ക്രിക്കറ്റിന്റെ സർവ മേഖലകളിലും അഫ്ഗാനിസ്ഥാൻ ഏറെ മുന്നോട്ടുപോയിരിക്കുന്നു; ഇന്ത്യയെ ടൈയിൽ കുടുക്കിയ അഫ്ഗാനെ പ്രശംസിച്ച് ധോണി

ബുധന്‍, 26 സെപ്‌റ്റംബര്‍ 2018 (12:58 IST)

ഏഷ്യ കപ്പില്‍ അനായാസം എന്നു കരുതിയ ഇന്ത്യ അഫ്ഗാനിസ്ഥാൻ പോരാട്ടത്തിൽ ടീം ഇന്ത്യയെ തന്നെ ഞെട്ടിച്ചാണ് അഫ്ഗാൻ ഇന്ത്യയെ ടൈയിൽ കുടുക്കിയത്. മത്സരത്തിൽ അഫ്ഗാനിസ്ഥാൻ കാഴ്ചവച്ച പ്രകടനത്തെ പ്രശംസിച്ച് രംഗത്തെത്തിയിരിക്കുകയാണ് ധോണി. അഫ്ഗാനിസ്ഥാൻ ക്രിക്കറ്റിൽ ഏറെ മുന്നോട്ടുപോയിരിക്കുന്നുവെന്ന് ധോണി പറഞ്ഞു.
 
ഏല്ലാതരത്തിലും അഫഗാനിസ്ഥാൻ ഒന്നാം നമ്പർ മത്സരമാണ് കാഴ്ചവച്ചത്. ബാറ്റിംഗും ബോളിംഗും ഫീൽഡിംഗും കളീയിൽ ഒരുപോലെ മികച്ചുനിന്നു. അത് കളിയിലുടനീളം കാണാമായിരുന്നു. ഈ മത്സരത്തിൽ മാത്രമല്ല ടൂർണമെന്റിലുടനീളം അഫ്ഗാനിസ്ഥാൻ മികച്ച പ്രകടനമാണ് കാഴ്ചവക്കുന്നത് എന്നും ധോണി പറഞ്ഞു.
 
മത്സരത്തിൽ അഫ്ഗാൻ ബാറ്റിംഗിനെ ധോണി ഏറെ പ്രശംസിച്ചു. തുടർന്നും മികച്ച രീതിയിൽ കളിക്കാൻ അഫ്ഗാനിസ്ഥാന് കഴിയട്ടെയെന്നും ധോണി ആശംസിച്ചു. മത്സരത്തിൽ ഇന്ത്യ സമനില കണ്ടെത്തിയതിൽ സന്തുഷ്ടനാണെന്നും ധോണി പറഞ്ഞു. 
 ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

ക്രിക്കറ്റ്‌

news

സൂപ്പർ ഫോറിൽ ഇന്ത്യയെ സമനിലയിൽ തളച്ച് അഫ്‌ഗാനിസ്ഥാൻ

സൂപ്പർ ഫോറിൽ ഇന്ത്യയെ സമനിലയിൽ തളച്ച് അഫ്‌ഗാനിസ്ഥാൻ. അവസാന മത്സരം അവിസ്‌മരണീയമാക്കിയ ...

news

ധോണി വീണ്ടും ഇന്ത്യന്‍ ടീം ക്യാപ്ടന്‍, അമ്പരന്ന് ക്രിക്കറ്റ് ലോകം!

മഹേന്ദ്രസിംഗ് ധോണി വീണ്ടും ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്‌ടന്‍. ഏഷ്യാകപ്പ് ...

news

പാകിസ്ഥാനെതിരെ ഇന്ത്യയ്‌ക്ക് ഒൻപത് വിക്കറ്റ് ജയം; ധവാനും രോഹിതിനും സെഞ്ചുറി

ഏഷ്യാ കപ്പിൽ പാകിസ്ഥാനെ തകർത്ത് ഇന്ത്യ. പത്തൊൻപതാം സെഞ്ച്വറി നേടിയ ക്യാപ്റ്റൻ രോഹിത് ...

news

ഏഷ്യാ കപ്പിൽ ബംഗ്ലാദേശിനെതിരെ ഇന്ത്യയ്‌ക്ക് ഏഴ് വിക്കറ്റ് ജയം

ഏഷ്യാ കപ്പ് സൂപ്പർ ഫോറിലെ ആദ്യ മത്സരത്തിൽ ബംഗ്ലാദേശിനെതിരെ ഇന്ത്യയ്‌ക്ക് ഏഴ് വിക്കറ്റ് ...

Widgets Magazine