എല്ലാം കണ്ടതാണ്, പിന്നെങ്ങനെ ദേഷ്യം വരാതിരിക്കും?- ധോണിയുടെ കടുത്ത തീരുമാനത്തിന് പിന്നിൽ കാര്യമുണ്ട്

ബുധന്‍, 26 സെപ്‌റ്റംബര്‍ 2018 (15:55 IST)

അഫ്ഗാനിസ്താനെതിരായ ഏഷ്യാകപ്പ് സൂപ്പർ ഫോർ മത്സരത്തിൽ സമനില വഴങ്ങിയത് ഇന്ത്യന്‍ ആരാധകര്‍ക്ക് അത്രപെട്ടെന്നൊന്നും ഉള്‍കൊള്ളാനാകില്ല. ക്രിക്കറ്റില്‍ ലോകം അടക്കിവാഴുന്ന ടീം ഇന്ത്യയ്ക്ക് അഫ്ഗാനോടേറ്റ ഈ സമനില കനത്ത തോല്‍വി പോലെ തന്നെയാണ്.
 
ഇന്ത്യയ്‌ക്കെതിരെ മോശം അമ്പയറിങ്ങും വിജയത്തിന് വിലങ്ങുതടിയായി. മത്സരത്തില്‍ തെറ്റായ തീരുമാനത്തിലൂടെ രണ്ട് വിലപ്പെട്ട വിക്കറ്റുകളാണ് ഇന്ത്യക്ക് നഷ്ടമായത്. ഒരു സിക്സ് ഇന്ത്യയ്ക്ക് അനുവദിച്ചതും ഇല്ല. മോശം അംപയറിങ്ങ് ആണേന്ന് ഇന്ത്യന്‍ ക്യാപ്റ്റന്‍ ധോണി തുറന്ന് പറയുമെന്ന് കരുതിയെങ്കിലും അതുണ്ടായില്ല.
 
പക്ഷേ, എനിക്ക് പിഴയടയ്ക്കാന്‍ താല്‍പര്യമില്ലെന്ന് ധോണി പറഞ്ഞത് ഇക്കാര്യങ്ങള്‍ മനസ്സിലിട്ടാണ്. ഒരു റിവ്യൂ അവസരം മാത്രമാണ് ഇരുടീമുകള്‍ക്കും നല്‍കുക. ബാറ്റിങ്ങിനും ഫീല്‍ഡിങ്ങിനും ഓരോന്ന്. ഇന്ത്യയുടെ ബാറ്റിങ് റിവ്യൂ നേരത്തെ എടുത്തിരുന്നു. കെ.എല്‍. രാഹുല്‍ വിക്കറ്റ് മുന്നില്‍ കുടുങ്ങിയപ്പോള്‍ അംപയര്‍ ഔട്ട് വിളിച്ചു. രാഹൂല്‍ റിവ്യൂ നല്‍കിയെങ്കിലും തീരുമാനം അഫ്ഗാന് അനുകൂലമായി. അതോടെ റിവ്യൂ ഇന്ത്യക്ക് നഷ്ടമായി.
 
പിന്നീടാണ് രണ്ട് തെറ്റായ തീരുമാനങ്ങള്‍ അംപയറുടെ ഭാഗത്ത് നിന്നുണ്ടായത്. ഇതിലൂടെ ധോണി, ദിനേശ് കാര്‍ത്തിക് എന്നിവരുടെ വിക്കറ്റുകള്‍ ഇന്ത്യക്ക് നഷ്ടമായി.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

ക്രിക്കറ്റ്‌

news

ക്രിക്കറ്റിന്റെ സർവ മേഖലകളിലും അഫ്ഗാനിസ്ഥാൻ ഏറെ മുന്നോട്ടുപോയിരിക്കുന്നു; ഇന്ത്യയെ ടൈയിൽ കുടുക്കിയ അഫ്ഗാനെ പ്രശംസിച്ച് ധോണി

ഏഷ്യ കപ്പില്‍ അനായാസം എന്നു കരുതിയ ഇന്ത്യ അഫ്ഗാനിസ്ഥാൻ പോരാട്ടത്തിൽ ടീം ഇന്ത്യയെ തന്നെ ...

news

സൂപ്പർ ഫോറിൽ ഇന്ത്യയെ സമനിലയിൽ തളച്ച് അഫ്‌ഗാനിസ്ഥാൻ

സൂപ്പർ ഫോറിൽ ഇന്ത്യയെ സമനിലയിൽ തളച്ച് അഫ്‌ഗാനിസ്ഥാൻ. അവസാന മത്സരം അവിസ്‌മരണീയമാക്കിയ ...

news

ധോണി വീണ്ടും ഇന്ത്യന്‍ ടീം ക്യാപ്ടന്‍, അമ്പരന്ന് ക്രിക്കറ്റ് ലോകം!

മഹേന്ദ്രസിംഗ് ധോണി വീണ്ടും ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്‌ടന്‍. ഏഷ്യാകപ്പ് ...

news

പാകിസ്ഥാനെതിരെ ഇന്ത്യയ്‌ക്ക് ഒൻപത് വിക്കറ്റ് ജയം; ധവാനും രോഹിതിനും സെഞ്ചുറി

ഏഷ്യാ കപ്പിൽ പാകിസ്ഥാനെ തകർത്ത് ഇന്ത്യ. പത്തൊൻപതാം സെഞ്ച്വറി നേടിയ ക്യാപ്റ്റൻ രോഹിത് ...

Widgets Magazine