ഇന്ത്യയ്‌ക്ക് ഒൻപത് വിക്കറ്റ് ജയം; ധവാനും രോഹിതിനും സെഞ്ചുറി

ഏഷ്യാ കപ്പിൽ പാകിസ്ഥാനെ തകർത്ത് ഇന്ത്യ. പത്തൊൻപതാം സെഞ്ച്വറി നേടിയ ക്യാപ്റ്റൻ രോഹിത് ...

news

ഏഷ്യാ കപ്പിൽ ബംഗ്ലാദേശിനെതിരെ ഇന്ത്യയ്‌ക്ക് ഏഴ് വിക്കറ്റ് ജയം

ഏഷ്യാ കപ്പ് സൂപ്പർ ഫോറിലെ ആദ്യ മത്സരത്തിൽ ബംഗ്ലാദേശിനെതിരെ ഇന്ത്യയ്‌ക്ക് ഏഴ് വിക്കറ്റ് ...

news

പരിക്കേറ്റ അശ്വിൻ എവിടെ ? ഇംഗ്ലണ്ട് പര്യടനത്തിന് ശേഷം തരത്തെക്കുറിച്ച് ഒരു വിവരവുമില്ല !

ഇംഗ്ലണ്ട് പര്യടനത്തിൽ പരിക്കേറ്റ രവിചന്ദൻ അശ്വിനെകുറിച്ച് യാതൊരു വിവരവുമില്ലെന്ന് ...

Widgets Magazine