Webdunia - Bharat's app for daily news and videos

Install App

വീട്ടിലെ മുറികൾക്ക് നിറം തെരഞ്ഞെടുക്കുമ്പോൾ ഇക്കാര്യങ്ങൾ ശ്രദ്ധിയ്ക്കണം, അറിയൂ !

Updated: ശനി, 2 മെയ് 2020 (15:49 IST)
കെട്ടിടങ്ങള്‍ നിര്‍മ്മിക്കുന്നതിനൊപ്പം തന്നെ പ്രാധാന്യമേറിയ കാര്യമാണ് അനുയോജ്യമായ നിറങ്ങള്‍ നല്‍കുക എന്നതും. നിറങ്ങൾക്ക് മനുഷ്യരോട് സംവദിക്കാൻ കഴിയുമെന്നാണ് പറയാറ്. തെറ്റായ വര്‍ണങ്ങള്‍ക്ക് തെറ്റായ വികാരങ്ങള്‍ സൃഷ്ടിക്കും. അതായത്, നിറങ്ങള്‍ തെരഞ്ഞെടുക്കുമ്പോള്‍ കാര്യമായ സമീപനം ഉണ്ടാവണം അല്ലെങ്കില്‍, ഒരു പക്ഷേ നിങ്ങളുടെ ചുവരുകള്‍ ഉത്സാഹത്തിനു പകരം നിരുത്സാഹം പ്രസരിപ്പിച്ചേക്കാം 
 
നിറങ്ങളെ തീക്ഷ്ണത കൂടിയ നിറങ്ങള്‍ എന്നും തീക്ഷ്ണത കുറഞ്ഞ നിറങ്ങള്‍ എന്നും രണ്ടായി തരം തിരിക്കാം. ചുവപ്പ്, മഞ്ഞ, ഓറഞ്ച് തുടങ്ങിയവയെ ആദ്യത്തെ ഗണത്തില്‍ പെടുത്താം. പച്ച, നീല തുടങ്ങിയവ ശാന്തി നല്‍കുന്ന നിറങ്ങളായും കണക്കാക്കുന്നു. ഓരോ മുറിയുടെയും പ്രത്യേകതയ്ക്ക് അനുസൃതമായിരിക്കണം അതിന്‍റെ നിറവും. കിടപ്പ് മുറിയില്‍ ഇഷ്ടമുള്ള നിറം ഉപയോഗിക്കാം. എന്നാല്‍, വിശ്രമത്തിന് അനുകൂലമായ നിറഭേദം അതില്‍ ഉണ്ടായിരിക്കണം. 
 
ഭക്ഷണമുറിയില്‍ വിശപ്പിനെ ഉദ്ദീപിപ്പിക്കുന്ന നിറമാണ് വേണ്ടത്. ഭക്ഷണ മുറിയില്‍ ചുവപ്പ് നിറം അനുയോജ്യമായിരിക്കും. ഭക്ഷണ മുറിയില്‍ മഞ്ഞ, പച്ച, നീല എന്നീ നിറങ്ങള്‍ ഉപയോഗിക്കുന്നത് നന്നല്ല. വിശാലമായ മുറികള്‍ക്ക് തീക്ഷണതയുള്ള നിറങ്ങള്‍ നല്‍കിയാല്‍ വിസ്താരം കുറഞ്ഞതായി തോന്നാം. അതേപോലെ, ഉയരം കൂടിയ സീലിങ്ങുകള്‍ക്ക് ഇത്തരം നിറം നല്‍കിയാല്‍ ഉയരം കുറഞ്ഞ പ്രതീതി സൃഷ്ടിക്കാനും സാധിക്കും. അടുക്കളയില്‍ കടും വര്‍ണങ്ങള്‍ ഉപയോഗിക്കാം. കുളിമുറിയിലാവട്ടെ പച്ച, നീല, വയലറ്റ് എന്നീ നിറങ്ങളില്‍ ഏതെങ്കിലും ഉപയോഗിക്കാവുന്നതാണ്

ശരീരത്തില്‍ യൂറിക് ആസിഡിന്റെ അളവ് കൂടുതലാണോ, ഈ ഭക്ഷണങ്ങള്‍ കഴിക്കരുത്

ഈ ഭക്ഷണങ്ങള്‍ നിങ്ങളെ സമ്മര്‍ദ്ദത്തിലാക്കും!

രാവിലെ വെറും വയറ്റില്‍ ഈന്തപ്പഴം കഴിക്കു, ഗുണങ്ങള്‍ നിരവധി

ഹൃദയാരോഗ്യവും മുട്ടയും തമ്മിലുള്ള അതിശയകരമായ ബന്ധം ഇതാണ്

രാത്രിയില്‍ അണ്ടര്‍വെയര്‍ ധരിക്കണോ? പോളിസ്റ്റര്‍ അണ്ടര്‍വെയര്‍ പ്രത്യുത്പാദനശേഷിയെ സാരമായി ബാധിക്കും; അറിഞ്ഞിരിക്കാം ഇക്കാര്യങ്ങള്‍

എല്ലാം കാണുക

നിങ്ങളുടെ രാശി പ്രകാരം ഈ ക്ഷേത്രം സന്ദര്‍ശിക്കൂ, നിങ്ങളുടെ ആഗ്രഹങ്ങള്‍ ഉടന്‍ സഫലമാകും

ലക്ഷ്മി ദേവി അനുഗ്രഹിച്ച ജനനത്തിയതികള്‍; നിങ്ങളുടേത് ഇതില്‍ ഉണ്ടോ?

ഈ രാശിക്കാര്‍ എല്ലാ പരാജയങ്ങളെയും ഒരു തിരിച്ചുവരവാക്കി മാറ്റുന്നു

രാഹു-കേതു സംക്രമണം 2026: ഈ മൂന്ന് രാശിക്കാര്‍ക്കും 18 മാസത്തേക്ക് ഭാഗ്യം

സംഖ്യാശാസ്ത്രത്തിന് നമ്മുടെ ജീവിതത്തില്‍ ഒരു വലിയ പങ്കുണ്ട്; ഇക്കാര്യങ്ങള്‍ അറിയാമോ

അടുത്ത ലേഖനം
Show comments