Webdunia - Bharat's app for daily news and videos

Install App

മോഹൻലാൽ ചൊവ്വയിൽ നിന്ന് വന്നതോ? ഇവരെയൊക്കെ എങ്ങനെ പറഞ്ഞ് മനസിലാക്കാനാണെന്ന് രേവതി!

Written By അപർണ
Published: വ്യാഴം, 22 നവം‌ബര്‍ 2018 (09:40 IST)
ചിലര്‍ക്ക് മീ ടൂ ഫാഷനായി മാറിയിരിക്കുകയാണെന്ന മോഹൻലാലിന്റെ പരാമർശത്തിന് അദ്ദേഹത്തിന്റെ പേര് പറയാതെ മറുപടി നൽകി നടി രേവതി. ‘മീ ടൂ മൂവ്മെന്റ് ഒരു ഫാഷനാണെന്നാണ് പ്രമുഖ നടൻ പറഞ്ഞത്. ഇങ്ങനെയുള്ളവരെ എങ്ങനെയാണ് പറഞ്ഞ് മനസിലാക്കേണ്ടത്? അഞ്ജലി മേനോൻ പറഞ്ഞതുപോലെ ചൊവ്വയിൽ നിന്ന് വന്നവർക്ക് ലൈംഗിക അധിക്ഷേപം എന്താണെന്ന് അറിയില്ല. എന്തുകൊണ്ടാണ് മീ ടൂ പോലുള്ള കാര്യങ്ങൾ തുറന്ന് പറയേണ്ടി വരുന്നതെന്നും അറിയില്ല. ആ തുറന്ന് പറച്ചിൽ എന്ത് മാറ്റമാണ് കൊണ്ടുവരുന്നതെന്നും അറിയില്ല.’ നടി രേവതി ട്വിറ്ററിൽ കുറിച്ചു. 
 
മോഹൻലാലിന്റെ പേര് പറയാതെയാണ് രേവതി വിമർശനം ഉന്നയിച്ചിരിക്കുന്നത്. ഏതായാലും രേവതിയുടെ ട്വീറ്റ് ഇതിനോടകം വൈറലായി കഴിഞ്ഞിരിക്കുകയാണ്. സിനിമാ ലോകത്ത് കൊടുങ്കാറ്റ് പോലെ ആഞ്ഞടിച്ച മീടൂവിനോട് കഴിഞ്ഞ ദിവസം മോഹൻലാൽ പ്രതികരിച്ചിരുന്നു. 
 
മീ ടൂ ക്യാമ്പെയിനെ ഒരു മൂവ്‌മെന്റായി കാണേണ്ട ആവശ്യമില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ വാദം. മീ ടൂ ഇപ്പോള്‍ ഒരു ഫാഷനായി മാറിയിരിക്കുകയാണെന്നും ഇത്തരം പുതിയ നീക്കങ്ങള്‍ എല്ലായിടത്തും ഉണ്ടാകുമെന്നും കുറച്ച് കാലം അത് നിലനില്‍ക്കും പിന്നെ അതിന്റെ സമയം തീര്‍ന്ന് മങ്ങി തുടങ്ങും എന്നും മോഹൻലാൽ പറഞ്ഞിരുന്നു.

ഒടുവില്‍ സമാധാനം തേടിയെത്തി, ഇന്ന് മുതല്‍ എന്റെ ശബ്ദം തിരെഞ്ഞെടുക്കുന്നു, പോസ്റ്റുമായി അനുപമ പരമേശ്വരന്‍, ഒരു ബ്രെയ്ക്കപ്പ് മണക്കുന്നുവെന്ന് സോഷ്യല്‍ മീഡിയ

29 രാജ്യങ്ങള്‍ ഉള്‍പ്പെടുന്ന കൃത്രിമബുദ്ധിക്കായുള്ള ലോക സംഘടന ആരംഭിച്ച് ചൈന; ഇന്ത്യ ഇല്ല

ഇറാനിലുള്ള ഇന്ത്യക്കാര്‍ ഉടന്‍ രാജ്യം വിടണം; നിര്‍ദേശവുമായി ഇന്ത്യന്‍ എംബസി

എത്തനോള്‍ ഉടന്‍ ഇന്ത്യന്‍ അടുക്കളകളിലും എത്തും; രാജ്യത്തിന്റെ എത്തനോള്‍ ഉല്‍പാദന ശേഷി പ്രതിവര്‍ഷം 20 ബില്യണ്‍ ലിറ്റര്‍ കവിഞ്ഞു

വൈഭവിനെതിരെ എങ്ങനെ ബൗൾ ചെയ്യുമെന്ന് ചോദിച്ചില്ലെ, ആർച്ചറിന് അന്നെ മനസിലായി, പുറത്താക്കിയത് 2 തവണ !

എല്ലാം കാണുക

ഇന്ത്യയില്‍ E20 ഇന്ധനം പെട്രോളിനേക്കാള്‍ വിലകുറഞ്ഞതല്ല; കാരണം ഇതാണ്

Kerala Weather: സംസ്ഥാനത്ത് ഇന്ന് വ്യാപക മഴ; എല്ലാ ജില്ലകൾക്കും മുന്നറിയിപ്പ്

ഷിപ്പിംഗ് പാതകള്‍ സംരക്ഷിക്കണം; സൗദി അറേബ്യ 14 രാജ്യങ്ങളുടെ സഖ്യം രൂപീകരിച്ചു

E20 പെട്രോള്‍ മൂലം വാഹനങ്ങളുടെ റബ്ബര്‍ ഭാഗങ്ങളും എന്‍ജിന്‍ ഗാസ്‌കറ്റുകളും മാറ്റേണ്ടി വന്നേക്കാം: കേന്ദ്ര സര്‍ക്കാര്‍

ടിക്കറ്റിതര വരുമാനം വര്‍ദ്ധിപ്പിക്കണം; 500 ബസുകളില്‍ 32 ഇഞ്ച് ടിവി സ്ഥാപിക്കാനൊരുങ്ങി കെഎസ്ആര്‍ടിസി

അടുത്ത ലേഖനം
Show comments